റോക്കി ഭായ് യുടെ അമ്മയെ ഓർമയില്ലേ..? താരം ഇവിടെയുണ്ട്;ചിത്രങ്ങൾ

പ്രശാന്ത് നിൽ സംവിധാനം ചെയ്ത റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ കെജിഎഫ് ചാപ്റ്റർ 2 ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ച് കൊണ്ടാണ് മുന്നോട്ട് യാത്ര കുതിക്കുന്നത്.

സിനിമയിലെ അഭിനേതാക്കളെല്ലാം അപേക്ഷിച്ച് വന്നേ അർച്ചനയുടെ സ്ക്രീൻ സ്പേസ് വളരെ കുറവാണ്. അവരുടെ കഥാപാത്രം സിനിമയിൽ വളരെ പ്രധാനപ്പെട്ടതാണ്. മകനെ ലോകത്തിലെ ഏറ്റവും ധനികനും ശക്തനുമാക്കാൻ ആഗ്രഹിക്കുന്നത് കുട്ടിക്കാലത്ത് അമ്മയ്ക്ക് നൽകിയ തന്റെ വാക്ക് പാലിക്കുവാൻ വേണ്ടിയാണ്.

അതിനായി ആണ് റോക്കി ഭായ് ഇറങ്ങിപ്പുറപ്പെടുന്നത്. തന്റെ കുട്ടിയുമായി ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു സ്ത്രീയുടെ വേഷം വളരെ പക്വതയോടെ കൂടി അർച്ചന മനോഹരമായിരുന്നു. 27കാരിയായ അർച്ചന വിവാഹിത കൂടിയാണ്. മികച്ച കഥക് നർത്തകി കൂടിയാണ് താരം എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.

നിരവധി പരിപാടികളിൽ താരം പങ്കെടുത്തിട്ടുണ്ട്. ചിലപ്പോഴൊക്കെ ഭർത്താവിനോടൊപ്പം ഉള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. മഹാദേവി എന്ന സീരിയലിലൂടെയാണ് അർച്ചന അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സീരിയലിലെ സുന്ദരി എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ താരം അവതരിപ്പിച്ചത്.

കെജിഎഫ് ചാപ്റ്റർ ഒന്നായിരുന്നു അർച്ചനയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ല്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കവരാൻ താരത്തിന് സാധിച്ചു. പിന്നീടതിന് ജനപ്രീതി വർദ്ധിച്ചു.

ഇൻസ്റ്റഗ്രാമിൽ ഇന്ന് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഒരു താരം കൂടിയാണ് അർച്ചന.നിരവധി ആരാധകരാണ് അർച്ചനയ്ക്ക് സോഷ്യൽ മാധ്യമങ്ങളിൽ മാത്രമുള്ളത്.

Leave a Comment

Your email address will not be published.

Scroll to Top