Entertainment

ഞാനും ആരതിയും ഒരുമിക്കുന്നു…! ഒടുവിൽ ആ സന്തോഷവാർത്ത പറഞ്ഞ് റോബിൻ തന്നെ ഇൻസ്റ്റഗ്രാമിൽ എത്തി.|Robin Radhakrishnan and Aarti Podi together at an inauguration

ഞാനും ആരതിയും ഒരുമിക്കുന്നു…! ഒടുവിൽ ആ സന്തോഷവാർത്ത പറഞ്ഞ് റോബിൻ തന്നെ ഇൻസ്റ്റഗ്രാമിൽ എത്തി.|Robin Radhakrishnan and Aarti Podi together at an inauguration

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ്ബോസിൽ പങ്കെടുക്കുന്ന ആദ്യ മത്സരാർത്ഥിയ്ക്കാണ് ഇത്രത്തോളം ആരാധകർ ഉണ്ടാകുന്നത്. തുടർന്ന് സിനിമയിൽ ഒരു കൈ നോക്കാൻ റോബിൻ തീരുമാനിക്കുകയായിരുന്നു. റോബിനെ നേടി അവസരങ്ങളുടെ വലിയൊരു പെരുമഴ തന്നെ എത്തി. ബിഗ് ബോസ് അവസാനിച്ച് മാസങ്ങളായെങ്കിലും റോബിൻ രാധാകൃഷ്ണൻ എന്ന പേരിന് ഒരു കുറവും വന്നിട്ടില്ല. ഇപ്പോഴും ഉദ്ഘാടനങ്ങളിലും മറ്റുമായി തിരക്കിലാണ് റോബിൻ. റോബിന്റെ വിശേഷങ്ങളൊക്കെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ പുതിയ വിശേഷമാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

റോബിനും ഡിസൈനറുമായ ആരതി പൊടിയും തമ്മിലുള്ള പ്രണയത്തെ കുറിച്ചും വിവാഹ കാര്യങ്ങളെ കുറിച്ചും ഒക്കെ പ്രേക്ഷകർക്കും അറിയാവുന്നതാണ്. ഇരുവരും ഉടനെ തന്നെ വിവാഹിതരാകും എന്നാണ് കരുതുന്നത്. ഇപ്പോൾ ഇരുവരുടെയും ജീവിതത്തിലെ ഒരു പുതിയ സന്തോഷവാർത്തയാണ് ഇവർ പങ്കുവച്ചിരിക്കുന്നത്. ആരതിയും റോബിനും ഒരുമിച്ച് ഒരു ഉദ്ഘാടനത്തിന് എത്തുകയാണ് എന്നാണ് റോബിൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പറഞ്ഞിരിക്കുന്നത്. സിൽകോൺ മാർട്ടിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും ഒരുമിച്ച് എത്തുന്നത്. ആദ്യമായി ആണ് ഞങ്ങൾ ഒരുമിച്ച് ഒരു പൊതുവേദിയിൽ എത്തുന്നതെന്നും റോബിൻ പറയുന്നുണ്ട്.

വലിയ ആകാംക്ഷയോടെയാണ് റോബിൻ ആരാധകരെല്ലാം ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നത്. ആരതിയും റോബിനെയും ഒരുമിച്ചു കാണാൻ ആഗ്രഹിക്കുന്നവരാണ് റോബിന്റെ ആരാധകരെല്ലാം തന്നെ. അതുകൊണ്ടു തന്നെ ആരതിയും റോബിൻ രാധാകൃഷ്ണനും ഒരുമിച്ച് എത്തുകയാണെങ്കിൽ അത് സന്തോഷം നിറയ്ക്കുന്ന കാര്യമാണ് എന്നാണ് പറയുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം ഇരുവർക്കും വേണ്ടി നിരവധി ഫാൻസ് പേജുകളാണ് ഉദയം ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു പൊതുവേദിയില് റോബിനും ആരതി പൊടിയും ഒരുമിച്ചിരുന്നില്ല. അതുകൊണ്ട് ഈ വാർത്തയുടെ സന്തോഷത്തിലാണ് ഇപ്പോൾ ഓരോ റോബിൻ ആരാധകരും.
Story Highlights: Robin Radhakrishnan and Aarti Podi together at an inauguration

ഞാനും ആരതിയും ഒരുമിക്കുന്നു…! ഒടുവിൽ ആ സന്തോഷവാർത്ത പറഞ്ഞ് റോബിൻ തന്നെ ഇൻസ്റ്റഗ്രാമിൽ എത്തി.|Robin Radhakrishnan and Aarti Podi together at an inauguration

Most Popular

To Top