ഇത് അയാളുടെ കാലമല്ലേ..! കിടിലൻ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ തരംഗമായ റോബിൻ രാധാകൃഷ്ണൻ |Robin Radhakrishnan has gone viral on social media with new pictures|

ഇത് അയാളുടെ കാലമല്ലേ..! കിടിലൻ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ തരംഗമായ റോബിൻ രാധാകൃഷ്ണൻ |Robin Radhakrishnan has gone viral on social media with new pictures|

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമായിരുന്നു റോബിൻ രാധാകൃഷ്ണൻ. ബിഗ്ബോസിന്റെ ഒരു സീസണിലും പ്രേക്ഷകർ നൽകാത്ത ഒരു സ്നേഹവും സ്വീകാര്യതയും ആയിരുന്നു താരത്തിന് ലഭിച്ചിരുന്നത്. പുറത്തു വന്ന റോബിന് അതിശയിപ്പിക്കുന്ന ആരാധകനിരയായിരുന്നു ഉണ്ടായത്. ഒരിക്കലും റോബിൻ പോലും അത് പ്രതീക്ഷിച്ചിരുന്നില്ല ഇത്രത്തോളം ആരാധകർ ഉണ്ടാകുമെന്ന്. ബിഗ്ബോസ് വീട്ടിൽവെച്ച് തന്നെ തന്റെ നിലപാടുകളും മറ്റും റോബിൻ തുറന്നു പറഞ്ഞിട്ടുണ്ട്. താൻ പരിപാടിയിൽ ഫെയ്ക്ക് ആയി ആണ് നിൽക്കുന്നത് എന്നും റോബിൻ പറഞ്ഞിട്ടുണ്ട്.

ബിഗ് ബോസിൽ നിന്നും റോബിനെ പുറത്താക്കിയപ്പോൾ പ്രേക്ഷകരിൽ നിന്ന് വലിയ വിമർശനമായിരുന്നു ചാനലിന് ഏൽക്കേണ്ടി വന്നിരുന്നത്. പുറത്ത് വന്ന റോബിൻ സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ്. റോബിന്റെ ഇൻസ്റ്റാഗ്രാമ് ഫോളോവേഴ്സ് വൺ മില്യൻ ആണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്യാറുണ്ട്. സെപ്റ്റംബറിൽ ഷൂട്ടിങ് തിരക്കുകളിലേക്ക് ചേക്കേറുമെന്നായിരുന്നു റോബിൻ പറഞ്ഞിരുന്നത്. നിലവിൽ രണ്ട് സിനിമയിലാണ് റോബിൻ അഭിനയിക്കാനിരിക്കുന്നത് എന്ന ഈ വാർത്തയും പുറത്തു വന്നിരുന്നു. ഒന്നു ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നാണ് അറിയാൻ സാധിച്ചിരുന്നത്. അക്കൗണ്ടിലൂടെ പങ്കുവെച്ച് പുതിയൊരു വിശേഷമാണ് തേടികൊണ്ടിരിക്കുന്നത്.

താരമിപ്പോൾ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പങ്കുവച്ചിരിക്കുന്നത്. ഈ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ ഒരു പ്രത്യേക ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഒരു ഫാഷൻ ഷോയെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണിത്. അതോടൊപ്പം തന്നെ ഓണക്കാലത്തെ ചിത്രങ്ങളും നടൻ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിനു വരുന്ന കമന്റുകളും ശ്രദ്ധ നേടുന്നത്. ഇത് അയാളുടെ കാലമല്ലേയെന്നു തുടങ്ങിയ രസകരമായ ചില കമന്റുകൾ ഒക്കെയാണ് ഈ ഫോട്ടോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.

ഓരോ വാർത്തകളിലും റോബിൻ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയാണ് ചെയ്യുന്നത്. റോബിനെ കുറിച്ചുള്ള വാർത്തകൾ എന്നും റോബിൻ ആരാധകർക്ക് ആഘോഷം നിറയ്ക്കുന്നത് തന്നെയാണ്. ബിഗ് ബോസ് തരംഗം അവസാനിച്ചുവെങ്കിലും റോബിൻ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല എന്നതാണ് സത്യം. റോബിന്റെ വാർത്തകൾക്ക് വേണ്ടി ഇന്നും ആരാധകർ കാത്തിരിക്കുന്നുണ്ട്.
Story Highlights:Robin Radhakrishnan has gone viral on social media with new pictures