Entertainment

സബാഷ്‌ ചന്ദ്രബോസ് ആഗസ്റ്റ് 5ന് തീയറ്ററുകളിലേക്ക് എത്തുന്നു.|Sabash Chandra Bose hits the theaters on August 5|

സബാഷ്‌ ചന്ദ്രബോസ് ആഗസ്റ്റ് 5ന് തീയറ്ററുകളിലേക്ക് എത്തുന്നു.|Sabash Chandra Bose hits the theaters on August 5|

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും പ്രധാനവേഷത്തിൽ എത്തുന്ന വി സി അഭിലാഷ് ചിത്രം സബാഷ്‌ ചന്ദ്രബോസ് ആഗസ്റ്റ് 5ന് തീയറ്ററുകളിലേക്ക്. .
ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച ചിത്രത്തിന്റെ റിലീസ് തീയതി മോഷൻ പോസ്റ്റർ നടൻ ജയസൂര്യയുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്. മികച്ച വിഷ്വൽ ഇഫക്ട്സ് ഡിസൈനേഴ്‌സായ ഡ്രിക് എഫ് എക്സാണ് മോഷൻ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ജുറാസിക് പാർക്ക് അടക്കമുള്ള അന്യഭാഷ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിയ്ക്കുന്നത് എന്ന പ്രേത്യേകതയും ചിത്രത്തിന് ഉണ്ട്.
1980 കളിലെ തെക്കൻ കേരളത്തിൻ്റെ
കഥയാണ് ചിത്രത്തിന്റെ പ്രേമേയം. ചിത്രത്തിൻ്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

ശ്രീനാഥ് ശിവശങ്കരൻ സംഗീതം നൽകുന്ന ചിത്രത്തിലെ കാമുകിപ്പാട്ട് എന്ന പ്രണയഗാനം ഇതിനോടകം തന്നെ ട്രെൻഡിങിലും ഹിറ്റ് ചാർട്ടിലുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്.
ഇന്ദ്രൻസിനെ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് അർഹൻ ആക്കിയ
ആളൊരുക്കത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് ആയ വി സി അഭിലാഷ് സംവിധാനം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ്‌ ചന്ദ്രബോസ്.
ഉണ്ട’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് പുരുഷൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗാനങ്ങൾ എഴുതിയിരിക്കുന്നത് സംവിധായകനായ വി സി അഭിലാഷും അജയ് ഗോപാലും ചേർന്നാണ്.

എഡിറ്റിംഗ് നിർവഹിക്കുന്നത് സ്റ്റീഫൻ മാത്യു, ലൈൻ പ്രൊഡ്യൂസർ ജോസ് ആന്റണി ആണ്. ആർട്ട്‌ : സാബുറാം, മിക്സിങ്ങ് ചെയ്യുന്നത് ഫസൽ എ ബക്കർ, ആണ്. സൗണ്ട് ഡിസൈൻ ചെയ്യുന്നത് ഷെഫിൻ മായൻ, ആണ്. ഡി ഐ സൃക് വാര്യറും വസ്ത്രലങ്കാരം അരുൺ മനോഹറും മേക്കപ്പ് സജി കോരട്ടിയും ആണ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വർഗീസ് ഫെർണാണ്ടെസ് ആണ്. പ്രൊഡക്ഷൻ കൺട്രോളർ എസ് എൽ പ്രദീപും കൊറിയോഗ്രാഫി സ്പ്രിംഗ്, ആക്ഷൻ ഡ്രാഗൺ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ രോഹിത് നാരായണൻ, അരുൺ വിജയ് വി സി, എന്നിവർ ആണ്. വി എഫ് എക്സ് ഷിനു, സബ് ടൈറ്റിൽ വൺ ഇഞ്ച് വാര്യർ, ഡിജിറ്റൽ മാർക്കറ്റിംഗ് ദി നയൺ സ്റ്റോക്ക്, പി.ആർ.ഓ വാഴൂർ ജോസ്, ഡിസൈൻ ജിജു ഗോവിന്ദൻ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര, നിഖിൽ സൈമൺ.
Story Highlights:Sabash Chandra Bose hits the theaters on August 5

To Top
$(".comment-click-14562").on("click", function(){ $(".com-click-id-14562").show(); $(".disqus-thread-14562").show(); $(".com-but-14562").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });