‘സ്വയം ഉണ്ടാക്കുക, തിന്നുക, ആസ്വദിക്കുക’ കല്ലുമ്മക്കായ നിറച്ചതുണ്ടാക്കി സംവൃത- വീഡിയോ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് സംവൃത സുനിൽ. അഭിനയത്തിൽ ഇപ്പോൾ എത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്.

ഭർത്താവ് അഖിൽ രാജനും മക്കളായ അഗസ്ത്യക്ക് രുദ്രക്കും ഒപ്പം അമേരിക്കയിലാണ് താരം. ഇപ്പോൾ ഇപ്പോഴിതാ സംവൃത പങ്കുവെച്ച് പുതിയ കുക്കിംഗ് വീഡിയോയാണ് ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുന്നത്. അമ്മയുണ്ടാക്കുന്ന കല്ലുമ്മക്കായി വിഭവം കഴിക്കാൻ ആഗ്രഹം തോന്നിയപ്പോൾ അത് സ്വയം ഉണ്ടാക്കി കഴിക്കുന്ന വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചിരിക്കുന്നത്..

നിങ്ങളുടെ അമ്മയുണ്ടാക്കുന്ന ഒരു വിഭവത്തിനായി നിങ്ങൾ കൊതിക്കുമ്പോൾ അത് ലഭിക്കാൻ മാർഗ്ഗമൊന്നും ഇല്ലാത്തപ്പോൾ അത് സ്വയം ഉണ്ടാക്കുക കഴിക്കുക ആസ്വദിക്കുക എന്ന കുറിച്ചാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേർ വീഡിയോയ്ക്ക് താഴെ കമന്റ് ആയി എത്തിയത്. തലശ്ശേരി സ്റ്റൈലിലുള്ള കല്ലുമ്മക്കായ നിറച്ചത് ഉണ്ടാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളും വീഡിയോയിലൂടെ സംവൃത കാണിച്ചിട്ടുണ്ട്.

2012 ലായിരുന്നു അഖിൽ രാജനുമായി ഉള്ള താരത്തിന്റെ വിവാഹം. പിന്നീട് താരം വലിയൊരു ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തിരുന്നത്. ബിജു മേനോൻ നായകനായ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് താരം തിരിച്ചു വന്നിരുന്നു. എങ്കിലും വീണ്ടും തന്റെ കുടുംബജീവിതവും തിരക്കുകളുമായി മാറിയിരിക്കുകയാണ് താരം.

Leave a Comment

Your email address will not be published.

Scroll to Top