ബാഹുബലിക്ക് ശേഷം പുതിയ ബ്രഹ്മാണ്ഡ വിസ്മയത്തിനു ഇനി മണിക്കൂറുകൾ മാത്രം.

ബാഹുബലി എന്ന ചിത്രത്തിലെ വിജയം മലയാള സിനിമയിൽ എല്ലാവരും നേരിട്ട് കണ്ടതായിരുന്നു.

മികച്ച ഒരു വിജയം നേടിയ അന്യഭാഷ ചിത്രമായിരുന്നു ബാഹുബലി.രാജമൗലി സംവിധാനം ചെയ്ത ചിത്രം വലിയ തോതിലുള്ള വിജയമായിരുന്നു. തീയേറ്ററുകളിൽ എല്ലാം നേടിയിരുന്നത്. റെക്കോർഡ് തകർത്തായിരുന്നു ബോക്സോഫീസിൽ നിന്നും ചിത്രം പോയത്. ബാഹുബലി ചിത്രത്തിന്റെ ചരിത്ര വിജയത്തിന് ശേഷം രാജമൗലി ഒരുക്കുന്ന പുതിയ ചിത്രമാണ് ആർ ആർ ആർ. ഒരു ദിവസം കൂടി മാത്രമാണ് ചിത്രത്തിന് ഇനി ബാക്കിയുള്ളത്.

ഇന്ത്യൻ സിനിമ പ്രേമികൾ എല്ലാം ഈ ചിത്രം എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ്. ബാഹുബലിക്ക് ശേഷം പുതിയ ബ്രഹ്മാണ്ഡ വിസ്മയത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഓരോരുത്തരും. പതിനായിരം സ്ക്രീനുകളിൽ ആയി ലോകത്തെമ്പാടുമായി നാളെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. കേരളത്തിൽ മാത്രമായി അഞ്ഞൂറിൽപരം സ്ക്രീനുകളിൽ ആണ് റെക്കോർഡ് റിലീസിൽ ചിത്രമെത്തുന്നത്. കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ എല്ലാം തന്നെ ചിത്രത്തിൻറെ ബുക്കിങ് ആരംഭിക്കുകയും ചെയ്തു. അതിരാവിലെ തന്നെ പല റിലീസിംഗ് കേന്ദ്രങ്ങളിലും പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

ഈ ചരിത്ര നിമിഷത്തിന് കാത്തിരിക്കുകയാണ് രാജമൗലി ആരാധകരെല്ലാം. അദ്ദേഹത്തിൻറെ ചിത്രം ഒരിക്കലും ഒരു നിരാശ സമ്മാനിക്കില്ല എന്ന് ആളുകൾക്ക് ഉറപ്പുണ്ട്. എങ്കിലും ആരാധകർ വലിയതോതിൽ തന്നെ പ്രതീക്ഷിക്കുന്നുണ്ട്. മികച്ച ദൃശ്യ വിസ്മയം നൽകി ആരാധകരെ നിലർത്തുവാനുള്ള ഒരു കഴിവ് അദ്ദേഹത്തിനുള്ളതുകൊണ്ടു തന്നെ ആരാധകർ വല്ലാത്ത ത്രില്ലിൽ ആണ്. ബാഹുബലിയിൽ പ്രഭാസായിരുന്നു നായകനായി എത്തിയത് എങ്കിൽ ജൂനിയർ എൻടിആറും രാംചരണും ആണ് ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Comment