നയൻതാരയെക്കുറിച്ച് ചോദിച്ച് ആരാധകരോട് സമാന്ത പറഞ്ഞത് കേട്ടോ..? ഇങ്ങനെ ഒരു അഭിപ്രായം താരത്തിന്  ഉണ്ടായിരുന്നോ 

നയൻതാരയെക്കുറിച്ച് ചോദിച്ച് ആരാധകരോട് സമാന്ത പറഞ്ഞത് കേട്ടോ..? ഇങ്ങനെ ഒരു അഭിപ്രായം താരത്തിന്  ഉണ്ടായിരുന്നോ 

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ടതും അഭിമാനവുമായ താരമാണ് നയൻതാര. മലയാളത്തിലൂടെ ആണ് തുടക്കമെങ്കിലും അന്യഭാഷകൾ ആയിരുന്നു നയൻതാരയ്ക്ക് വളരെ മികച്ച ചിത്രങ്ങൾ സമ്മാനിച്ചിരുന്നത്. ഇന്ന് തെന്നിന്ത്യൻ ഭാഷയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക എന്നൊരു പേരുകൂടി നയൻതാരയ്ക്ക്  ഉണ്ട്.

 തമിഴ് സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് തന്നെയാണ് നയൻതാര അറിയപ്പെടുന്നതു.നയൻതാര പോലെ തന്നെ മലയാളികൾക്ക്  ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലങ്കിലുംഇഷ്ടമുള്ള ഒരു നടിയാണ് സമാന്ത. നിരവധി ആരാധകർ സമാന്തയ്ക്ക് ഉണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച കാത്തു വാക്കിലെ രണ്ടു കാതൽ എന്ന ചിത്രം ഇപ്പോൾ പ്രദർശനത്തിനെത്തി.

 ഈ സാഹചര്യത്തിൽ നയൻതാരയെക്കുറിച്ച് സമാന്ത പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എല്ലാംതന്നെ സജീവമാണ്  സാമന്ത.  ഇൻസ്റ്റഗ്രാമിൽ ഒരു ചോദ്യോത്തര വേളയിൽ ആയിരുന്നു ആരാധകർ നയൻതാരയെക്കുറിച്ച് ചോദിച്ചത്. അപ്പോഴാണ് താരം ഇതിന് മറുപടി നൽകിയത്. ഇത് വൈറൽ ആവുകയും ചെയ്തു.നയൻതാരയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് എന്നായിരുന്നു ചോദിച്ചിരുന്നത്. ഇതിന്  പറഞ്ഞ മറുപടി ഇങ്ങനെയാണ്.

 നയൻതാര വളരെ ജനുവിൻ ആയിട്ടുള്ള ഒരു വ്യക്തിയാണ്. അവരെപ്പോലെ ആത്മാർത്ഥതയും വിശ്വസ്തതയും ഉള്ള മറ്റൊരു വ്യക്തി വേറെ ഉണ്ടാവില്ല, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കഠിനാധ്വാനിയായി  ഉള്ള ആളാണ് നയൻതാര.  ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും വൈറലായി മാറുകയും ചെയ്യാറുണ്ട്. 

Leave a Comment

Your email address will not be published.

Scroll to Top