Entertainment

ദിൽഷയെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നു..! ദിൽഷയെ മാത്രം ഒന്ന് കാണിച്ചു തരാമോ.? ബിഗ് ബോസിനോട് അഭ്യർത്ഥിച്ച് റോബിൻ (വീഡിയോ)

ദിൽഷയെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നു..! ദിൽഷയെ മാത്രം ഒന്ന് കാണിച്ചു തരാമോ.? ബിഗ് ബോസിനോട് അഭ്യർത്ഥിച്ച് റോബിൻ (വീഡിയോ)

ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മാറിക്കഴിഞ്ഞു. നിരവധി ആരാധകരാണ് ബിഗ്ബോസ് റിയാലിറ്റി ഷോയ്ക്ക് ഉള്ളത്. ബിഗ് ബോസിലെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥി ആരാധകർക്ക് റോബിൻ രാധാകൃഷ്ണൻ തന്നെയാണ്.. ഇപ്പോൾ റോബിൻ രാധാകൃഷ്ണൻ സീക്രട്ട് റൂമിലാണ്. കഴിഞ്ഞദിവസം റിയാസും ആയി നടന്ന ചില പ്രശ്നങ്ങളെ തുടർന്നാണ് ബിഗ്ബോസ് വീട്ടിൽ നിൽക്കാൻ യോഗ്യനല്ല റോബിൻ എന്നും ബിഗ്ബോസ് പറയുന്നത്. അതിനുശേഷം റൂമിൽ ആക്കിയിരിക്കുകയാണ്.

റോബിൽ ഷോയിൽ ഉണ്ടാകുമോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. റോബിൻ വേണ്ടി ഇപ്പോഴും വോട്ട് ചെയ്യുന്നവർ നിരവധിയാണ്. റോബിൻ പരിപാടിയിൽ ഇല്ലെങ്കിൽ ഇനി പരിപാടി കാണില്ല എന്നാണ് റോബിൻ ഫാൻസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് റോബിൻ സീക്രട്ട് റൂമിൽ പറയുന്ന ചില കാര്യങ്ങളാണ്. ഒരുപാട് ദിവസമായി ബിഗ് ബോസിനുള്ളിൽ തന്നെ ഇരിക്കുന്നു. എനിക്ക് ദിൽഷ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്. ദിൽഷയെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നു, ദിൽഷയെ മാത്രം ഒന്ന് കാണിച്ചു തരുമോ. ഒരിക്കലും നടക്കില്ല എന്ന് എനിക്ക് അറിയാം.

എങ്കിലും സാധിക്കുമെങ്കിൽ ടിവി കണക്ട് ചെയ്യാൻ പറ്റുമെങ്കിൽ ദിൽഷയെ മാത്രം എനിക്ക് ഒന്ന് കാണിച്ചു തന്നിരുന്നുവെങ്കിൽ ഉപകാരമാണ് എന്നാണ് റോബിൻ പറയുന്നത്. അതോടൊപ്പം കഴിഞ്ഞദിവസം ബിഗ്ബോസിനോട് മാപ്പ് പറയുന്നുണ്ടായിരുന്നു റോബിൻ. തനിക്ക് അറിയാതെ സംഭവിച്ചുപോയതാണ്. ഒരു അവസരം കൂടി നൽകുകയാണെങ്കിൽ മികച്ച രീതിയിൽ കളിച്ചു കൊള്ളാമെന്നും ഇതു തന്റെ അഭ്യർത്ഥനയാണ് എന്നും ബാക്കി തീരുമാനങ്ങൾ എന്താണെന്ന് വെച്ചാൽ അത് എടുത്തു കൊള്ളു എന്നും ആണ് റോബിൻ പറഞ്ഞത്. എന്നാൽ ഇതിൽ യഥാർത്ഥ മറുപടികൾ ഒന്നും തന്നെ ബിഗ് ബോസ് നൽകിയില്ല.

ആരോഗ്യസ്ഥിതി ഇപ്പോൾ എങ്ങനെയുണ്ട് എന്നായിരുന്നു ചോദിച്ചത്. അത് കുഴപ്പമില്ല എന്ന് പറഞ്ഞപ്പോൾ വിശ്രമിക്കു, ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കാം എന്നാണ് ബിഗ് ബോസ് പറയുന്നത്. ബിഗ്‌ബോസ് വീട്ടിൽ നിന്നും റോബിൻ പുറത്ത് പോവുകയാണെങ്കിൽ ജാസ്മിനും റിയാസിനും അതെ ശിക്ഷ നൽകണം എന്നാണ് ആരാധകരുടെ പക്ഷം. നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം. ജാസ്മിൻ റോബിന്നോട് ചെയ്തത് ഒരിക്കലും മാപ്പർഹിക്കാത്തതാണ് എന്നും പിന്നെന്താണ് ജാസ്മിനും മാത്രം വാണിങ്ങും റോബിന് അവിടെ നിൽക്കാനുള്ള അവസരവും ഇല്ലാത്തത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്.

Most Popular

To Top