നാഗചൈതന്യ ശോഭിത പ്രണയ ഗോസിപ്പിൽ ശക്തമായ പ്രതികരണവുമായി സാമന്ത രംഗത്ത്.| Samantha with a strong reaction to the Nagachaitanya love gossip|

നാഗചൈതന്യ ശോഭിത പ്രണയ ഗോസിപ്പിൽ ശക്തമായ പ്രതികരണവുമായി സാമന്ത രംഗത്ത്.| Samantha with a strong reaction to the Nagachaitanya love gossip|

സിനിമാ ലോകത്ത് വളരെയധികം ആരാധകരുള്ള ഒരു നടനാണ് നാഗചൈതന്യ. മലയാളത്തിലും നിരവധി ആരാധകരാണ് നാഗചൈതന്യയ്ക്ക് ഉള്ളത്. അടുത്ത കാലത്തായിരുന്നു വാർത്താമാധ്യമങ്ങളിൽ എല്ലാം തന്നെ നാഗചൈതന്യ ഒരു വാർത്തയായി മാറിയത്. അതിന് കാരണം നടി സമാന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനം ആയിരുന്നു. ഇരുവരും തമ്മിൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരസ്പരം വേർപിരിയാൻ പോവുകയാണ് എന്ന് അറിയിച്ചത്. ഇതിനെ തുടർന്ന് വലിയ തോതിൽ തന്നെ ഇത് വാർത്തയായി മാറുകയും ചെയ്തിരുന്നു. ഏറെ കാലം നീണ്ടുനിന്ന പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. സാമന്ത തന്റെ കയ്യിൽ പ്രിയപ്പെട്ടവന്റെ പേര് പച്ചകുത്തുക പോലും ചെയ്തിട്ടുണ്ടായിരുന്നു.

അത്രത്തോളം നീണ്ടുനിന്ന പ്രണയത്തിന് ശേഷം ഇരുവരും വിവാഹമോചിതരായപ്പോൾ അത് ആർക്കും വിശ്വസിക്കാൻ സാധിക്കുന്ന ഒരു വാർത്ത ആയിരുന്നില്ല എന്നതാണ് സത്യം. എന്നാൽ അടുത്ത സമയത്തായിരുന്നു നാഗചൈതന്യയുടെ പേരിൽ മറ്റൊരു ഗോസിപ്പ് ഉയർന്നത്. നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിൽ പ്രണയത്തിലാണെന്നും നാഗചൈതന്യയുടെ ആഡംബര വസതി സന്ദർശിക്കുവാൻ വേണ്ടി അതിഥിയായി ശോഭിത എത്തിയിരുന്നു എന്നതുമായിരുന്നു ഈ വാർത്ത. ഈ വാർത്തയ്ക്ക് ഇപ്പോൾ കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് നാഗചൈതന്യയുടെ മുൻ ഭാര്യയായ സമാന്ത.

മുൻ ഭർത്താവിനെതിരെ ഗോസിപ്പ് ഉണ്ടാക്കലല്ല തന്റെ പണി എന്നാണ് താരം പറയുന്നത്. പെൺകുട്ടികൾക്കെതിരെ എന്തെങ്കിലും ഗോസിപ്പ് വരികയാണെങ്കിൽ അത് സത്യമാണെന്നും ആൺകുട്ടികൾക്ക് എതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയതാണ് എന്നുമാണ് ആളുകൾ പറയുന്നത്. കുറച്ചുകൂടി പക്വത കാണിക്കു എന്നും വിഷയത്തിൽ സമാന്ത പറഞ്ഞിരുന്നു. തെലുങ്ക് നടിയായ ശോഭിത ധൂലിപാലയും നാഗചൈതന്യയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ ഗോസിപ്പുകൾ വന്നിരുന്നു. തെലുങ്ക് മാധ്യമങ്ങളിൽ നടന്റെ പ്രതിച്ഛായ തകർക്കാൻ ആയി മുൻ ഭാര്യയും നടിയുമായ സമാന്ത്യുടെ പിആർ ടീമാണ് ഈ വാർത്ത പുറത്ത് വിട്ടത് എന്നും വാർത്ത വന്നു.

ഇതിനെതിരെയാണ് ഇപ്പോൾ സമാന്ത രംഗത്തുവന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്. പെൺകുട്ടികൾക്കെതിരെ ഗോസിപ്പ് വന്നാൽ അത് സത്യമാണ്. ആൺകുട്ടികൾക്കെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചുകൂടെ. ആദ്യം നിങ്ങൾ നിങ്ങളുടെ ജോലി നോക്കൂ. ഇങ്ങനെയായിരുന്നു സമാന്ത കുറിച്ചത്. പിങ്ക് വില്ല എന്ന തെലുങ്ക് മാധ്യമത്തിൽ ആയിരുന്നു ആദ്യമായി നാഗചൈതന്യയും ശോഭിതയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നത്. ഇതിനെതിരെയാണ് താരം പ്രതികരിച്ചിരുന്നത്.

നാഗചൈതന്യയുടെ വീട്ടില് ശോഭിത വന്നിരുന്നു എന്നും കുറെ മണിക്കൂറുകൾക്ക് ശേഷം ഇരുവരും ഒരുമിച്ച് ഒരു വാഹനത്തിലാണ് തിരികെ പോയത് എന്നായിരുന്നു വാർത്ത.ശോഭിതയുടെ പിറന്നാൾ ആഘോഷത്തിൽ നാഗചൈതന്യ പങ്കെടുത്തിരുന്നു എന്നൊക്കെയായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
Story Highlights:Samantha with a strong reaction to the Nagachaitanya love gossip