ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അത് മാറ്റില്ല.17 വർഷത്തിന് ശേഷം മനസ് തുറന്നു സംയുക്ത.|Samyukta Varma was interviewed after 17 years|

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അത് മാറ്റില്ല.17 വർഷത്തിന് ശേഷം മനസ് തുറന്നു സംയുക്ത.|Samyukta Varma was interviewed after 17 years|

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് സംയുക്ത വർമ്മ. നിരവധി ആരാധകരാണ് സംയുക്തയ്ക്ക് ഉള്ളത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു സംയുക്ത വർമ്മ ബിജു മേനോന്റെ ഭാര്യയായി തിരശ്ശീലക്ക് പിന്നിലേക്ക് അകന്നു പോകുന്നത്. പിന്നീട് മകന്റെ അമ്മയായി മാത്രം ജീവിച്ചു സംയുക്ത. പിന്നീടു അഭിമുഖങ്ങളിൽ പോലും സംയുക്തയെ അങ്ങനെ കണ്ടിട്ടില്ല. എങ്കിലും ഒരു പൊതുവേദിയിൽ എത്തുമ്പോൾ ബിജു മേനോനോട്‌ ഇന്നും ആളുകൾ ചോദിക്കാറുള്ളത് സംയുക്തയുടെ വിശേഷങ്ങളാണ്. ഇപ്പോൾ സംയുക്ത 17 വർഷങ്ങൾക്കു ശേഷം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെടുകയാണ്.

ബെഹൈണ്ട് വുഡ്‌സ് മലയാളത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് 17 വർഷത്തെ വർഷക്കാലത്തെ തന്റെ വിശേഷങ്ങളെക്കുറിച്ച് സംയുക്താവർമ്മ വാചാലമാകുന്നത്. വലിയൊരു താരപദവിയിൽ നിന്നും സിനിമയിലേക്ക് എത്തിയ സംയുക്ത വർമ്മക്ക് എപ്പോഴെങ്കിലും വീട്ടിലെ ജീവിതം ബോർ അടിച്ചിട്ട് ഉണ്ടോന്ന് ചോദിച്ചപ്പോൾ ഇതുവരെ തനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. എന്നാൽ കൊറോണ കാലഘട്ടത്തിൽ തനിക്ക് ചെറുതായി ബോറടിച്ചു തുടങ്ങി. ആദ്യഘട്ടത്തിൽ അങ്ങനെ തോന്നിയിരുന്നില്ല. പിന്നീടാണ് ബോറടി തുടങ്ങിയത്. അപ്പോൾ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.

ദക്ഷ് ബിജു ചേട്ടനും എല്ലാവരും ഉള്ളപ്പോൾ എനിക്ക് അങ്ങനെ ഒരു ബോറടി തോന്നിയില്ല. എന്നാൽ രണ്ടാമത്തെ കാലഘട്ടത്തിൽ വലിയ തോതിൽ ഒരു ബോറടി തോന്നി. ഞാൻ യോഗ ചെയ്യുന്നു ഭക്ഷണം കഴിക്കുന്നു കിടന്നുറങ്ങുന്നു. ഇതുതന്നെ ആവർത്തിച്ചു. അപ്പോഴാണ് ബോറടി തോന്നിയത് എന്നും താരം പറയുന്നുണ്ട്. എല്ലാ ചോദ്യങ്ങൾക്കും വളരെ രസകരമായ രീതിയിലുള്ള മറുപടിയായിരുന്നു നടിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. ആഭരണങ്ങളെ കുറിച്ച് ഒക്കെ ചോദിച്ചപ്പോൾ വാചാലയായി തന്നെയാണ് സംയുക്ത സംസാരിച്ചത്. എന്റെ ആഭരണ ശേഖരണം ഇത്തിരി ഓവർ ആണെന്ന് എനിക്ക് തന്നെ അറിയാം. ബിജുവേട്ടൻ എപ്പോഴും എന്നെ അതിന് കളിയാക്കാറുണ്ട്.

ഒരു വെഞ്ചാമരം കൂടി എടുക്കാമായിരുന്നു എന്നൊക്കെ പറഞ്ഞു. ഞാൻ ഇടുന്ന സാധനങ്ങളിൽ പലതും ഓവർ ആണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അണിയുകതന്നെ ചെയ്യും. കാരണം എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. എനിക്ക് പ്രായം കൂടിക്കൊണ്ടിരിക്കുകയാണ് ഇനി കുറച്ചു കാലങ്ങൾ കൂടി മാത്രമല്ലേ നമുക്ക് ഇതൊക്കെ ഇടാൻ സാധിക്കു. അതുകൊണ്ട് ഞാൻ എല്ലാ സാധനങ്ങളും പെട്ടെന്ന് ഇട്ട് തീർക്കുകയാണ് എന്നും രസകരമായി സംയുക്ത പറയുന്നുണ്ട്. ഈ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് ശ്രദ്ധനേടിയിരുന്നു.
Story Highlights:Samyukta Varma was interviewed after 17 years