മണ്ണിനെ സംരക്ഷണം നൽകാൻ ഒപ്പം നിൽക്കണം എന്ന് ആവിശ്യപെട്ട് സംയുക്ത വർമ്മ. (വീഡിയോ )

മലയാളസിനിമയിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് സംയുക്തവർമ്മ. ഒരു വർഷത്തോളം മാത്രമേ മലയാളസിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കി ആയിരുന്നു താരം മലയാള സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നത്. എന്നും മനസ്സിൽ ഓർമ്മിച്ചു വയ്ക്കുവാനുള്ള ഒരുപിടി മനോഹരമായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. ഇപ്പോൾ താരം കുടുംബിനിയായി കുടുംബ ജീവിതം ആസ്വദിക്കുകയാണ്.. അടുത്തകാലത്തിറങ്ങിയ ലളിതം സുന്ദരം എന്ന ചിത്രത്തിലെ പ്രമോഷൻ എത്തിയപ്പോഴും ബിജു മേനോനോട് ആരാധകർ ചോദിച്ചത് സംയുക്ത ഉടനെ സിനിമയിലേക്ക് തിരിച്ചുവരുമോ എന്നാണ്. അതിന് ബിജു പറഞ്ഞത് അതിന് അവൾ എവിടെപ്പോയി, ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ.

അവൾക്ക് ഫാമിലി ആണ് ഇപ്പോൾ മുഖ്യം. അവൾ സിനിമയിലേക്ക് വരികയാണെങ്കിൽ മോന്റെ കാര്യങ്ങൾ ആരാണ് നോക്കുന്നത്. അത് അവൾ തന്നെ എടുത്ത തീരുമാനമാണ് എന്നുമായിരുന്നു പറഞ്ഞത്. ഇപ്പോൾ യോഗയും മറ്റുമായി തിരക്കിലാണ് താരം..യോഗ ട്രെയിനിങ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ സംയുക്താവർമ്മ പങ്കു വയ്ക്കുകയും ചെയ്യും. അത്തരത്തിൽ ഇപ്പോൾ പങ്കുവയ്ക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്.
.മണ്ണിനെ സംരക്ഷിക്കാനുള്ള പ്രയാണത്തിൽ നമുക്ക് ഓരോരുത്തർക്കും പങ്കുചേരാം എന്ന ഒരു സന്ദേശം നൽകി കൊണ്ടുള്ള വീഡിയോയാണ് ആണ് താരം പങ്കുവച്ചിരിക്കുന്നത്.സേവ് സോയിൽ എന്ന പദ്ധതി വേണ്ടിയുള്ള ഒരു വീഡിയോ ആയിരുന്നു ഇത്. ഇതിനോടകംതന്നെ ആരാധകരെല്ലാം ഈ വീഡിയോ എറ്റെടുത്ത് കഴിഞ്ഞു. സംയുക്തയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഒരു വീഡിയോ പുറത്ത് വരികയും ചെയ്തത്.