റിലീസ് ചെയ്ത് മൂന്ന് ദിവസം തികഞ്ഞപ്പോൾ 500 കോടി നിറവിൽ ആർആർആർ.

റിലീസ് ചെയ്ത് മൂന്ന് ദിവസം തികഞ്ഞപ്പോൾ തന്നെ 500 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമായിരുന്നു ആർആർ ആർ എന്ന ചിത്രം.

ജൂനിയറും എൻ ടി ആറും രാംചരൻ തേജ എന്നിവർ പ്രധാനകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ചിത്രമാണ് ആർ ആർ ആർ എന്ന ചിത്രം. ചിത്രം നാലാം ദിവസത്തോടെ അടുക്കുമ്പോൾ ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ നിന്ന് മാത്രം നേടിയത് 71 കോടി കളക്ഷനാണ്. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷൻ തന്നെ 31 കോടിയായിരുന്നു. തെലുങ്കിൽ നിന്നും ആദ്യദിനം 127 കോടിയാണ് ചിത്രം വാരിയെടുത്തത്.

കർണാടകയിൽ 16 കോടി നേടിയപ്പോൾ, തമിഴ്നാട് 9 കോടിയും കേരളത്തിൽ നാലു കോടിയുമാണ് കണക്കുകൾ. ഓവർസീസ് അവകാശങ്ങൾ പറയുന്നതനുസരിച്ച് 69 കോടി രൂപയാണ് ചിത്രം നേടിഎടുത്തത്. കേരളത്തിൽ അഞ്ഞൂറിലധികം സ്ക്രീനുകളിൽ ആയിരുന്നു ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്. ലോകത്തിലാകമാനം 10000 സ്‌ക്രീനിൽ ബ്രഹ്മാണ്ഡ റിലീസായാണ് ചിത്രം എത്തിയത്. ബാഹുബലി എന്ന ദൃശ്യ വിസ്മയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിലുണ്ടായിരുന്നു.

ബാഹുബലി എന്ന ചിത്രത്തിൽ അനുഷ്കയും പ്രഭാസും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് എങ്കിൽ ഇതിൽ എത്തുന്നത് ജൂനിയർ എൻടിആറും രാംചരണും ആണ്. വലിയ പ്രതീക്ഷയോടെയായിരുന്നു ആരാധകർ ചിത്രത്തെ കാത്തിരുന്നത്. പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ തന്നെ മികച്ച പ്രകടനമായിരുന്നു ചിത്രം കാഴ്ചവെച്ചത്. തീയേറ്ററുകളിലും രാജമൗലി എന്ന വ്യക്തിയിലുള്ള പ്രതീക്ഷ യാതൊരു മങ്ങലും ഏല്പിച്ചിട്ടില്ല എന്നതാണ് സത്യം.

Leave a Comment

Your email address will not be published.

Scroll to Top