Entertainment

ജാസ്മിന് റോബിനോട് ദേഷ്യം തോന്നാനുള്ള കാരണം ഇതാണ്. തുറന്നുപറഞ്ഞ് റോബിൻ

ജാസ്മിന് റോബിനോട് ദേഷ്യം തോന്നാനുള്ള കാരണം ഇതാണ്. തുറന്നുപറഞ്ഞ് റോബിൻ

റോബിൻ രാധാകൃഷ്ണൻ പുറത്തുവന്നതിനുശേഷം പല ഓൺലൈൻ മാധ്യമങ്ങളും അദ്ദേഹത്തിന്റെ അഭിമുഖം എടുക്കുവാൻ വേണ്ടി ഓടിനടക്കുകയാണ്. ഇപ്പോഴിതാ സഹമത്സരാർത്ഥിയായ ജാസ്മിൻ എം മൂസയെക്കുറിച്ച് റോബിൻ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പറയുന്നത് ഇങ്ങനെയാണ്, അവൾ വന്ന് എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാൻ പറഞ്ഞത് സത്യം ആയിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിൽ ആയിരിക്കുമ്പോൾ പരസ്പരം പോരടിച്ചിട്ടുണ്ടെങ്കിലും തനിക്ക് ജാസ്മിനോട് യാതൊരു പ്രശ്നവുമില്ല.

അന്ന് കെട്ടിപിടിച്ചപ്പോൾ തന്നെ പണി പുറകെ വരും എന്ന് അറിയാമായിരുന്നു. ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത് എവിടെ നിന്നാണ് എന്ന് പോലും അറിയില്ല. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷവും റോബിന് മനസ്സിലാവാത്ത കാര്യം ഇതാണെന്നാണ് തുറന്നു പറയുന്നത്. പലപ്പോഴും ചോദിച്ചിട്ടുണ്ട് എങ്കിലും അപ്പോഴെല്ലാം സംസാരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഒരു ദിവസം ഞാൻ പിന്നാലെ നടന്ന് കാര്യം തിരക്കി. എന്നാൽ തൊട്ടടുത്ത ദിവസം വൈൽഡ് കാർഡ് വീട്ടിലെത്തി. വലിയതോതിൽ തന്നെ ഡോക്ടർക്കെതിരെ പ്രശ്നങ്ങളുണ്ടാക്കുന്ന വ്യക്തിയായിരുന്നു ജാസ്മിൻ. ജാസ്മിനും ആയി ഇപ്പോഴും യാതൊരു തരത്തിലുള്ള പ്രശ്നങ്ങളുമില്ല.

അടിസ്ഥാനപരമായി പാവമാണെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എന്നോട് സംസാരിക്കാൻ ഒരുപക്ഷേ ഇഷ്ടം ഇല്ലായിരിക്കാം. ചിലർക്ക് ചിലരോട് കാരണമില്ലാതെ ശത്രുത തോന്നും. ഒരുപക്ഷേ അങ്ങനെ ആയിരിക്കും തോന്നുന്നത് എന്നും ഡോക്ടർ പറയുന്നുണ്ട്. എന്നാൽ ജാസ്മിനോട്‌ എന്നത് പോലെയല്ല റിയാസിനോട് ഉള്ള ഡോക്ടറുടെ കാഴ്ചപ്പാട്. താൻ പോയതിനുശേഷം റിയാസ് റോബിനോട് പറഞ്ഞത് സത്യസന്ധമായി അല്ലെന്നാണ് റോബിൻ ഇപ്പോൾ പറയുന്നത്. റിയാസ് മികച്ച രീതിയിൽ ഗെയിം കളിക്കുന്ന ആളാണ്. റിയാസ് പറഞ്ഞത് ഒരു ഗയിം സ്റ്റാറ്റർജി ആണ്.

ഗെയിം കണ്ടതിനുശേഷം ഹൗസിനുള്ളിൽ എത്തിയ വ്യക്തിയാണ്. അതുകൊണ്ട് തന്നെ കുറ്റബോധം ഉണ്ടെന്ന് വാക്കുകൾ ഒരു സ്റ്റാറ്റർജി ആയാണ് എനിക്ക് തോന്നിയത്. ഷോയിൽ ഉള്ള ആളുകൾ തന്നെ അംഗീകരിച്ചോ ഇല്ലയോ എന്നതിനേക്കാൾ ഇപ്പോൾ തന്നെ അമ്പരപെടുത്തുന്നത് അനന്തപുരിയിൽ കാലുകുത്തിയതിനുശേഷം ഉള്ള ആളുകളുടെ സ്വീകരണമായിരുന്നു. തീർച്ചയായും താൻ ഒരുപാട് തന്നെ സന്തോഷിച്ചു. വീട്ടിലുള്ള ഒരാളെപ്പോലെയാണ് അവർ തന്നെ കാണുന്നത്.

ഒരു മകനായോ ചേട്ടനായോ ഒക്കെ. അതിലും വലുതായി ഒന്നും തനിക്ക് ലഭിക്കാനില്ല. ജനങ്ങളുടെ മനസ്സിൽ ഞാൻ എന്നും ഉണ്ടാകും കുറെ കാലങ്ങൾക്ക് ശേഷം ഞാൻ പ്രായമായാലും ഈ കാര്യം ഓർക്കുമ്പോൾ എനിക്ക് സന്തോഷം തോന്നും.അതാണ് വലിയ കാര്യം എന്ന് ഡോക്ടർ പറഞ്ഞു നിർത്തുന്നു.

Most Popular

To Top