മകളെ വിറ്റ് കാശാക്കുകയും ആണോ എന്ന് ചോദ്യങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്, മകളെ കുറിച്ച് സലീം കൊടുത്തൂർ

മകളെ വിറ്റ് കാശാക്കുകയും ആണോ എന്ന് ചോദ്യങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്, മകളെ കുറിച്ച് സലീം കൊടുത്തൂർ

മാപ്പിളപ്പാട്ട് ഗാനങ്ങളിലൂടെ മുസ്ലിം ആൽബങ്ങളിലൂടെയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ ഗായകനാണ് സലീം കൊടുത്തൂർ. ഒരു കാലത്ത് സലീം കോടത്തൂർ ഉണ്ടാക്കിയ ഗാനങ്ങളുടെ ഓളം ചെറുതായിരുന്നില്ല. അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം ആളുകളുടെ മനസ്സിൽ വല്ലാത്തൊരു ഓളമായിരുന്നു തീർത്തിരുന്നത്. അതോടൊപ്പം തന്നെ ഒരു നൊസ്റ്റാൾജിയയാണ് സലീം കോടത്തൂർ എന്ന പേര് പലർക്കും ഉണ്ടാക്കുക. ഫാദർസ്‌ഡേ ദിനത്തിൽ സലീം കോടത്തൂർ തന്റെ മകളെ പറ്റിയുള്ള ഒരു കുറിപ്പ് പങ്കു വെക്കുകയും അത് വൈറൽ ആവുകയും ചെയ്യുന്നു. മകളുടെ കുറവുകൾ നിറവുകൾ ആക്കിമാറ്റി എന്ന് തന്നെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോൾ മക്കളെപ്പറ്റി പറയുകയാണ് അദ്ദേഹം. പാട്ടും ഡാൻസും ഒക്കെ നല്ല കഴിവുള്ള കുട്ടിയാണ്.

ഉദ്ഘാടനങ്ങൾ ഒക്കെ പോകാറുണ്ട്. മകളെ വിറ്റ് കാശാക്കുകയും ആണോ എന്ന് ചോദ്യങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. എനിക്ക് വേണ്ടത് സഹതാപമല്ല. അവളെ മാലാഖ കുഞ്ഞേ എന്ന് പറഞ്ഞ് എല്ലാവരും വാരി എടുക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം എനിക്ക് തോന്നാറുണ്ട്. അതാണ് ഞാൻ ആഗ്രഹിച്ചത്.വീഡിയോകളിൽ ഒക്കെ കണ്ട് ലക്ഷ്മി നക്ഷത്രയെ മോൾക്ക് ഒരുപാട് ഇഷ്ടമാണ്. അങ്ങനെയാണ് എന്റെ ഫോണിൽ നിന്നും ലക്ഷ്മിക്ക് മോൾ മെസ്സേജ് അയച്ചത്. സർപ്രൈസായി ആണ് ലക്ഷ്മി വീട്ടിലേക്ക് എത്തിയത്..പെട്ടെന്ന് ചിന്നു ചേച്ചിയെ കണ്ടപ്പോൾ എന്താണെന്ന് പറയാനാവാത്ത അവസ്ഥയായിരുന്നു ഹന്നക്ക്. സ്റ്റാർ മാജിക് കണ്ടിട്ടാണ് അവൾക്ക് ലക്ഷ്മിയോട് ഇഷ്ടം തോന്നിയത്..യൂട്യൂബിലെ വീഡിയോയും ഇന്സ്റ്റഗ്രാമില് ചിത്രങ്ങളുമെല്ലാം ഡൗൺലോഡ് ചെയ്ത് കാണിക്കാറുണ്ട്. ഉപ്പയുടെ കയ്യിൽ ലക്ഷ്മിയുടെ നമ്പറില്ലേന്ന് ചോദിക്കുമായിരുന്നു. കൊല്ലം ഷാഫിയോട് ലക്ഷ്മിയെ കുറിച്ച് ഹന ചോദിക്കുമായിരുന്നു എന്നാണ് പറയുന്നത്.

പെരുന്നാളിന് ശേഷം ആണ് വരാമെന്ന് പറഞ്ഞത്. ലക്ഷ്മിയോടുള്ള ഇഷ്ടം കഴിഞ്ഞാൽ ദിലീപിനെയും ഇഷ്ടം ആണെന്നാണ് പറയുന്നത്. ഇരുപതാമത്തെ വയസ്സിലായിരുന്നു വിവാഹം. താൻ ഒരു നല്ല ഭർത്താവ് ആണെന്ന് പറയില്ല. എന്നാൽ നല്ല ഭാര്യയുടെ ഭർത്താവാണ്.ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞ സമയത്താണ് ഇ എസ് ആർ കൂട്ടിയിട്ട് ഒരു ഇഞ്ചക്ഷൻ എടുക്കേണ്ടി വന്നത്. അത് ഗർഭപാത്രത്തിൽ ബാധിച്ചു എന്നാണ് പറഞ്ഞത്. രണ്ടര മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞതിനു ശേഷമാണ് അങ്ങനെ പുറത്തേക്ക് ഹന്ന പുറത്തേക്ക് വന്നത്. 48 മണിക്കൂർ മാത്രമാണ് ആയുസ്സ് പറഞ്ഞത്. ശരീരത്തിലെ പല ഭാഗത്തും തൊലി ഉണ്ടായിരുന്നില്ല.

വെന്റിലെറ്ററിലേക്ക് മാറ്റാം എന്ന് ഡോക്ടർ പറഞ്ഞു. കുട്ടിക്ക് രണ്ടു വിരൽ ഇല്ല എന്ന് പറഞ്ഞപ്പോൾ ഞാൻ കുഴപ്പമില്ല എന്നായിരുന്നു പറഞ്ഞത്. വീട്ടിൽ വന്നപ്പോൾ നല്ല കെയർ കൊടുക്കണമെന്ന് പറഞ്ഞു. മോളുടെ കാര്യങ്ങളെക്കുറിച്ച് ഒരുപാട് ഡോക്ടർമാരുടെ സംസാരിച്ചിരുന്നു. അവൾ നടക്കണമെന്ന് എനിക്കുണ്ടായിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top