Entertainment

ബിഗ് ബോസ് എന്നെ മിസ്സ് ചെയ്യുന്നുണ്ട് എന്ന് അറിയിച്ചു. ബിഗ് ബോസ് അണിയറപ്രവർത്തകരുടെ പുതിയ അറിയിപ്പിനെ കുറിച്ച് റോബിൻ.

ബിഗ് ബോസ് എന്നെ മിസ്സ് ചെയ്യുന്നുണ്ട് എന്ന് അറിയിച്ചു. ബിഗ് ബോസ് അണിയറപ്രവർത്തകരുടെ പുതിയ അറിയിപ്പിനെ കുറിച്ച് റോബിൻ.

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ശക്തരായ മത്സരാർത്ഥികളിൽ ഒരാൾ തന്നെയായിരുന്നു റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരായിരുന്നു റോബിന് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വളരെയധികം നാടകീയമായ ചില സംഭവങ്ങളായിരുന്നു ബിഗ് ബോസ് വീട് സാക്ഷ്യംവഹിച്ചത് എന്ന് പറയുന്നതാണ് സത്യം. അതിലൊന്നായിരുന്നു റോബിൻ രാധാകൃഷ്ണന്റെ വീട്ടിൽ നിന്നുള്ള മടക്കയാത്രയിൽ. ജനങ്ങളുടെ പിന്തുണ ഉണ്ടായിട്ടും റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുപോവുകയായിരുന്നു ചെയ്തത്.

അതിന് കാരണം ബിഗ് ബോസ് വീട്ടിലെ തന്നെ ഒരു മത്സരാർത്ഥിയോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത രീതിയിൽ മോശമായ ശാരീരിക ഉപദ്രവം റോബിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് തന്നെയായിരുന്നു. ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയ ശേഷം നൽകുന്ന അഭിമുഖങ്ങളും അതിൽ റോബിൻ പറയുന്ന ചില വാക്കുകളും ഒക്കെയാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. റോബിൻ ഇപ്പോൾ പറഞ്ഞിരിക്കുന്ന വാക്കുകൾ ആരാധകരെയും ആവേശത്തിലാഴ്ത്തിരിക്കുകയാണ്. റോബിൻ പറയുന്നത് ഇങ്ങനെയാണ്. ബിഗ് ബോസ് ശബ്ദത്തിന്റെ യഥാർത്ഥ ഉടമയെ നേരിൽ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു വെറൈറ്റി മീഡിയ്ക്ക് നൽകിയ അഭിമുഖത്തിൽ റോബിൻ ഇങ്ങനെ പറഞ്ഞത്, ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.

പക്ഷെ എനിക്കിപ്പോൾ കുറച്ചുകാലമായി ഒരു അറിയിപ്പ് വന്നിട്ടുണ്ട്. രണ്ടു ദിവസങ്ങൾക്ക് മുൻപാണ് അവിടെ നിന്നും അറിയിച്ചത്. അദ്ദേഹം എന്നെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. ബിഗ് ബോസിന് ശബ്ദം കൊടുക്കുന്ന ആൾ എന്നെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്നും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവർക്ക് എന്നെ ഇഷ്ടമായിരുന്നു എന്നും അവിടെ നിന്നും എന്നെ അറിയിച്ചിട്ടുണ്ട്. അത് കേട്ടപ്പോൾ എനിക്കു വല്ലാത്ത സന്തോഷം തോന്നി. എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് ഞാനും അദ്ദേഹവും മാത്രമായി ഒന്നു സംസാരിക്കണം എന്ന്. ഫോണിലൂടെ അദ്ദേഹം എന്നോട് ബന്ധപ്പെടുമെന്നാണ് അറിയാൻ സാധിക്കുന്നത്.

പേര് ഒന്നും ഞാൻ പറയുന്നില്ല പക്ഷേ എനിക്കത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.എന്നെ മിസ്സ് ചെയ്യുന്നുണ്ട് എന്ന് പറയുമ്പോൾ അത് വലിയ കാര്യമല്ലേ അത് മാത്രമല്ല അവിടെയുള്ള ക്രൂവിൽ തന്നെ പലരും ഞാന് വീട്ടിൽ വീട്ടിൽ ഇല്ലാത്തതു കൊണ്ട് വലിയ മിസ്സിംഗ് അനുഭവിക്കുന്നുണ്ട് എന്ന് പറഞ്ഞു. അത് കേട്ടപ്പോഴും എനിക്ക് വലിയ സന്തോഷം തോന്നി എന്നാണ് റോബിൻ പറയുന്നത്. ഇതിനു താഴെ നിരവധി ആളുകൾ കമന്റുകളുമായി എത്തിയിട്ടുണ്ട്. എത്ര ദിവസങ്ങൾ കഴിഞ്ഞാൽ സീസൺ ഫോർ റോബിൻ രാധാകൃഷ്ണന്റെ പേരിൽ തന്നെ അറിയപ്പെടുമെന്നാണ് മറ്റുചിലർ കമന്റ് ചെയ്തിട്ടുള്ളത്.

Most Popular

To Top