Entertainment

നടൻ വിജയ്ക്കൊപ്പം പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുണ്ട്.പക്ഷെ ഇങ്ങനെ ഒരു ഡിമാൻഡ് ഉണ്ട് സായ് പല്ലവി.|Sai Pallavi wants to work with actor Vijay but there is such a demand.|

നടൻ വിജയ്ക്കൊപ്പം പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുണ്ട്.പക്ഷെ ഇങ്ങനെ ഒരു ഡിമാൻഡ് ഉണ്ട് സായ് പല്ലവി.|Sai Pallavi wants to work with actor Vijay but there is such a demand.|

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളികളുടെ ഹൃദയത്തിൽ തന്റെതായ ഇടം നേടിയ നായികയാണ് സായിപല്ലവി. മുഖക്കുരുവും നീണ്ട മുടിയുള്ള നടിയെന്ന പേരിലാണ് സായി പല്ലവി കൂടുതൽ പ്രശസ്തയായത്. നിരവധി ആരാധകരായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. റാണയുടെ ഒപ്പം വിരാടപർവ്വം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ഇപ്പോൾ ഗാർഗി എന്ന ചിത്രത്തിന്റെ ട്രെയിലറുകളിൽ താരം കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ സായിപല്ലവി പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

നല്ലൊരു തിരക്കഥ ലഭിക്കുകയാണെങ്കിൽ നടൻ വിജയ്ക്കൊപ്പം പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് സായി പല്ലവി വെളിപ്പെടുത്തിയത്. നടനോടൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹവും ആവേശവും ആകാംക്ഷയും ഒക്കെ ഉണ്ടെന്നു പറയുന്നു. എന്നാൽ കഥയും തിരക്കഥയും ദൃഢം ആണെങ്കിൽ മാത്രമേ താൻ പ്രോജക്ട് തിരഞ്ഞെടുക്കും എന്ന ഉറപ്പിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമയിലെ പ്രമുഖയായ നടിമാരിൽ ഒരാളായി മാറിയിട്ടുണ്ട് ഇപ്പോൾ സായി പല്ലവി. ശ്യാം സിംഗ് റോയ് എന്ന ചിത്രത്തിലെ ദേവദാസിയായി വളരെ ബോൾഡായ വേഷമാണ് താരം ചെയ്തിരിക്കുന്നത്. ഗാർഗി റിലീസിന് പുറമേ ശിവ കാർത്തികയനോടൊപ്പം താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ ആണ്.

നിരവധി ആരാധകരാണ് ഇപ്പോഴും മലയാളത്തിൽ താരത്തിന് ഉള്ളത്. എന്നാൽ വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് സായി പല്ലവി മലയാളത്തിൽ എത്തിയിട്ടുള്ളത്. പ്രേമത്തിനു ശേഷം ദുൽഖർ സൽമാൻ നായകനായി എത്തിയ കലി എന്ന ചിത്രത്തിലും ഫഹദ് ഫാസിൽ നായകനായി എത്തിയ അതിരൻ എന്ന ചിത്രത്തിലും പ്രധാനവേഷത്തിൽ തന്നെയായിരുന്നു സായി പല്ലവി എത്തിയത്. ഇപ്പോഴും ആരാധകരേറെയാണ് നടിക്ക്. സോഷ്യൽ മീഡിയയിൽ നടി സജീവ സാന്നിധ്യമാണ്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആണ് ആരാധകരെ നടി അറിയിക്കാറുള്ളത്. അടുത്തകാലത്തായി താരം ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് മേക്കപ്പില്ലാതെ അഭിനയിക്കുന്ന നടി എന്ന പേരിൽ തന്നെയാണ്. പലപ്പോഴും താരം പല ബ്രാൻഡുകളുടെയും പരസ്യങ്ങൾ നിരസിച്ചതും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

അതിന് കാരണമായി താരം പറയുന്നത് തന്നെ വിശ്വസിക്കുന്ന ആരാധകരെ കബളിപ്പിക്കാൻ തനിക്ക് താൽപര്യമില്ല എന്നാണ്. ഒരുകാലത്ത് താനും മുഖക്കുരുവിന്റെ പേരിൽ ഒരുപാട് വേദനകൾ അനുഭവിച്ചിരുന്നു എന്നും വ്യക്തമാക്കുന്നുണ്ടായിരുന്നു.
Story Highlights:Sai Pallavi wants to work with actor Vijay but there is such a demand.

To Top
$(".comment-click-14251").on("click", function(){ $(".com-click-id-14251").show(); $(".disqus-thread-14251").show(); $(".com-but-14251").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });