ആദ്യമായി തനിക്ക് മെസ്സേജ് അയക്കുന്നത് മഞ്ജുവാണ്. പ്രതീക്ഷകൾ നൽകുന്ന രീതിയിൽ മഞ്ജു തന്നോട് ഇടപെട്ടിട്ടുണ്ട് – സനൽ കുമാർ ശശിധരൻ |Sanal Kumar Sasidharan says Manju was the first to text him. Manju has dealt with him in a promising way –

ആദ്യമായി തനിക്ക് മെസ്സേജ് അയക്കുന്നത് മഞ്ജുവാണ്. പ്രതീക്ഷകൾ നൽകുന്ന രീതിയിൽ മഞ്ജു തന്നോട് ഇടപെട്ടിട്ടുണ്ട് – സനൽ കുമാർ ശശിധരൻ |Sanal Kumar Sasidharan says Manju was the first to text him. Manju has dealt with him in a promising way –

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട വിശേഷമാണ് നടി മഞ്ജു വാര്യരെ കുറിച്ചുള്ള വാർത്തകൾ. വലിയ താല്പര്യത്തോടെയാണ് ഈ വാർത്തകളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുള്ളത്.. ഇപ്പോൾ മഞ്ജു വാര്യരെ കുറിച്ചുള്ള മറ്റൊരു വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് വളരെയധികം ശ്രദ്ധ നേടി ഒരു വാർത്തയായിരുന്നു മഞ്ജുവിനേ ശല്യംചെയ്ത സംവിധായകനായ സനൽ കുമാർ ശശിധരനെ കുറിച്ചുള്ള ഒരു വാർത്ത. വലിയതോതിലുള്ള ബുദ്ധിമുട്ട് ഇയാളിൽ നിന്നും മഞ്ജു വാര്യർ നേരിടുന്നുണ്ട് എന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് സനൽ കുമാർ ശശിധരൻ പറയുകയാണ്. തന്റെ സെ ക് സി ദുർഗ എന്ന ചിത്രം കണ്ടതിനു ശേഷം മഞ്ജു വാര്യർ തനിക്ക് ഇങ്ങോട്ട് മെസ്സേജ് അയയ്ക്കുകയായിരുന്നു. തനിക്കൊപ്പം വർക്ക് ചെയ്യാൻ താല്പര്യമുണ്ട് എന്ന് തന്നോട് പറഞ്ഞു. അപ്പോൾ തനിക്ക് വിശ്വാസം പോലും ഉണ്ടായിരുന്നില്ല.

പിന്നീടാണ് തനിക്കൊപ്പം സിനിമ ചെയ്യാൻ താല്പര്യമുണ്ട് എന്ന് അവർ അറിയിച്ചത്. ചിത്രം ചെയ്യണമെന്നുണ്ടെങ്കിൽ ഹിമാലയത്തിലേക്ക് ഒക്കെ പോകേണ്ടി വരും എന്ന് താൻ പറഞ്ഞിരുന്നു. അപകടത്തിൽ പെടാനുള്ള സാധ്യതയും താൻ ചൂണ്ടികാണിച്ചു. അപ്പോൾ അതൊന്നും കുഴപ്പമില്ല എന്നാണ് അവർ പറഞ്ഞത്. ആ സമയത്തായിരുന്നു മഞ്ജു വാര്യരോട് ഉണ്ടായിരുന്ന ഒരു മുൻവിധി തനിക്ക് മാറിയത്. 20 ദിവസം ഹിമാലയത്തിൽ വച്ചായിരുന്നു ചിത്രീകരണം.

നല്ലൊരു ബാത്റൂം പോലുമുണ്ടായിരുന്നില്ല. ഇപ്പോഴും അവർക്ക് തന്നോട് ഒരു അലോസരം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. അഭിമുഖങ്ങളിൽ ഒക്കെ നല്ല രീതിയിൽ ആണ് സംസാരിക്കുന്നത്. തനിക്ക് ഒരു സ്പിരിച്വൽ അട്രാക്ഷൻ തോന്നുന്നുണ്ട് എന്ന് ഒരിക്കൽ പറഞ്ഞിരുന്നു. അപ്പോൾ നിങ്ങൾ ഒരു നല്ല മനുഷ്യനാണ് സനൽ എന്നെപ്പോലൊരാളെ.. എന്ന് പറഞ്ഞാണ് നിർത്തിയത് അതൊക്കെ തനിക്ക് സൂചനകളാണ് തോന്നിയത് എന്നും പറയുന്നു. മഞ്ജു വാര്യർ തനിക്ക് പ്രതീക്ഷകൾ നൽകിയിട്ടുണ്ടായിരുന്നു എന്നും താരം പറയുന്നു.
Story Highlights: Sanal Kumar Sasidharan says Manju was the first to text him. Manju has dealt with him in a promising way –