Entertainment

10 വർഷക്കാലത്തോളം ഒരു വീടിന്റെ മുറിയിൽ തങ്ങളുടെ പ്രണയം ഒളിപ്പിച്ച സജിതയും റഹ്മാനും ഇനി ബിഗ്സ്‌ക്രീൻ കഥാപാത്രങ്ങൾ.

10 വർഷക്കാലത്തോളം ഒരു വീടിന്റെ മുറിയിൽ തങ്ങളുടെ പ്രണയം ഒളിപ്പിച്ച സജിതയും റഹ്മാനും ഇനി ബിഗ്സ്‌ക്രീൻ കഥാപാത്രങ്ങൾ.

ഒരു സമയത്ത് കേരളക്കരയെ മുഴുവൻ വലിയൊരു ഞെട്ടലിൽ കൊണ്ടെത്തിച്ച പ്രണയമായിരുന്നു റഹ്മാന്റെയും സജിതയുടെയും പ്രണയം. 10 വർഷക്കാലത്തോളം ഒരു വീടിന്റെ മുറിയിൽ തങ്ങളുടെ പ്രണയം ഒളിപ്പിച്ച സജിത വലിയ അത്ഭുതമായിരുന്നു പുറംലോകത്തിന്. 10 വർഷക്കാലം വീട്ടുകാര് പോലുമറിയാതെ തന്റെ സ്വന്തം മുറിയിൽ പ്രണയ ഒളിപ്പിച്ച റഹ്മാൻ എന്ന വ്യക്തി വളരെയധികം ശ്രദ്ധ നേടി. വലിയ വിമർശനങ്ങൾ ആയിരുന്നു ഇവർക്ക് എതിരെ ഉയർന്നത്. മാനസികരോഗത്തിന് അടിമകളാണ് ഇരുവരും എന്നും ഇത് പ്രണയമല്ല എന്നു പറഞ്ഞുകൊണ്ടാണ് നിരവധി ആളുകൾ രംഗത്ത് വന്നത്. 10 വർഷക്കാലം ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങളെ ഒരു മുറിയിൽ അടച്ചുപൂട്ടിയിട്ട് അതിനെ പ്രണയം എന്ന് പറയുന്നത് തീർത്തും വിരോധാഭാസമാണ് എന്നായിരുന്നു ഒരു കൂട്ടം ആളുകൾ പറഞ്ഞിരുന്നത്. എന്നാൽ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു ചെയ്തത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഇവരുടെ പ്രണയകഥ സിനിമയാക്കാൻ പോകുന്നുവെന്നതാണ്.

ഇവൾ കമല ഹസൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വർഷങ്ങളോളം ഒരു മുറിക്കുള്ളിൽ കഴിഞ്ഞ സജിതയുടെയും റഹ്മാന്റെയും പ്രണയം നിറഞ്ഞ ജീവിതമാണ് ഇപ്പോൾ ദൃശ്യാവിഷ്കാരമായി മാറുന്നത്..ചിത്രത്തിൽ കമലയായി ഗംഗാ ലക്ഷ്മിയും, ഹസനായ റിയാസ് പത്താനും ആണ് പ്രധാനതാരങ്ങൾ ആയി അഭിനയിക്കുന്നത്. ഈ ചിത്രം മലയാളത്തിൽ മാത്രമല്ല ഇറങ്ങുന്നത് തമിഴിലും ചിത്രം ഇറങ്ങുന്നുണ്ട്. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും ഗൂഡല്ലൂർ പൊന്നൂർ ശ്രീകുമാരൻ കോവിലിൽ ആണ് നടന്നത്.

കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്നത് എസ് പിയാണ്. ഗൂഡല്ലൂർ പൊന്നൂർ ശ്രീകുമാരൻ കോവിലിൽ നടന്ന ചടങ്ങിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ഊട്ടി,ഗൂഡല്ലൂർ, പാലക്കാട്,വട്ടവട തുടങ്ങിയ ലൊക്കേഷനുകളിൽ മൂന്ന് ഷെഡ്യൂളുകൾ ആയി ആയിരിക്കും സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുന്നത്. പിആർഓ പി ശിവപ്രസാദ് ആണ്.

സമകാലിക സംഭവങ്ങൾ സിനിമയാക്കുമ്പോൾ അതിന് ഉണ്ടാകുന്ന ആരാധകർ പലപ്പോഴും ആളുകളെ അമ്പരപ്പിക്കുന്നത് തന്നെയാണ്. നമ്മൾ അറിഞ്ഞിട്ടുള്ള ഒരു വിഷയം നമ്മുടെ മുൻപിലേക്ക് ദൃശ്യാവിഷ്കാരമായി എത്തുമ്പോൾ എന്താണെന്നും എങ്ങനെയാണെന്നും അറിയുവാനുള്ള ആളുകളുടെ കൗതുകം തന്നെയാണ് പലപ്പോഴും സിനിമ മേഖലയിൽ ശ്രദ്ധ നേടാറുള്ളത്. അത്തരത്തിലുള്ള ഒരു കൗതുകത്തിന്റെ പുറത്താണ് ഈ ചിത്രവും എത്തുന്നത്. വലിയ വിജയം നേടാൻ സാധിക്കുമെന്ന് അണിയറ പ്രവർത്തകർ വിശ്വസിക്കുന്ന ഒരു ചിത്രം തന്നെയാണ് ഇത്.

Most Popular

To Top