ഒരുപക്ഷേ ലോകം തെറ്റായി കാണില്ലെങ്കിൽ ഇന്നെന്റെ മകളുടെ കാലിൽ ഞാൻ തൊട്ടു നമസ്കരിച്ചേനെ, മകളെ കുറിച്ച് സലിം കോടത്തൂർ |Salim Kodathoor and his daughter Hannah

ഒരുപക്ഷേ ലോകം തെറ്റായി കാണില്ലെങ്കിൽ ഇന്നെന്റെ മകളുടെ കാലിൽ ഞാൻ തൊട്ടു നമസ്കരിച്ചേനെ, മകളെ കുറിച്ച് സലിം കോടത്തൂർ |Salim Kodathoor and his daughter Hannah

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം സ്വീകാര്യത ഉണ്ടാക്കിയിട്ടുള്ള താരമാണ് സലിം കോടത്തൂർ. ഒരുകാലത്ത് നിരവധി മനോഹരമായ ആൽബം ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഒരു ഗായകൻ തന്നെയായിരുന്നു സലീം. സലീമിന്റെ മകൾ ഹന്നയും ഇന്ന് സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായ താരമാണ്. നിരവധി ആരാധകരാണ് ഇന്ന് താരത്തിനുള്ളത്. ഇവരുടെ ഓരോ വാർത്തകളും വളരെ പെട്ടന്നാണ് ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ ശ്രദ്ധ നേടിയിരിക്കുന്നത് സലീം മകളെക്കുറിച്ച് പങ്കു വച്ചിരിക്കുന്ന കുറുപ്പ് ആണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് മകളെക്കുറിച്ച് പങ്കു വച്ചിരിക്കുന്നത്. കൈരളി ചാനലിന്റെ ഫിനിക്സ് അവാർഡ് വാങ്ങാൻ മകൾ എത്തിയതും ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയുടെ കയ്യിൽ നിന്നും മകൾ അവാർഡ് വാങ്ങുന്നതും ഒക്കെയാണ് സലിം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ കാണാൻ സാധിച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്…

വളരെയേറെ സന്തോഷവും അതുപോലെ അഭിമാനവും തോന്നുന്ന ഒരു നിമിഷമാണ് ഇപ്പോൾ എനിക്ക്. ബെസ്റ്റ് ആക്ടർ എന്ന സിനിമയുടെ ക്ലൈമാക്സിൽ മമ്മുക്ക പറഞ്ഞ അതേ വാചകങ്ങൾ ഞാൻ വീണ്ടും പറയുകയാണ്. എന്റെ മകളുടെ ബലത്തിലാണ് ഞാൻ വേദിയിൽ നിന്നത്. ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു വേദിയാണ് ഇത്. ഞാൻ ജീവിതത്തിൽ ഒരുപാട് സ്വപ്നം കണ്ടിട്ടുള്ള ഒരു വ്യക്തി ആണ് മമ്മൂക്ക. ഞാൻ ഏകദേശം 1500 ഓളം മാപ്പിളപ്പാട്ടുകൾ ആലപിച്ചിട്ടുള്ള ഒരു ഗായകൻ ആണ്. പക്ഷേ എന്നിട്ടും ഒരിക്കൽ പോലും ഇതുപോലൊരു വേദിയിൽ എനിക്ക് നിൽക്കാൻ കഴിഞ്ഞില്ല. ഒരുപക്ഷേ ലോകം തെറ്റായി കാണില്ലെങ്കിൽ ഇന്നെന്റെ മകളുടെ കാലിൽ ഞാൻ തൊട്ടു നമസ്കരിച്ചേനെ. ഒരു നിമിഷം പോലും ഞാൻ എന്റെ മകളെ ഓർത്ത് വേദനിച്ചിട്ടില്ല. എന്നും ഞാൻ അവളെ ഓർത്ത് സന്തോഷിക്കുകയും അഭിമാനിക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളത്.

ഞാൻ ചെയ്ത പുണ്യമാണ് എനിക്ക് ഇങ്ങനെയൊരു മാലാഖക്കുട്ടിയെ ലഭിക്കാൻ കാരണം. ആദ്യമൊക്കെ സഹതാപത്തിന്റെ കണ്ണുകളിലൂടെയാണ് എന്റെ മകൾ ജീവിച്ചുവന്നത്. ആളുകളൊക്കെ ആ സമയത്ത് എന്നോട് പറഞ്ഞു ഇത് ദൈവത്തിന്റെ ഒരു പരീക്ഷണം ആണെന്ന്. എന്ത് ചെയ്യാനാണ് അതിനോട് നീ പൊരുത്തപ്പെടണമെന്നാണ് ആളുകൾ പറഞ്ഞത്. ഞാൻ അതെ ആളുകളെ കൊണ്ട് തന്നെ തിരുത്തി പറയിപ്പിക്കുകയാണ് ചെയ്തത്. ദൈവം എനിക്ക് തന്ന ഭാഗ്യമാണ് എന്റെ മകൾ എന്ന്. ഒഴുക്കുള്ള പുഴയിൽ ഇറങ്ങി ഒഴുക്കിനൊപ്പം പോകുന്നതിനു പകരം ഒഴുക്കിനെതിരെ നമ്മൾ നീന്തി കഴിയുമ്പോൾ നമുക്ക് കുറച്ചു കിതയ്ക്കും എങ്കിലും പലതും നമുക്ക് അപ്പോൾ നേടിയെടുക്കാൻ സാധിക്കും. അതുകൊണ്ടു തന്നെയാണ് വിധിയോടൊപ്പം സഞ്ചരിക്കാതെ വിധിക്കെതിരെ സഞ്ചരിച്ച് ഇന്ന് എന്റെ മകൾ മമ്മൂക്ക എന്ന മഹാ നടനോടൊപ്പം എനിക്ക് കിട്ടാത്ത അവസരങ്ങൾ നേടി നിൽക്കുന്നത്. എന്റെ മകൾ നൂലില്ലാത്ത ഒരു പട്ടം ആയിരുന്നു. ചിറകില്ലാത്ത ഒരു പട്ടം ആയിരുന്നു. ഞാനും എന്റെ ഭാര്യയും എന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളും സുഹൃത്തുക്കളും അവൾക്ക് നൂലും ചിറകും ഒക്കെ നൽകി. അവൾ ഇപ്പോൾ പറക്കാൻ തുടങ്ങി.
Story Highlights: Salim Kodathoor and his daughter Hannah