Entertainment

ബിഗ്‌ബോസ് ഫൈവിൽ ആരതി ഉണ്ടാകുമെന്ന് സൂചന നൽകി റോബിൻ. പുതിയ അഭിമുഖം വൈറൽ |Robin hinted that there will be Aarthi Podi in Bigg Boss 5.

ബിഗ്‌ബോസ് ഫൈവിൽ ആരതി ഉണ്ടാകുമെന്ന് സൂചന നൽകി റോബിൻ. പുതിയ അഭിമുഖം വൈറൽ |Robin hinted that there will be Aarthi Podi in Bigg Boss 5.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരെ ആയിരുന്നു റോബിൻ ഈയൊരു പരിപാടിയിലൂടെ സ്വന്തമാക്കിയത്. പരിപാടിയിലെ തന്നെ സഹ മത്സരാർത്ഥിയും ആയ ദിൽഷയോടെ പ്രണയമാണ് എന്ന പരിപാടിയിൽ വെച്ച് തന്നെ റോബിൻ തുറന്നു പറഞ്ഞിരുന്നു. എന്നാൽ പുറത്തു വന്നതിനു ശേഷം റോബിന്റെ ഈ പ്രണയം ദിൽഷ അംഗീകരിക്കുന്നില്ല. റോബിൻ ആയുള്ള സൗഹൃദം നിർത്തുകയാണ് എന്നായിരുന്നു പറഞ്ഞിരുന്നത്.

അതിനുശേഷമാണ് നടിയും ഡിസൈനറുമായ ആരതി പൊടിയെ റോബിൻ വിവാഹം കഴിക്കുവാൻ തീരുമാനിച്ചിരുന്നത്. ഒരു അഭിമുഖത്തിലൂടെയാണ് ആരതി പൊടിയും റോബിനും തമ്മിൽ പരിചയത്തിലാകുന്നത്. അതിനുശേഷം ഇരുവരും പ്രണയത്തിലാണെന്ന് റോബിൻ തന്നെ തുറന്നു പറയുകയും ചെയ്തു. ഉടനെ വിവാഹം ഉണ്ടാകുമെന്നും റോബിൻ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ റോബിനും റോബിന്റെ ഭാവി വധുവായ ആയ ആരതി പൊടിയും ഒരുമിച്ച് ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ്. ആദ്യമായിട്ടാവും ഇരുവരും ഒരുമിച്ച് ഒരു അഭിമുഖത്തിൽ എത്തിയത്. ഈ അഭിമുഖം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ അഭിമുഖത്തിൽ തങ്ങളുടെ ഭാവി കാര്യങ്ങളെ കുറിച്ച് ഒന്നും തന്നെ ഇവർ പറയുന്നില്ല. ഇനിയും നൽകുന്ന അഭിമുഖത്തിൽ ഞങ്ങളുടെ പ്രണയത്തെ കുറിച്ച് ഒക്കെ വെളിപ്പെടുത്താമെന്നാണ് ഇവർ പറയുന്നത്.

പ്രേക്ഷകർക്ക് ഒരു സംശയം ഉണ്ടാക്കുന്ന കാര്യം കൂടി റോബിൻ പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് അവസാനിച്ചിട്ട് ദിവസങ്ങളായി എങ്കിലും ഇപ്പോഴും റോബിൻ ലൈം ലൈറ്റിൽ തന്നെ ഉണ്ടല്ലോന്ന് അവതാരിക ചോദിച്ചപ്പോഴാണ് റോബിൻ ഇത്തരം ഒരു സസ്പെൻസ് പറഞ്ഞിരുന്നത്. ബിഗ്ബോസ് സീസൺ ഫൈവ് ഒരാൾ ഉണ്ടായി എന്ന് വിചാരിക്കുക പുറത്തു നിന്ന് ഒരാൾക്ക് അയാളുടെ ഗെയിമിനെ കുറിച്ച് പറയാൻ സാധിക്കുമോ എന്ന് ചോദിച്ചപ്പോൾ എനിക്ക് അത് മനസ്സിലായില്ല എന്ന് പറയുമ്പോൾ അത് ഒരു സർപ്രൈസ് ആണെന്നും കുറച്ച് നാളുകൾക്ക് ശേഷം അത് എന്താണെന്ന് തുറന്നു പറയാം എന്നാണ് റോബിൻ പറഞ്ഞത്. ഈ പ്രഖ്യാപനത്തോടെ ആരതി ബിഗ്ബോസിൽ ഉണ്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഈ കാര്യം ആണോ ഉദ്ദേശിച്ചത് എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. അതിനെക്കുറിച്ച് പിന്നീട് ഞാൻ പറയാം എന്നും റോബിൻ പറയുന്നുണ്ട്.
Story Highlights:Robin hinted that there will be Aarthi Podi in Bigg Boss 5.

ബിഗ്‌ബോസ് ഫൈവിൽ ആരതി ഉണ്ടാകുമെന്ന് സൂചന നൽകി റോബിൻ. പുതിയ അഭിമുഖം വൈറൽ |Robin hinted that there will be Aarthi Podi in Bigg Boss 5.

Most Popular

To Top