രാജമാണിക്യത്തിൽ മമ്മൂട്ടിയുടെ അച്ഛനാകാൻ വിളിച്ചപ്പോൾ സായി കുമാറിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.

രാജമാണിക്യത്തിൽ മമ്മൂട്ടിയുടെ അച്ഛനാകാൻ വിളിച്ചപ്പോൾ സായി കുമാറിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.

മലയാള സിനിമയിലെ അവിഭാജ്യമായ ഒരു നടനാണ് സായ്കുമാർ എന്ന് പറയുന്നത്.. നിരവധി ആരാധകരാണ് സായ്കുമാറിന് ഉള്ളത്. റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളികളുടെ ഹൃദയത്തിൽ തന്റെതായ സ്ഥാനം നേടിയ വ്യക്തി ആണ് സായി കുമാർ. ഏത് കഥാപാത്രവും വളരെ മികവോടെ ചെയ്യുവാനുള്ള ഒരു കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു പറയുന്നത് തന്നെയാണ് സത്യം. നായകനായി വന്നു വില്ലനായും സഹനടനായും എല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഒരാൾ കൂടിയാണ് സായികുമാർ.. ഇപ്പോൾ സായികുമാർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛന് വേഷത്തിലായിരുന്നു സായികുമാർ എത്തിയത്.

ചിത്രം ചെയ്യാൻ തന്നെ സമീപിച്ചപ്പോൾ തന്റെ മനസ്സിലുണ്ടായിരുന്ന ചിന്തകളെ പറ്റിയാണ് സായ്കുമാർ ഇപ്പോൾ തുറന്നു പറഞ്ഞു കൊണ്ടിരിക്കുന്നത്. രാജമാണിക്യത്തിൽ മമ്മൂട്ടിയുടെ അച്ഛനാവാൻ വിളിച്ചപ്പോൾ ഒന്നും എതിർത്ത് പറഞ്ഞില്ല. അങ്ങേരുടെയൊക്കെ അച്ഛനാകാൻ കഴിയുക എന്ന് പറഞ്ഞാൽ ഒരു രസമല്ലേ, എടാ പോടാ എന്നൊക്കെ വിളിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിയുടെ മാത്രമല്ല മോഹൻലാൽ ജയറാം ദിലീപ് തുടങ്ങിയ മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളുടെയും അച്ഛനായി അഭിനയിച്ചു കഴിഞ്ഞ വ്യക്തികൂടിയാണ് സായ് കുമാർ.

ഒരു കഥാപാത്രത്തെ ലഭിച്ചാൽ എങ്ങനെ പക്വതയോടെ മികച്ചതാക്കാം എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതുകൊണ്ടു തന്നെ അത് അദ്ദേഹത്തിൻറെ കയ്യിൽ ഭദ്രമായിരിക്കും. എടുത്ത് പറയാനുള്ള ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹത്തിൻറെതായുണ്ട്. ഒരു വില്ലനായി അഭിനയിക്കുകയാണെങ്കിൽ പോലും വില്ലേനോട് ഒരു ഇഷ്ടം തോന്നിപ്പിക്കാൻ ഉള്ള കഴിവ് അദ്ദേഹം എപ്പോഴും സാധ്യമാക്കാറുണ്ട്.

Leave a Comment