Entertainment

പുലിമുരുഗനിൽ മോഹൻലാൽ കഴുത്തിലണിഞ്ഞ മാല ലേലത്തിൽ ഒരുലക്ഷത്തിലധികം രൂപയ്ക്ക് സ്വന്തമാക്കി റോബിൻ രാധാകൃഷ്ണൻ| Robin Radhakrishnan bought the necklace used by Mohanlal in Pulimurugan for over Rs 1 lakh at auction

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരെയാണ് ഈ ഒരൊറ്റ പരിപാടി കൊണ്ട് റോബിൻ സ്വന്തമാക്കിയതെന്ന് പറയേണ്ടിയിരിക്കുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ തന്നെ റോബിനോളം ആരാധകരെ നേടിയ ഒരു മത്സരാർത്ഥിയില്ല. ഇപ്പോഴത്തെ പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പുലിമുരുകൻ എന്ന ചിത്രം മലയാളസിനിമയിൽ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു. ഈ ചിത്രത്തിൽ മോഹൻലാൽ കഴുത്തിലണിഞ്ഞ കറുത്ത ചരട് ഉള്ള ആർട്ടിഫിഷ്യൽ ആയ പുലിനഖം കൊണ്ടുള്ള മാല.

ഒരു ലക്ഷത്തിലധികം രൂപയ്ക്കാണ് വിറ്റു പോയത് എന്ന വാർത്തയാണ് ആദ്യം റോബിൻ രാധാകൃഷ്ണൻ പ്ലേ ചെയ്യുന്നത്. ശേഷം റോബിനി മാല കാണിക്കുകയും ചെയ്യുന്നുണ്ട്. ലേലത്തിലാണ് ഈ മാല വില്പന നടന്നത്. ഒരു കറുത്ത ചരടിൽ ആർട്ടിഫിഷ്യൽ പുലിനഖവും മാത്രമാണ് ഈ മാലയുടെ പ്രത്യേകത. എന്നാൽ മോഹൻലാൽ അത് കഴുത്തിലണിഞ്ഞു. അതുകൊണ്ട് മാത്രം ഒരു ലക്ഷത്തിലധികം രൂപയ്ക്ക് ഈ മാല വിറ്റു പോയതായി കാണിക്കുകയാണ് ചെയ്യുന്നത്. ലാലേട്ടൻ അണിഞ്ഞ മാല ഒന്ന് തൊട്ടു നോക്കട്ടെ എന്ന് പറഞ്ഞ് റോബിനാ മാലയിലേക്ക് തൊടുന്നതും കാണുന്നുണ്ട്. ഇത് റോബിൻ വാങ്ങിയത് തന്നെ എന്നാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്. ആരാണ് ഇത് വാങ്ങിയത് എന്ന് വ്യക്തമായി പറയുന്നില്ല. റോബിൻ തന്നെ എന്ന അനുമാനത്തിലാണ് പ്രേക്ഷകർ.

നിരവധി ആളുകളാണ് ഈ ഒരു വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരു വലിയ മോഹൻലാൽ ആരാധകനാണ് റോബിൻ എന്ന് ഇതിനു മുൻപ് തന്നെ റോബിൻ തുറന്നു പറഞ്ഞിട്ടുണ്ട്. ബിഗ്ബോസിൽ എത്തിയ സമയം മുതൽ തന്നെ മോഹൻലാലിനെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് എന്ന് റോബിൻ പറഞ്ഞിരുന്നു. ഈ വാക്കുകളൊക്കെ അന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പുറത്തുവന്ന റോബിന്റെ സിനിമ പോസ്റ്റർ ആദ്യമായി പുറത്തുവിട്ടതും നടൻ മോഹൻലാൽ തന്നെയായിരുന്നു.
Story Highlights: Robin Radhakrishnan bought the necklace used by Mohanlal in Pulimurugan for over Rs 1 lakh at auction

പുലിമുരുഗനിൽ മോഹൻലാൽ കഴുത്തിലണിഞ്ഞ മാല ലേലത്തിൽ ഒരുലക്ഷത്തിലധികം രൂപയ്ക്ക് സ്വന്തമാക്കി റോബിൻ രാധാകൃഷ്ണൻ| Robin Radhakrishnan bought the necklace used by Mohanlal in Pulimurugan for over Rs 1 lakh at auction

Most Popular

To Top