Entertainment

തനിക്കുവേണ്ടി പൊട്ടിക്കരഞ്ഞ ആരാധികയെ വീട്ടിൽ ചെന്ന് കണ്ട് സർപ്രൈസ് കൊടുത്ത് റോബിൻ രാധാകൃഷ്ണൻ.(വിഡിയോ )

തനിക്കുവേണ്ടി പൊട്ടിക്കരഞ്ഞ ആരാധികയെ വീട്ടിൽ ചെന്ന് കണ്ട് സർപ്രൈസ് കൊടുത്ത് റോബിൻ രാധാകൃഷ്ണൻ.(വിഡിയോ )

ബിഗ്ബോസ് റിയാലിറ്റി ഷോ മലയാളത്തിലെ നമ്പർ വൺ റിയാലിറ്റിഷോയിൽ ഒന്നുതന്നെയാണ്. നിരവധി ആരാധകരാണ് ഈ ഒരു റിയാലിറ്റി ഷോയ്ക്ക് ഉള്ളത്. കഴിഞ്ഞദിവസം ബിഗ്ബോസ് ആരാധകരെ വേദനയാഴ്ത്തി ആയിരുന്നു ബിഗ്ബോസ് മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണൻ പരിപാടിയിൽ നിന്നും പുറത്തേക്ക് പോയത്. ബിഗ്ബോസ് നിയമത്തിന് ഒരിക്കലും യോജിക്കാൻ സാധിക്കാത്ത ചില കാര്യങ്ങൾ ചെയ്തതിനെ തുടർന്നായിരുന്നു റോബിൻ പുറത്തേക്ക് പോയിരുന്നത്.

പുറത്തുവന്ന റോബിനെ കാത്തിരുന്നത് ആരാധകർ നിരവധിയായിരുന്നു. ന്യായമായ ഒരു തീരുമാനമായിരുന്നില്ല ബിഗ്ബോസ് എടുത്തിരുന്നത് എന്ന് പറഞ്ഞുകൊണ്ട് നിരവധി ഫാൻസുകളും രംഗത്തുവന്നിരുന്നു. അതിൽ സാമൂഹികമാധ്യമങ്ങളിൽ എല്ലാം ശ്രദ്ധനേടി ഒരു പെൺകുട്ടിയുണ്ടായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് റോബിന്റെ വരവിൽ വേദനിച്ച പെൺകുട്ടിയായിരുന്നു ഇത്. റോബിൻ തന്നെ വിന്നർ ആകണം എന്ന് ആഗ്രഹിച്ച ഒരു ആരാധിക. ബിഗ് ബോസ് റോബിനോട് ചെയ്താൽ ചതിയാണ്. ജാസ്മിനെ മെഡിക്കൽ റൂമിൽ വിളിച്ച് ജാസ്മിൻ സ്ക്രിപ്റ്റ് കൊടുക്കുകയായിരുന്നു എന്നൊക്കെ ആയിരുന്നു ഈ പെൺകുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞത്.

ഇപ്പോൾ ഇതാ ആരാധികയെ കണ്ട് ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. ആ സർപ്രൈസ് അവിചാരിതമായി ആരാധികയുടെ വീട്ടിലെത്തുകയായിരുന്നു റോബിൻ. അതിനുശേഷം തന്റെ ആരാധികയെ ചേർത്തുപിടിച്ചു റോബിൻ. ഇത്രയും ആളുകളുടെ സ്നേഹം തനിക്ക് കിട്ടിയതാണ് ബിഗ് ബോസ് എന്ന ഷോ വിൻ ചെയ്തതിനേക്കാളും വലുതായി താൻ കാണുന്നതെന്നും റോബിൻ പറഞ്ഞിരുന്നു. ഞാൻ അറിഞ്ഞിരുന്നില്ല ഇത്രയും ആളുകൾ എന്നെ സ്നേഹിച്ചിട്ടുണ്ടായിരുന്നു എന്ന്.

ഞാൻ എയർപോർട്ടിൽ വരുമ്പോൾ രാവിലെ 5 മണിമുതൽ ഒക്കെ അവിടെ വന്നിരുന്നവരുണ്ട്. തലേദിവസം വന്നവരുണ്ട്. അവരൊക്കെ ഒന്നും പ്രതീക്ഷിച്ചില്ല എന്നെ കാണാൻ വേണ്ടി വരുന്നത്. ആ സ്നേഹം അതാണ് എനിക്ക് വേണ്ടത് എന്നും. ഞാൻ വെറുതെ ഇരിക്കുകയാണെങ്കിൽ നിങ്ങളാരും എന്നെ അറിയില്ലായിരുന്നല്ലോ,

അതുകൊണ്ടുതന്നെ ഏഷ്യാനെറ്റിനോട് എനിക്ക് യാതൊരു വിധത്തിലുള്ള പരിഭവവും ഇല്ല എന്നും താൻ എന്ന ഒരു വ്യക്തി ഇവിടെയുണ്ടെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാൻ അവസരം നൽകിയത് ബിഗ്ബോസ് റിയാലിറ്റി ഷോയാണ് എന്ന് ഒക്കെയായിരുന്നു അഭിമുഖങ്ങളിൽ ഒക്കെ റോബിൻ പറഞ്ഞത്.ഇപ്പോഴിതാ റോബിന്റെ ഈ ഒരു വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

Most Popular

To Top