ആതിരപ്പള്ളിയുടെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുന്ന ഈ തെന്നിന്ത്യൻ താരസുന്ദരിയെ മനസ്സിലായോ.?

കേരളം എന്നുപറയുന്നത് സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഡെസ്റ്റിനേഷൻ ആണ്.

യാത്ര പ്രേമികളെ ഏറെ ഇഷ്ടപ്പെടാറുണ്ട് കേരളത്തിൻറെ സൗന്ദര്യം. തെന്നിന്ത്യൻ താരങ്ങൾ പോലും പലപ്പോഴും ഈ സൗന്ദര്യം ആസ്വദിക്കുവാൻ ആയി എത്താറുണ്ട്. അത്തരത്തിൽ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന നടി ആരാണ് എന്ന് അല്ലേ..? സമാന്ത റൂത്ത് പ്രഭു.

അതി മനോഹരമായ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ജീവിതം അത് വന്നുപോകും പോലെ ആസ്വദിക്കുക എന്നതാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തു വാക്കിലെ രണ്ടു കാതൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സമാന്ത ആതിരപള്ളിയിലെത്തിയത് എന്ന് അറിയാൻ സാധിക്കുന്നത്. സാമാന്തയ്ക്ക് ഒപ്പം വിജയ് സേതുപതി നയൻ‌താര എന്നിവരും ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

വിവാഹമോചന ശേഷം യാത്രകളും ആയി തിരക്കിലാണ് താരം എന്ന് ഇതിനോടകം തന്നെ മനസ്സിലാക്കാൻ സാധിക്കും. വിവാഹ മോചനത്തിനു ശേഷം യാത്രകളോട് ആണ് സമാന്തയ്ക്ക് പ്രണയം എന്ന് തോന്നിയിരുന്നു. ഇതിനോടകം അതിമനോഹരമായി പല യാത്രകളും താരം നടത്തുകയും ചെയ്തിരുന്നു. യാത്രകളെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്യും. കേരളത്തിന്റെ മനോഹരമായ ചിത്രങ്ങൾ ആണ് താരം പങ്കുവയ്ക്കുന്നത്.

അതുകൊണ്ടുതന്നെ ഇത്തരം ചിത്രങ്ങൾ ആളുകൾ ഏറ്റെടുക്കാൻ ഉണ്ട്. തെന്നിന്ത്യൻ ലോകത്ത് നിരവധി ആരാധകരുള്ള ഒരു നടിയാണ് സാമന്ത. കേരളത്തിലും സമാന്തയ്ക്ക് ആരാധകർ ഏറെ ആണ്. മലയാള ചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിൽ പോലും താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ വലിയ വർധനയാണ് കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകരിൽ കൂടുതൽ ആളുകളും മലയാളികൾ തന്നെയാണ്.

Leave a Comment

Your email address will not be published.

Scroll to Top