ആരതിക്ക് ഒപ്പം റൊമാന്റിക്ക് മൂഡിൽ റോബിൻ, ഡോക്ടർ ഇത്രയ്ക്ക് റൊമാന്റിക്ക് ആയിരുന്നോ എന്ന് പ്രേക്ഷകർ |Robin is in a romantic mood with Aarti and the audience wondered if the doctor was that romantic

ആരതിക്ക് ഒപ്പം റൊമാന്റിക്ക് മൂഡിൽ റോബിൻ, ഡോക്ടർ ഇത്രയ്ക്ക് റൊമാന്റിക്ക് ആയിരുന്നോ എന്ന് പ്രേക്ഷകർ |Robin is in a romantic mood with Aarti and the audience wondered if the doctor was that romantic

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം എന്ന പരിപാടിക്ക് ആരാധകർ നിരവധിയാണ്. ഈ പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരെയും ഈയൊരൊറ്റ പരിപാടി കൊണ്ട് റോബിൻ സ്വന്തമാക്കി എന്നതാണ് സത്യം. ബിഗ്‌ബോസ് മത്സരത്തിൽ എത്തിയ ആദ്യ മത്സരാർത്ഥി ആകും ഒരു പക്ഷേ ഇത്രത്തോളം ഫാൻ ബേസ് ലഭിച്ച വ്യക്തി. ആ ഭാഗ്യവാൻ ഡോക്ടർ റോബിൻ രാധാകൃഷ്ണന് സ്വന്തമാണ്. റോബിൻ ഇപ്പോൾ സിനിമയിലേക്ക് ഒരു കൈ നോക്കാൻ തയ്യാറെടുക്കുകയാണ്.

സിനിമയിൽ സജീവമാകുന്ന സമയത്താണ് റോബിന്റെ പ്രണയവും വാർത്തകളിൽ നിറഞ്ഞു നിന്നത്. നടിയും ഡിസൈനറുമായ ആരതി പൊടിയുമായി ആണ് റോബിന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്. ഇവരുടെ വിശേഷങ്ങൾക്കോക്കെ സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. എല്ലാം കൊണ്ടും റോബിന് യോജിച്ച ഒരു പെൺകുട്ടി തന്നെയാണ് ആരതി എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നും, ഇവർ ജീവിതത്തിൽ എത്രയും വേഗം ഒരുമിക്കണം എന്നുമാണ് ആഗ്രഹമെന്നാണ് പ്രേക്ഷകർ ഇവരോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. വലിയ ഇഷ്ടത്തോടെയാണ് ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുന്നതും. ഇപ്പോൾ ശ്രദ്ധ നേടുന്നതും ഇവരുടെ പുതിയ വിശേഷം ആണ്.

അടുത്ത കാലത്തായിരുന്നു കൊച്ചിയിൽ റോബിൻ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. സിനിമ തിരക്കുകളും ഉദ്ഘാടനങ്ങളും ഒക്കെയായി തിരുവനന്തപുരത്തു നിന്നും എപ്പോഴും കൊച്ചിയിലേക്ക് എത്തുക എന്ന് പറയുന്നത് വലിയൊരു ടാസ്ക് ആയതുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനത്തിൽ ഇരുവരും എത്തിയത്. ഫ്ലാറ്റിലേക്ക് ആരതിക്ക് ഒപ്പമായിരുന്നു റോബിൻ എത്തിയിരുന്നത്. ഇപ്പോൾ ആരതിയുടെ ഒപ്പമുള്ള ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇരുവരും ഇവരുടെ ഫ്ലാറ്റിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ വളരെ റൊമാന്റിക് ആണ് രണ്ടുപേരും എത്തിയിരിക്കുന്നത്. ഇവരുടെ റൊമാന്റിക് വിഡിയോ ശ്രദ്ധ നേടുകയും ചെയ്തു. ഇത് ആദ്യമായാണ് സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ ഇങ്ങനെ ഒരു വിഡിയോ ഇരുവരും ഇടുന്നത്. അതിനാൽ ഇത് ശ്രദ്ധ നേടുന്നു.
Story Highlights: Robin is in a romantic mood with Aarti and the audience wondered if the doctor was that romantic