ഒരു ടിവി ഉണ്ടാക്കി വയ്ക്കുന്ന പ്രശ്നങ്ങൾ..! കുഞ്ഞിരാമയണത്തിനുശേഷം ഇനി തീയേറ്ററുകൾ വാഴാൻ പോകുന്നത് സബാഷ് ചന്ദ്രബോസ് ആയിരിക്കും.| Sabash Chandra Bose trailer out|

90 കാലഘട്ടങ്ങളെ കുറിച്ച് പറയാൻ ഇന്നും ആ കാലഘട്ടങ്ങളിൽ ജീവിച്ചവർക്ക് വലിയ താൽപര്യം ആയിരിക്കും. റേഡിയോയും ദൂരദർശനും ഒക്കെ അരങ്ങു വാണ കാലത്ത് വളരെ കുറച്ചു വീടുകളിൽ മാത്രമുള്ള ഒന്നായിരുന്നു ടിവി. ആ കാലഘട്ടത്തിന്റെ ഓർമയിൽ എത്തുന്ന പുതിയ ചിത്രമാണ് സഭാഷ് ചന്ദ്രബോസ്. സ്നേഹ പാലേരി വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ നായിക നായകൻമരായി അഭിനയിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ജോണി ആന്റണി എത്തുന്നുണ്ട്. രസകരമായ ചില സംഭവങ്ങളെ ചുറ്റിപറ്റിയുള്ള ഒരു കുടുംബത്തിലെ കഥയാണ് ചിത്രത്തിലെ ഇതിവൃത്തം.

കുറച്ച് അംഗങ്ങളുടെ ജീവിതത്തിലുണ്ടാവുന്ന ചില വ്യത്യാസങ്ങൾ ആണ് പറയുന്നത്. ഒരു കുടുംബത്തെ പോലെ ജീവിച്ചവർക്കിടയിൽ ഉണ്ടാകുന്ന ചില വിള്ളലുകളും ഒരു ടിവി ഉണ്ടാക്കി വയ്ക്കുന്ന ചില പ്രശ്നങ്ങളും ഒക്കെ ചിത്രത്തിന്റെ പ്രമേയമായി മാറുന്നുണ്ട്. സംവിധായകൻ വി സി അഭിലാഷാണ്. വളരെ ആരോഗ്യകരമായ രീതിയിൽ ആണ് ചിത്രമെത്തുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ആയിരിക്കും ഒരു പക്ഷെ ഇത്തരത്തിൽ ഒരു ഹാസ്യ ചിത്രം മലയാളത്തിൽ ഇടംപിടിക്കുന്നത്. 90 കാലഘട്ടങ്ങളിൽ ജീവിച്ചവർക്ക് ആ കാലഘട്ടത്തെക്കുറിച്ച് പറയാൻ വലിയ നൊസ്റ്റാൾജിയ ആണ്. ദൂരദർശനും റേഡിയോയും ഒക്കെ ഉണ്ടായിരുന്നു ഒരു കാലഘട്ടത്തിനെ തന്നെയാണ് ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
ഇതിനോടകം തന്നെ ചിത്രത്തിന് ട്രെയിലർ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ട്രെയിലറിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോണി ആന്റണിയും വിഷ്ണു ഉണ്ണികൃഷ്ണനും കട്ടക്ക് അഭിനയിക്കുന്ന ചിത്രം ആയതുകൊണ്ട് തന്നെ പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കിക്കാണുന്നത്.
Story Highlights:Sabash Chandra Bose trailer out
