എന്നും സിനിമയെ ആശ്രയിക്കാൻ സാധിക്കില്ല പുതിയ ബിസിനസ്സിലേക്ക് ഇറങ്ങാൻ ഒരുങ്ങി സായി പല്ലവി|Sai Pallavi is all set to venture into a new business

എന്നും സിനിമയെ ആശ്രയിക്കാൻ സാധിക്കില്ല പുതിയ ബിസിനസ്സിലേക്ക് ഇറങ്ങാൻ ഒരുങ്ങി സായി പല്ലവി|Sai Pallavi is all set to venture into a new business

അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് സായി പല്ലവി. മുഖക്കുരു ഉള്ള ഒരു നായികയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി അൽഫോൻസ് പുത്രൻ പ്രേമത്തിലൂടെ സായി പല്ലവിയെ കൊണ്ടുവന്ന നിമിഷം പ്രേക്ഷകരെല്ലാം ഈ പെൺകുട്ടി ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. അക്കാലത്തെ ട്രെൻഡിങ് ആയി മുഖക്കുരു മാറുകയും ചെയ്തു. എന്നാൽ മലയാളത്തിൽ വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് സായി പല്ലവിയെ കാണാൻ സാധിച്ചിട്ടുള്ളത്. അന്യഭാഷകളിലേക്ക് ചേക്കേറിയ താരം തമിഴിലും തെലുങ്കിലും ഒക്കെ സജീവ സാന്നിധ്യമായി മാറുകയും വളരെയധികം താരമൂല്യമുള്ള ഒരു നടിയായി മാറ്റപ്പെടുകയും ഒക്കെ ചെയ്തിരുന്നു. സിനിമ താരത്തിന്റെ പാഷനാണെങ്കിലും താരത്തിന്റെ പ്രൊഫഷൻ എന്നത് മെഡിക്കൽ മേഖലയാണ്. താരം ഒരു എംബിബിഎസ് ചെയ്ത ഡോക്ടർ കൂടിയാണ്. താരത്തിന്റെ ഓരോ വാർത്തകളും വലിയ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്.

ജോർജിയിലാണ് താരം എംബിബിഎസ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇന്ത്യയിൽ ജോലി ചെയ്യാനുള്ള ലൈസൻസും താരം എടുത്തിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. സിനിമ എന്നും നിലനിൽക്കുന്ന ഒരു വരുമാന മാർഗ്ഗമല്ല. അത് മാറിക്കൊണ്ടിരിക്കും. ആളുകളുടെ അഭിരുചിയും ഇഷ്ടങ്ങളും മാറിക്കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ സിനിമയാണ് ഭാവി എന്ന് കരുതുന്നത് ഏറ്റവും വലിയ വിഡ്ഢിത്തരം ആയിരിക്കുമെന്ന് ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് നന്നായി അറിയാം. സിനിമയിൽ നിന്നും ഒരു മാറ്റം ആഗ്രഹിക്കുകയാണ് ഇപ്പോൾ താരമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇപ്പോൾ കോയമ്പത്തൂര് ഒരു ആശുപത്രി ഇടാനുള്ള തയ്യാറെടുപ്പിലാണ് എന്നും താരത്തിന്റെ സഹോദരിയും ഈ ഒരു സംരംഭത്തിന് ഒപ്പം ഉണ്ട് എന്ന് ഒക്കെയാണ് ചിലർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആശുപത്രി ബിസിനസിലേക്ക് താരമിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും അറിയാൻ സാധിക്കുന്നുണ്ട്.

ഉടനെ ഉണ്ടാവില്ലന്നും നിലവിൽ താൻ അഭിനയത്തിന് തന്നെയാണ് പ്രാധാന്യം നൽകുന്നത് എന്നും കുറച്ച് കാലങ്ങൾക്ക് ശേഷം ഉള്ള ഒരു മാർഗ്ഗം എന്ന നിലയിലാണ് ആശുപത്രിയെ കാണുന്നത് എന്നുമൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നു.Story Highlights: Sai Pallavi is all set to venture into a new business