മഞ്ജു വാര്യർ വളരെയധികം പണമുള്ള ഒരു നടി ആയതുകൊണ്ടാണോ ഞാൻ പറയുന്നത് കളവും അവർ പാലിക്കുന്ന കാപട്യം നിറഞ്ഞ മൗനം പവിത്രവും എന്ന് കരുതുന്നത്.- സനൽ കുമാർ ശശിധരൻ |Sanal Kumar Sasidharan talkes about Manju Warrior

മഞ്ജു വാര്യർ വളരെയധികം പണമുള്ള ഒരു നടി ആയതുകൊണ്ടാണോ ഞാൻ പറയുന്നത് കളവും അവർ പാലിക്കുന്ന കാപട്യം നിറഞ്ഞ മൗനം പവിത്രവും എന്ന് കരുതുന്നത്.- സനൽ കുമാർ ശശിധരൻ |Sanal Kumar Sasidharan talkes about Manju Warrior

നടി മഞ്ജു വാര്യരെ കുറിച്ച് വളരെയധികം അടുത്തകാലങ്ങളിൽ കേട്ട ഒരു വാർത്ത എന്നത് സംവിധായകനായ സനൽ കുമാർ ശശിധരനെ സംബന്ധിക്കുന്ന വാർത്തയായിരുന്നു. മഞ്ജു വാര്യരെ ശല്യപ്പെടുത്തി എന്നതിന്റെ പേരിൽ ആയിരുന്നു. ഇതിനെതിരെ മഞ്ചൂ രംഗത്ത് വന്നിരുന്നത്. അതിനുശേഷം മഞ്ജു ഇയാൾക്കെതിരെ പോലീസ് കേസ് അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യർക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സനൽ കുമാർ ശശിധരൻ. സനൽകുമാർ പങ്കുവയ്ക്കുന്ന കുറിപ്പ് ഇങ്ങനെയാണ്..

കയറ്റം കണ്ടുകഴിഞ്ഞപ്പോൾ ധാരാളം പേർ നേരിലും ഫോണിലൂടെയും നല്ല അഭിപ്രായങ്ങൾ അറിയിച്ചു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് സിനിമ എടുക്കുന്നത് അവസാനിപ്പിക്കരുത് എന്നായിരുന്നു. എനിക്കെതിരെ ഉണ്ടായിട്ടുള്ള നിഴൽ യുദ്ധങ്ങളുടെ പാരമ്യത്തിൽ ഉണ്ടായ ഒരു കള്ളക്കേസിനെ തുടർന്നാണ് അതിന്റെ പിന്നിലുള്ള സത്യം പുറത്തുവരുന്നതുവരെ സിനിമയെടുക്കുന്നതിൽ നിന്നും മാറി നിൽക്കുന്നു എന്ന തീരുമാനം ഞാനെടുത്തത്. ഞാൻ ജീവിച്ചിരിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുള്ളത് സിനിമ ചെയുമ്പോൾ മാത്രമാണ് എന്നറിയാതെയല്ല ഞാൻ അങ്ങനെ ചെയ്തത്. എന്റെ നിരപരാധിത്വം അറിയാവുന്ന നിരവധി ആളുകളുണ്ട്. എനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം പലർ ചേർന്ന് കള്ളങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയിട്ടുള്ളതിനാൽ തെളിവുകളില്ല എന്ന അവസ്ഥയുണ്ട്. എനിക്കെതിരെയുള്ള പരാതി കളവും ചതിയുമാണെന്ന് വ്യക്തമായി അറിവുള്ള സ്ത്രീ ജീവിച്ചിരിപ്പുണ്ട്. ഇവിടെ കോടതിയും നീതിന്യായ സംവിധാനങ്ങളും അവശേഷിക്കുന്നുണ്ട്. എന്നിങ്ങനെയുള്ള കാര്യങ്ങൾ കൊണ്ട് എനിക്കെതിരെ കെട്ടിയുണ്ടാക്കിയിട്ടുള്ള കള്ളങ്ങൾ പൊലിയുന്ന ഒരു നാൾ വരും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഞാൻ. അങ്ങനെയൊരു നാൾ വരും അതിനപ്പുറം ജീവിതമുണ്ടാവും സിനിമയുണ്ടാവും എന്നൊരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രതീക്ഷകൾ നഷ്ടമായികൊണ്ടിരിക്കുന്നു. നീതിന്യായകോടതിയിലുള്ള വിശ്വാസം എനിക്ക് പൂർണമായി തകർന്നു. ഞാൻ കൊടുത്ത ഹർജി വായിച്ചുപോലും നോക്കാതെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് വലിച്ചെറിഞ്ഞു. ഇനിയെന്ത് എന്ന് ചോദിക്കുമ്പോൾ വക്കീലന്മാർ കൈമലർത്തുന്നു. ജഡ്ജിമാർക്ക് വേണ്ടി കൈകൂലി വാങ്ങുന്ന ആളുകൾ ഹൈക്കോടതിയുടെ മതിൽക്കെട്ടിനുള്ളിൽ തന്നെയുണ്ട് എന്ന് വായിക്കുമ്പോൾ എനിക്കൊക്കെ എന്ത് പ്രതീക്ഷയാണ് പുലർത്താൻ കഴിയുക! പണം കൊടുത്ത് വിധി വാങ്ങാനുള്ള പണവും മനസും എനിക്കില്ല.

എനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും അതിനു പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും ഞാൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഒരു മാധ്യമപ്രവർത്തകരോ മാധ്യമങ്ങളോ അതിന്റെ സത്യാവസ്ഥ എന്താണ് എന്നന്വേഷിക്കാൻ പോലും മുതിരുന്നില്ല. ഒരു പത്ര സമ്മേളനം നടത്തി കാര്യങ്ങൾ പറയാൻ സുഹൃത്തുക്കൾ പറയുന്നു. ഞാൻസോഷ്യൽ മീഡിയയിൽ പബ്ലിക് ആയി പറയുന്ന കാര്യങ്ങൾ മാധ്യമങ്ങൾ ശ്രദ്ധിക്കുന്നു എന്നെനിക്കറിയാം. ഇക്കാര്യം മാത്രം എന്തുകൊണ്ട് അവഗണിക്കുന്നു എന്നറിയില്ല. മഞ്ജു വാര്യർ വളരെയധികം പണമുള്ള ഒരു നടി ആയതുകൊണ്ടാണോ അതോ ലോകോത്തര നിലവാരമുള്ള കലാകാരിയായത് കൊണ്ടാണോ എന്നറിയില്ല, ഞാൻ ഉറക്കെ പറയുന്നത് കളവും അവർ പാലിക്കുന്ന കാപട്യം നിറഞ്ഞ മൗനം പവിത്രവും എന്ന് മാധ്യമങ്ങളും മാധ്യമങ്ങളിലെ സുഹൃത്തുക്കളും കരുതുന്നു. പലതവണ ഞാൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കാര്യം പത്രസമ്മേളനം നടത്തി പറയുന്നത് എന്തിന് എന്ന് കരുതി അത് വേണ്ടതില്ല എന്ന് വെച്ചു.

എനിക്കെതിരെയുള്ള കള്ളക്കേസിൽ ഏത് സാഹചര്യത്തിലാണ് മഞ്ജു വാര്യർ ഒപ്പ് വെച്ചിട്ടുള്ളത് എന്നറിയാത്തത് കൊണ്ട് ആ ചതിയിൽ അവർ പങ്കാളിയാണോ എന്നെനിക്കറിയില്ല. സത്യസന്ധമായി അന്വേഷിച്ചാൽ വാദി പ്രതിയാകുന്ന ആ കേസ് കാരണം എനിക്കുണ്ടായ മാനഹാനി ചൂണ്ടിക്കാട്ടി ഒരു മാനനഷ്ടക്കേസ് കൊടുക്കാനും ഉപദേശം ലഭിച്ചു എങ്കിലും ആ സ്ത്രീക്ക് അതിൽ പങ്കുണ്ട് എന്ന് വിശ്വസിക്കാൻ എനിക്ക് ഇനിയും കഴിയാത്തത് കൊണ്ടും ഏത് തരം പ്രതിസന്ധിയിലാണ് അവർക്ക് ആ കള്ളപ്പരാതിയിൽ ഒപ്പുവെയ്‌ക്കേണ്ടി വന്നത് എന്ന ആശങ്കകൊണ്ടും ഞാനത് ചെയ്തില്ല. പകരം ഞാൻ അവരുടെ അമ്മയെ ബന്ധപ്പെടാൻ ചില വിഫല ശ്രമങ്ങൾ നടത്തി. ഞാനവർക്ക് അയച്ച ഒരു രജിസ്റ്റേർഡ് കത്ത് പുള്ള് പോസ്റ്റൊഫീസിൽ 15 ദിവസങ്ങൾ കഴിഞ്ഞിട്ടും ഡെലിവർ ചെയ്യപ്പെടാതെ കിടന്നു. ഞാൻ പരാതി കൊടുത്തപ്പോൾ അത് ഡെലിവർ ചെയ്തു എന്ന് കണ്ടു. അതിന് മറുപടി കിട്ടിയിട്ടില്ല. (അവരുടെ അഡ്രസിലേക്ക് അയക്കുന്ന കത്തുകൾ ഡെലിവർ ചെയ്യുന്നതിൽ ക്രമക്കേടുണ്ടോ എന്ന് സംശയം തോന്നിയതുകൊണ്ട് ഞാൻ മറ്റൊര…