വിവാഹമോചനത്തിന്റെ കാരണം ആദ്യമായി പൊതുവേദിയിൽ തുറന്നുപറഞ്ഞ് സമാന്ത.|Samantha reveals the reason for her divorce in public.|

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു നടിയാണ് സമാന്ത. ഒരു മലയാള ചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളത്തിലും നിരവധി ആരാധകരാണ് സമാന്തയ്ക്കുള്ളത്. സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹം വളരെ ആഘോഷമായിത്തന്നെ സിനിമാലോകം ആഘോഷിച്ച വിവാഹമായിരുന്നു. നിരവധി ആരാധകരും ഇവർക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ നീണ്ടകാലത്തെ പ്രണയത്തിനുശേഷം വിവാഹിതരായ ഇരുവരും നാലുവർഷംകൊണ്ട് വിവാഹ ബന്ധത്തിൽ നിന്നും പുറത്തേക്ക് വരികയും ഒറ്റയ്ക്ക് താമസിക്കാൻ തീരുമാനിക്കുകയും ചെയ്തത് ആരാധകരെ സംബന്ധിച്ചിടത്തോളം വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയായിരുന്നു.

എന്ത് കാരണത്താലാണ് ഇരുവരും തമ്മിൽ പിണങ്ങിയത് എന്നും എന്തായിരുന്നു ഇരുവർക്കുമിടയിൽ ഉണ്ടായിരുന്ന സ്വരച്ചേർച്ചയില്ലായ്മയുടെ കാരണമെന്നും ഇന്നുവരെ സമാന്തയെയും നാഗചൈതന്യയും തുറന്നു പറഞ്ഞിട്ടില്ല. നാഗചൈതന്യയുടെ പേര് തന്റെ ശരീരത്തിൽ പച്ചകുത്തിയ സമാന്ത വളരെ പെട്ടെന്ന് വേർപിരിയലിൽ എത്താനുള്ള കാരണം പലരും ചോദിച്ചിരുന്നു എങ്കിലും ഒന്നിനും മറുപടി പറഞ്ഞിരുന്നില്ല. താരങ്ങൾ അവർ തങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നു എന്നായിരുന്നു തുറന്നു പറഞ്ഞത്. അതിനുശേഷം രണ്ടുപേർക്കുമിടയിൽ ഗോസിപ്പുകൾ നിറഞ്ഞുനിന്നു. സിനിമയ്ക്കുവേണ്ടിയാണ് സമാന്ത ബന്ധം ഉപേക്ഷിച്ചതെന്നും സാമന്തയ്ക്ക് മറ്റൊരു പ്രണയം ഉണ്ടെന്നും അതെല്ലാം ആയിരുന്നു കാരണം എന്നൊക്കെയായിരുന്നു വാർത്തകൾ.

വിവാഹമോചന ശേഷം താരമൂല്യം വർദ്ധിച്ച സാമന്ത മാറുകയും ചെയ്തിരുന്നു. ഇപ്പോൾ ബോളിവുഡ് സിനിമയിലേക്ക് ചേക്കേറിയ സമന്താ ബോളിവുഡിലെ പ്രശസ്ത പരിപാടിയായ കരൺ വിത്ത് കോഫി ഷോ എന്ന ഒരു പരിപാടിയിൽ അതിഥിയായി എത്തി എന്നതാണ്. പരിപാടിയുടെ ഷൂട്ടിംഗ് അവസാനിച്ചിട്ടുണ്ട് എന്നും ഉടനെതന്നെ പരിപാടി സംപ്രേഷണം ചെയ്യുമെന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഈ പരിപാടിയിൽ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും എന്ത് കാരണത്താലാണ് ഇരുവരും വേർപിരിഞ്ഞത് എന്നതിനെക്കുറിച്ചും സമാന്ത തുറന്നു പറയുന്നുണ്ട് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

വിവാഹമോചന കാരണം ആദ്യമായി ആയിരിക്കും ഒരു പൊതുവേദിയിൽ തുറന്നുപറയുന്നത്. ഉടനെ പരിപാടി സംപ്രേഷണം ചെയ്യും എന്നാണ് അറിയുന്നത്. എല്ലാവരും തന്നെ ഇരുവർക്കുമിടയിൽ ഉള്ള പ്രശ്നങ്ങൾ എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ്. പരിപാടി തുടങ്ങാൻ ആയുള്ള ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകനും എന്നതാണ് സത്യം.
story highlights :Samantha reveals the reason for her divorce in public
