റിയാസിനെക്കാളും ഒരുപാട് മുകളിൽ നിൽക്കുന്ന ഒരാളാണ് ആരതി, റിയാസിനെതിരെ പൊട്ടിതെറിച്ച് റോബിൻ |Robin Radhakrishnan against Riyas Salim

റിയാസിനെക്കാളും ഒരുപാട് മുകളിൽ നിൽക്കുന്ന ഒരാളാണ് ആരതി, റിയാസിനെതിരെ പൊട്ടിതെറിച്ച് റോബിൻ |Robin Radhakrishnan against Riyas Salim

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഈയൊരു പരിപാടിയിൽ റോബിൻ ഉണ്ടാക്കിയെടുത്ത ആരാധകനിര എന്നത് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു എന്നതാണ് സത്യം. ഇത്രത്തോളം വലിയൊരു ആരാധകനിരയെ ഇന്നോളം ബിഗ്ബോസിൽ ഒരു മത്സരാർത്ഥി പോലും സ്വന്തമാക്കിയിട്ടില്ല. ബിഗ്‌ബോസിന് പുറത്തു വന്നതിനു ശേഷം നിരവധി സിനിമകളുടെയും ഉദ്ഘാടനങ്ങളുടെയും ഒക്കെ ഭാഗമായി റോബിൻ രാധാകൃഷ്ണൻ മാറുകയും ചെയ്തിരുന്നു. അതോടൊപ്പം പ്രണയിനിയായ ആരതിയെ കുറിച്ചുള്ള വാർത്തകളും പ്രേക്ഷകർക്കിടയിൽ സുപരിചിതമായിരുന്നു. ഇരുവരും വിവാഹിതരാവാൻ പോവുകയാണ് എന്ന വാർത്തയും റോബിൻ തന്നെയാണ് ആരാധകരെ അറിയിച്ചത്. ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ റിയാസും പ്രേക്ഷകർക്ക് സുപരിചിതയായ താരം തന്നെയാണ്. റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് വീട്ടിൽ നിന്നും ഔട്ട് ആകുവാനുള്ള കാരണവും റിയാസ് തന്നെയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു റോബിന്റെ ഗേൾഫ്രണ്ട് ആയ ആരതി പൊടിയെ കുറിച്ച് റിയാസ് മോശമായ ഒരു പരാമർശം നടത്തിയിരുന്നത്.

ആരതി പോടിയോ അത് ആരാണ്. ഗോതമ്പുപൊടി അരിപ്പൊടി എന്നൊക്കെ കേട്ടിട്ടുണ്ട് ഇത് എന്തു പൊടിയാണ് എന്ന് ചോദിച്ചു കൊണ്ടായിരുന്നു റിയാസ് എത്തിയിരുന്നത്. അതോടപ്പം ആരതി റോബിന്റെ പേരിൽ ഫെയ്മസ് ആവാൻ നോക്കുകയാണെന്ന് താരത്തിലും താരം സംസാരിച്ചിരുന്നു ഇപ്പോൾ അതിനൊക്കെയുള്ള മറുപടി എന്നത് പോലെയാണ് റോബിൻ പ്രതികരിച്ചിരിക്കുന്നത്. ആരതി റിയാസിനെക്കാളും ഒരുപാട് മുകളിൽ നിൽക്കുന്ന ഒരാളാണ്. കാരണം ആരതിയുടെ മനസ്സ് വളരെ നല്ലതാണ്.

അതുകൊണ്ടു തന്നെ റിയാസിനെക്കാളും ഒരുപാട് മുൻപിൽ തന്നെയാണ് ആരതി എന്നും സ്വന്തമായി കഷ്ടപ്പെട്ട് സ്വന്തം നിലയിൽ എത്തിയ വ്യക്തിയാണ് ആരതി എന്നും ഒക്കെയാണ് റോബിൻ പറയുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു ഡിസൈനിങ് സ്ഥാപനം ഒറ്റയ്ക്ക് മുൻപോട്ടു കൊണ്ടുപോകുന്ന ആളാണ് എന്നും റോബിൻ പറഞ്ഞിരുന്നു. ജീവിതത്തെ വളരെയധികം പാഷനോട് കാണുന്ന ഒരു പെൺകുട്ടിയാണ് ആരതി പൊടി എന്നും താരം പറഞ്ഞിരുന്നു.Story Highlights: Robin Radhakrishnan against Riyas Salim