Entertainment

ബേസിക്കലി ജാസ്മിൻ ഒരു പാവമാണ്..! ദിൽഷ എന്റെ നല്ല ഫ്രണ്ടാണ്. പുറത്തുവന്നതിനുശേഷം പ്രതികരിച്ച് റോബിൻ.

ബേസിക്കലി ജാസ്മിൻ ഒരു പാവമാണ്..! ദിൽഷ എന്റെ നല്ല ഫ്രണ്ടാണ്. പുറത്തുവന്നതിനുശേഷം പ്രതികരിച്ച് റോബിൻ.

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിരവധി ആരാധകരുള്ള ഒരു മത്സരാർത്ഥി ആയിരുന്നു റോബിൻ രാധാകൃഷ്ണൻ. റോബിൻ രാധാകൃഷ്ണൻ പുറത്തുവന്നത് ആരാധകർക്ക് വലിയ സങ്കടം ഉളവാക്കിയ ഒരു വിഷയം തന്നെയാണ് എന്നതാണ് സത്യം. റോബിൻ പുറത്തു വന്നതിനു ശേഷം നൽകിയ ഒരു അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ ജാസ്മിനെ കുറിച്ചും ദിൽഷയെക്കുറിച്ച് ഒക്കെ ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. ജാസ്മിനെ കുറിച്ച് ചോദിച്ചപ്പോൾ റോബിൻ പറഞ്ഞത് ഇങ്ങനെയാണ്,

” ബേസിക്കലി ജാസ്മിൻ ഒരു പാവമാണ്. പിന്നെ പുള്ളിക്കാരി ചെയ്യുന്ന ചില കാര്യങ്ങളാണ് പ്രശ്നമായി മാറുന്നത്. ദിൽഷ എന്റെ നല്ലൊരു ഫ്രണ്ടാണ്. ദിൽഷയെ തീർച്ചയായും മിസ്സ് ചെയ്യും എന്നും റോബിൻ പറയുന്നുണ്ടായിരുന്നു. മുന്നോട്ടുള്ള ദിൽഷയുടെ പ്രകടനം കണ്ടാൽ മാത്രമേ ഇനി എങ്ങനെയാണ് ദിൽഷ ബിഗ്ബോസ് വീട്ടിൽ പോവും എന്ന് തനിക്ക് പറയാൻ സാധിക്കുവെന്നും റോബിൻ പറയുന്നുണ്ടായിരുന്നു. അതോടൊപ്പം തന്നെ റോബിന് പി ആർ വർക്ക് ഉണ്ടായിരുന്നു എന്ന് ബിഗ് ബോസ് വീട്ടിൽ ഉയർന്നുകേട്ട ഒരു കാര്യം ആണ്. അതിനെക്കുറിച്ചും റോബിൻ പ്രതികരിക്കുന്നുണ്ട്. ഞാൻ ഇവിടെ നിന്ന് പോകുമ്പോൾ യാതൊരുവിധത്തിലും ഒന്നും ചെയ്തില്ല. എന്നാൽ തിരിച്ചു വന്നപ്പോൾ ഞാൻ മനസ്സുനിറഞ്ഞ് വന്നത്.

എന്നെ പ്രേക്ഷകർ ഇത്രത്തോളം ഇഷ്ടപ്പെട്ടു, അതാണല്ലോ വേണ്ടത്. വീട്ടിനകത്ത് ഉള്ളവർ എന്നെ മനസ്സിലാക്കി ഇല്ലെങ്കിലും വീടിനു പുറത്തുള്ള പ്രേക്ഷകർക്ക് എന്ന് മനസ്സിലാക്കാൻ സാധിച്ചു. അതൊരു വലിയ കാര്യമായി തന്നെയാണ് താൻ കരുതുന്നതെന്നും റോബിൻ പറയുന്നുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇത്രത്തോളം ആളുകൾ തന്നെ കാണാൻ വേണ്ടി എത്തുമെന്ന് ആണ് റോബിൻ പറഞ്ഞത്. പറയുന്നവർ എന്തും പറയട്ടെ അതൊന്നും നമ്മളെ ബാധിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ബിഗ് ബോസ് പ്രേക്ഷകരുടെ ഇഷ്ടം നോക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ഇല്ല എന്നായിരുന്നു മാന്യമായ രീതിയിൽ തന്നെ റോബിൻ പറഞ്ഞത്.

കൂടുതൽ ഒന്നും പറയേണ്ട എന്നാലും ബിഗ് ബോസ് പ്രേക്ഷകരെ ഒട്ടും തന്നെ മാനിക്കുന്നില്ലന്നും ബിഗ് ബോസ് കാണില്ല എന്നൊക്കെ ആളുകൾ പറയുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അതിന് റോബിൻ പറഞ്ഞത് ഞാൻ എല്ലാം ഗെയിമിന്റെ ഭാഗമായി മാത്രമേ കണ്ടിട്ടുള്ളൂ എന്നാണ്. റിയാസിനെ അടിച്ചത് കുറച്ചു കുറഞ്ഞു പോയി എന്ന് തോന്നിയോ എന്ന് ചോദിച്ചപ്പോൾ അത് മനപ്പൂർവം സംഭവിച്ചതല്ല എന്നും തനിക്ക് പറ്റിയ കയ്യബദ്ധം ആയിരുന്നു എന്നും വീണ്ടും റോബിൻ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.

Most Popular

To Top