മസ്റ്റ് വാച്ച് മൂവി, ഞെട്ടിച്ച് മമ്മൂക്ക;, മമ്മൂക്ക ഒരു രക്ഷയില്ല; മലയാളത്തിൽ ഇതാദ്യം; ‘റോഷാക്ക്’ 

റോഷാക്ക് തിയേറ്റർ എക്സിപീരിയൻസ് അർഹിക്കുന്നുണ്ടോ..? റോഷാക്ക് റിവ്യൂ വായിക്കാം

കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. വലിയൊരു വരവേൽപ്പ് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രമോഷൻ മുതൽ തന്നെ ലഭിച്ചിരുന്നത്. ചിത്രത്തെ കുറിച്ചുള്ള ഒരു റിവ്യൂ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെ വളരെയധികം ഗംഭീരമായി ആണ് ആദ്യപകുതിയിൽ കാണിച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. തിയേറ്ററിൽ നിന്ന് ഇറങ്ങിവന്ന് ഓരോ പ്രേക്ഷകന്റെയും മുഖത്ത് ആ സന്തോഷം മനസ്സിലാക്കാൻ സാധിക്കും. ചെറിയൊരു ലാഗ് പോലുമില്ലാതെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് തന്നെയാണ് ചിത്രം ഓരോ സീനുകളും മുൻപോട്ടു പോകുന്നത്.

ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന ഒരു ജേർണ്ണലിൽ എത്തിയ ചിത്രം 100% ഈയൊരു ടാഗിനോട് നീതിപുലർത്തി എന്ന് തന്നെ പറയാം. നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചിട്ടുള്ള ഒരു ഇന്റർവ്യൂ ആണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകതയായി പറയുന്നത്. അതുകൊണ്ട് തന്നെ മികച്ച ഒരു തിയേറ്റർ അനുഭവമാണ് നൽകുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോൾ തന്നെ വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ചൊരു തീയേറ്റർ അനുഭവം ചിത്രം സമ്മാനിക്കുമെന്ന് പ്രേക്ഷകർ ഉറപ്പു പറയുന്നുണ്ട്.

മമ്മൂട്ടി അടുത്തിടെ കുടുംബ ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ലല്ലോ എന്ന് വിമർശിക്കുന്നവർക്ക് ഒരു മറുപടി കൂടിയാണ് റോഷാക്ക് എന്ന ചിത്രം. ഈ ചിത്രം മുഴുവനായും കുടുംബപ്രേക്ഷകർക്ക് കാണാവുന്ന ഒരു ചിത്രമാണ്. ഒരു ഭാര്യാഭർതൃ ബന്ധത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ കഥയും മുൻപോട്ടു നയിക്കുന്നത് ഷറഫുദ്ദീന്റെ കഥാപാത്രമാണ് എന്നുമൊക്കെ തന്നെ മമ്മൂട്ടി തന്നെ തുറന്നു പറഞ്ഞിരുന്നു ഈ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ച് എവിടെ നിന്നും ഗംഭീര റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

Story Highlights: Is the rorschach movie theater experience worth it..? Read rorschach movie review.