ഞാനും ബിന്ദുവും വേർപിരിഞ്ഞോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. സായി കുമാർ.

ഞാനും ബിന്ദുവും വേർപിരിഞ്ഞോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. സായി കുമാർ.

ഞങ്ങളുടെ കുടുംബ ജീവിതത്തെ പറ്റി അറിയുവാൻ ഓരോ ആരാധകർക്കും വലിയ താല്പര്യമാണ്. താരങ്ങളുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും പലപ്പോഴും വാർത്ത ആവാറുണ്ട്.. ചിലപ്പോഴൊക്കെ ആരാധകരുടെ ആകാംക്ഷയെ ചില ഓൺലൈൻ മാധ്യമങ്ങൾ മുതലെടുക്കും. താരങ്ങളുടെ വ്യാജവാർത്തകളും ഉണ്ടാവാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ ഇരയായത് സായി കുമാർ ആണ്. കഴിഞ്ഞദിവസം സായികുമാർ സ്വകാര്യ ജീവിതത്തെ പറ്റി ഒരു അഭിമുഖം നടത്തിയിരുന്നു. ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സായികുമാർ മനസ്സ് തുറന്നിരുന്നു. അഭിമുഖത്തിൽ നടിയായും ഭാര്യയുമായി ബിന്ദു പണിക്കരെ പറ്റി ചോദിച്ചപ്പോൾ അതിനെക്കുറിച്ച് സംസാരിക്കേണ്ടത് ഇല്ല എന്നാണ് സായ്കുമാർ പറഞ്ഞത്. വിവാഹ ജീവിതത്തെക്കുറിച്ച് സായി കുമാർ മനസ്സുതുറക്കുകയും ചെയ്തു.

ഈ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ നൽകിയ വാർത്ത ബിന്ദു പണിക്കരും സായികുമാറും തമ്മിൽ വിവാഹമോചിതരായി എന്ന രീതിയിലായിരുന്നു ഇതിനെപ്പറ്റി പ്രതികരിക്കുകയാണ് രണ്ടുപേരും.. വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണ്. ഞാനും ബിന്ദുവും വേർപിരിഞ്ഞു എന്നാണ് എല്ലാവർക്കും അറിയേണ്ടത്. നിരവധി ഫോണുകൾ പോലും ഞങ്ങൾക്ക് വരുന്നുണ്ട്. ആ അഭിമുഖം അവരൊക്കെ കണ്ടോ എന്ന് പോലും അറിയില്ല. കണ്ടിട്ടുണ്ടായിരുന്നു എങ്കിൽ ഇങ്ങനെ എഴുതി വെക്കില്ല.

സന്തോഷത്തോടെ ഞങ്ങൾ ജീവിക്കുന്നത് കാണുന്നത് ആർക്കും ഇഷ്ടമല്ല എന്നാണ് തോന്നുന്നത്. അങ്ങനെയായിരുന്നു സായ്കുമാർ പറഞ്ഞത്. ഇതുവരെയും വിളിക്കാത്തവർ പോലും ഇപ്പോൾ വിളിക്കുന്നുണ്ടെന്ന് സായികുമാർ പറയുന്നു. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.. വിവാഹ ബന്ധം വേർപിരിഞ്ഞൊ എന്നും ചോദിക്കുന്നു. ഇന്ന് രാവിലെ ഞങ്ങൾ പിരിഞ്ഞത് ആണെന്ന് ഞാൻ കൊടുക്കുന്ന മറുപടി..അത് കേട്ടാൽ അവർക്ക് സന്തോഷമാകും എങ്കിൽ ആകട്ടെ. മാത്രമല്ല മകളോടും ഇത് ചോദിക്കുന്നുണ്ട് എന്നും സായികുമാർ പറയുന്നു. സായി അങ്കിളും ബിന്ദു ആന്റിയും തമ്മിൽ വേർപിരിഞ്ഞൊ എന്നാണ് ചോദ്യങ്ങൾ. മകൾ അപ്പോൾ പറയും ഇന്നലെ വരെ വേർപിരിഞ്ഞിട്ടില്ല ഇന്നത്തെ കാര്യം എനിക്ക് അറിയില്ല..

Leave a Comment

Your email address will not be published.

Scroll to Top