ബിന്ദു പണിക്കരെ കുറിച്ച് സംസാരിക്കണ്ട.!അത്‌ അടഞ്ഞ അധ്യായം. സായി കുമാർ.

ബിന്ദു പണിക്കരെ കുറിച്ച് സംസാരിക്കണ്ട.!അത്‌ അടഞ്ഞ അധ്യായം. സായി കുമാർ.

മലയാളസിനിമയിൽ മികച്ച ഒരുപിടി ചിത്രങ്ങളെ മനോഹരമാക്കിയ നടനാണ് സായി കുമാർ. ലഭിക്കുന്ന കഥാപാത്രം ഏതെന്ന് നോക്കാതെ അത് മികച്ചതാക്കുവാൻ ഒരു കഴിവ് താരത്തിന് ഉണ്ടായിരുന്നു. നടനായും വില്ലനായും ഒക്കെ മികച്ച കഥാപാത്രങ്ങളായിരുന്നു മനോഹരമാക്കിയത്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ച് തുറന്നു പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വാക്കുകൾ ഇങ്ങനെ ആയിരുന്നു. ബിന്ദു പണിക്കരെ കുറിച്ച് ചോദിച്ചപ്പോൾ അതിനെപ്പറ്റി സംസാരിക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്.

പറയുന്നത് എനിക്ക് വിഷമം ഉണ്ടായിട്ടല്ല. ഞാൻ കാരണം വേറെ ഒരാൾ വിഷമിക്കുന്നത് എനിക്ക് താല്പര്യം ഇല്ലാത്തതിനാൽ ആണ്. പറയുമ്പോൾ പോളിഷ് ചെയ്ത് പറയാൻ പറ്റില്ല. അതാണ് എൻറെ കുഴപ്പം. ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും. അന്ന് ആയിരുന്നുവെങ്കിൽ അതൊക്കെ പറയാമായിരുന്നു. അതൊക്കെ കഴിഞ്ഞു. ഇനി സംസാരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ആ അധ്യായം അടഞ്ഞു..ഞാൻ കൊടുക്കുന്നത് എനിക്ക് തിരിച്ചു കിട്ടിയാൽ മതി. കൊടുക്കുന്നതിന്റെ എങ്കിലും തിരിച്ചു കിട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ..

വിശ്വസിക്കുക എന്നത് വലിയൊരു കാര്യമല്ലേ. ഷൂട്ടിംഗ് കഴിഞ്ഞ് വളരെ സന്തോഷത്തോടെ നമ്മുടെ വീട്ടിൽ എത്തണം. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കിൽ അവിടെ നമ്മുടെ ആവശ്യമില്ലെങ്കിൽ പിന്നെ അവിടെ നിൽക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അത് എനിക്ക് ഇഷ്ടമല്ലെന്ന് തുറന്നുപറയുന്നു. താരത്തിന്റെ വാക്കുകൾ ഓരോരുത്തരും ഒരു അമ്പരപ്പോടെ തന്നെയാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top