Entertainment

കുട്ടിക്കാലത്ത് സച്ചിന് ആരാധനമൂത്ത് കത്തെഴുതി. മറുപടിയും വന്നു..! വന്ന് മറുപടി ഇങ്ങനെ.|Samyuktha menon about writing a letter to sachin|

കുട്ടിക്കാലത്ത് സച്ചിന് ആരാധനമൂത്ത് കത്തെഴുതി. മറുപടിയും വന്നു..! വന്ന് മറുപടി ഇങ്ങനെ.|Samyuktha menon about writing a letter to sachin|

ടോവിനോ തോമസ് നായകനായെത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരോദയം ആയിരുന്നു സംയുക്ത മേനോൻ. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി സംയുക്ത മാറി. എന്നാൽ തീവണ്ടിയ്ക്കു മുൻപേ തന്നെ ലില്ലി എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയിരുന്നു. ടോവിനോ തോമസിനോടൊപ്പം എടക്കാട് ബെറ്റലിയൻ, തീവണ്ടി എന്നീ സിനിമകളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടോവിനോയും സംയുക്തയും എത്തിയാൽ ആ ചിത്രം ഹിറ്റാണ് എന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു പ്രേക്ഷകർ. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെ പ്രേക്ഷകർ വിളിച്ചിരുന്നത് ഭാഗ്യജോഡി എന്നാണ്. അതുകൊണ്ടുതന്നെ ആ ഒരു കെമിസ്ട്രി വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

മലയാളത്തിലേക്ക് കൂടുതൽ മികച്ച അവസരങ്ങൾ താരത്തിനും ലഭിച്ചത് അന്യഭാഷകളിൽ ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ വീണ്ടും കടുവ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തുകയായിരുന്നു സംയുക്ത. പൃഥ്വിരാജിന്റെ നായികയായാണ് ചിത്രത്തിൽ സംയുക്ത എത്തിയത്. ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത് ഒരു കോടി പരിപാടിയിൽ മത്സരിക്കാൻ എത്തിയപ്പോൾ സംയുക്ത പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ക്രിക്കറ്റ് രാജാവായ സച്ചിനെക്കുറിച്ച് ആണ് സംയുക്ത സംസാരിച്ചിരിക്കുന്നത്. സച്ചിന്റെ ഒരു കടുത്ത ആരാധികയാണ് താനെന്നും സംയുക്ത പറയുന്നു. കുട്ടിക്കാലത്ത് സച്ചിന് കത്തെഴുതിയിട്ടുണ്ട് എന്നും സംയുക്ത പറഞ്ഞിരുന്നു.

താനും കാസിനും ഒരുമിച്ചു ചേർന്നാണ് കത്തെഴുതിയത്. ഒരു നീണ്ട കത്ത് തന്നെയായിരുന്നു എഴുതിയത്. പിന്നീട് ആ കത്തിനെപ്പറ്റി മറന്നു പോവുകയും ചെയ്തു. കുറച്ചു കാലങ്ങൾക്കു ശേഷം കത്തിന് മറുപടി വന്നപ്പോഴാണ് അതിനെക്കുറിച്ച് പിന്നീട് ഓർക്കുന്നത്. അച്ഛമ്മയുടെ വീട്ടിൽ അവധിക്ക് പോയപ്പോഴാണ് കത്തെഴുതിയത്. സച്ചിന്റെ ഓട്ടോഗ്രാഫോടുകൂടിയാണ് കത്തിന് മറുപടി വന്നിരുന്നത്. പിന്നീട് കുറച്ചു വർഷത്തോളം അച്ഛമ്മയുടെ വീട്ടിലേക്ക് പോകാൻ തനിക്ക് സാധിച്ചിരുന്നില്ല എന്നും വീട്ടിലെത്തിയപ്പോഴേക്കും കാത്തു നഷ്ടമായി പോയിരുന്നു എന്നുമൊക്കെയാണ് താരം കൂട്ടിച്ചേർക്കുന്നത്.

ഒരു വലിയ കാര്യം ആയിരുന്നു അത് എന്നും പറയുന്നുണ്ടായിരുന്നു. പൃഥ്വിരാജിനെ കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോഴും സംയുക്തയ്ക്കു മറുപടി ഉണ്ടായിരുന്നു പൃഥ്വിരാജ് ഒരു സഞ്ചരിക്കുന്ന ഫിലിം സ്കൂളാണ് എന്നായിരുന്നു സംയുക്ത പറഞ്ഞിരുന്നത്. സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും കുറിച്ച് വലിയ അറിവാണ്. കടുവയുടെ ചിത്രീകരണ സമയത്തുതന്നെ ബ്രോ ഡാഡിയുടെ പോസ്റ്റ് പ്രൊഡക്ഷനിലും എമ്പുരാന്റെ സ്ക്രിപ്റ്റിങ്ങിലും ഒക്കെ തന്നെ വർക്ക് ചെയ്യുന്നുണ്ടായിരുന്നു എന്നും നടി പറയുന്നുണ്ടായിരുന്നു. ഈ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു.
Story Highlights: Samyuktha menon about writing a letter to sachin

To Top
$(".comment-click-15453").on("click", function(){ $(".com-click-id-15453").show(); $(".disqus-thread-15453").show(); $(".com-but-15453").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });