സച്ചിൻ ടെൻഡുൽകറിന്റെ കുടുംബത്തിൽ നിന്നും ബോളിവുഡിലേക്ക് പുതിയ ഒരു താരോദയം.!

മലയാളികൾക്ക് ഒരു പ്രത്യേക വികാരമാണ് സച്ചിൻ എന്ന് പറഞ്ഞാൽ.

ഒരുപക്ഷേ ആദ്യമായി ക്രിക്കറ്റ് കാണുന്നതുപോലും സച്ചിൻ എന്ന ഒരു വ്യക്തിക്ക് വേണ്ടിയായിരിക്കും. പലരുടെയും കുട്ടികാലങ്ങളെ അതിമനോഹരം ആക്കിയതിൽ സച്ചിനുള്ള പങ്ക് വളരെ വലുതാണ്. സച്ചിന്റെ കുടുംബവും ആരാധകരുടെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സച്ചിന്റെ മകൾ സാറ ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനു ഒരുങ്ങുന്നുവെന്നാണ് അറിയാൻ സാധിക്കുന്നത്. സെലിബ്രേറ്റ് ഇൻഫ്ലുവൻസ മോഡലുമാണ് സാറ ടെണ്ടുക്കർ. ലണ്ടനിൽ നിന്ന് മെഡിസിൻ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. അടുത്തിടെയാണ് മോഡലിംഗിൽ ചുവടെ വെച്ചിരുന്നത്.

മകൾ ബോളിവുഡിലേക്ക് എത്തുമ്പോൾ അച്ഛൻറെ പിന്തുണ നന്നായിത്തന്നെ ഉണ്ടായിരിക്കും എന്ന് അറിയാൻ സാധിച്ചിരിക്കുന്നത്. ഇന്നും സച്ചിന് ആരാധകർക്കിടയിൽ വലിയൊരു സ്വാധീനം തന്നെയാണ് ഉള്ളത്. ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുള്ള ഒരു വ്യക്തി തന്നെയാണ് സച്ചിൻ. ക്രിക്കറ്റ് എന്ന് പറയുമ്പോൾ തന്നെ ആദ്യമായി ഒരു വ്യക്തിയുടെ മനസ്സിലേക്ക് ഓടിവരുന്നത് ഒരുപക്ഷേ സച്ചിൻ ടെൻഡുൽക്കർ തന്നെ ആയിരിക്കും.

അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിച്ചപ്പോഴായിരിക്കും ഒരു പക്ഷേ കൂടുതൽ ആളുകളും കരഞ്ഞിട്ട് ഉണ്ടാവുന്നത്. അത്രത്തോളം അദ്ദേഹത്തെ ആളുകൾ സ്നേഹിച്ചിട്ടുണ്ടായിരുന്നു. ഒരുപക്ഷേ പലരും ക്രിക്കറ്റ് കാണാൻ കാരണമായത് പോലും സച്ചിനായിരുന്നു എന്ന് പറയുന്നതാണ് സത്യം.

അദ്ദേഹം ഉള്ളതുകൊണ്ട് അല്ലെങ്കിൽ അദ്ദേഹത്തിൻറെ സാന്നിധ്യം കൊണ്ട് മാത്രം അത്‌ എത്രയോ ആളുകൾ കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു ലഭിക്കുന്ന സ്നേഹം അതേ അളവിൽ തന്നെ അദ്ദേഹത്തിൻറെ മക്കൾക്കും ലഭിക്കുമെന്നുള്ളത് ഉറപ്പായ കാര്യമാണ്.

Leave a Comment

Your email address will not be published.

Scroll to Top