Entertainment

ഈ മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ നമ്മടെ കുഞ്ചാക്കോ ബോബനെ കണ്ട് പഠിച്ചൂടെ?താരരാജാക്കന്മാരെ വിമർശിച്ചു സംഗീത ലക്ഷ്മണ..|Sangeeta Lakshmana criticized Mammootty and Mohanlal.

ഈ മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ നമ്മടെ കുഞ്ചാക്കോ ബോബനെ കണ്ട് പഠിച്ചൂടെ?താരരാജാക്കന്മാരെ വിമർശിച്ചു സംഗീത ലക്ഷ്മണ..|Sangeeta Lakshmana criticized Mammootty and Mohanlal.

സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം സജീവമായ വ്യക്തിയാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. സംഗീത പലപ്പോഴും വിമർശനാത്മകമായി ചില മറുപടികൾ കൊണ്ടാണ് ശ്രെദ്ധ നേടുന്നത്. അടുത്ത കാലത്ത് സച്ചിയുടെ ഭാര്യയായ സിജി സച്ചിയെ വിമർശിച്ച് രംഗത്തെത്തിയത് സംഗീത ലക്ഷ്മണയായിരുന്നു. അതോടൊപ്പം തന്നെ പലകാര്യങ്ങളെക്കുറിച്ചും വിമർശനാത്മകമായ രീതിയിൽ സംസാരിക്കാറുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാഗത്ത് നിന്നായിരുന്നു താരം സംസാരിച്ചിരുന്നത്. അതോടൊപ്പം അതിജീവിതയെ വളരെ മോശമായ രീതിയിൽ ചിത്രീകരിച്ചതും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്.

താരത്തിന്റെ മറ്റൊരു പോസ്റ്റാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. മോഹൻലാലിനെയും മമ്മൂട്ടിയെയും വിമർശിച്ചുകൊണ്ടാണ് ഇത്തവണ താരം എത്തിയിരിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും വിഗ് വയ്ക്കുന്നു എന്നതിനെ കുറിച്ചാണ് ഇവർ സംസാരിക്കുന്നത്.ഇവർ രണ്ടുപേരും കുഞ്ചാക്കോ ബോബനെ കണ്ടു പഠിക്കണമെന്നും അഭിമുഖങ്ങളിൽ മറ്റും വരുമ്പോൾ കുഞ്ചാക്കോ ബോബൻ തന്നെയാണ് വരുന്നത് എന്നും വച്ചുകെട്ടലുകൾ ഒന്നുമില്ലാതെ ഒരു പച്ചയായ രീതിയിലാണ് ഇടപെടുന്നതെന്നും എന്നാൽ പലപ്പോഴും വിഗ് ഇല്ലാതെ ഇവർക്ക് വേദികളിൽ എത്താൻ സാധിക്കില്ല എന്നൊക്കെയുള്ള രീതിയിലാണ് ഇവർ സംസാരിക്കുന്നത്. ഇവരുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. സംഗീത ലക്ഷ്മണ സംഗീത പങ്കുവെച്ച് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്..

കാത്തിരിക്കൂ… കേരളം ഇതുവരെ കാണാത്ത വെറുപ്പിക്കലിനായി ! സിനിമയില് പോരെ ഇങ്ങേർക്ക് തലയില് വിഗ്ഗ്? ഇതിപ്പോ പരസ്യത്തിന് വേണ്ടിയല്ലേ എന്ന ചോദ്യം വേണ്ട. സ്വന്തം വീട്ടിന്റെ മുന്നില് ദേശീയ പതാക ഉയർത്താനും വെപ്പ്മുടി വെച്ച് പിടിപ്പിക്കണം മൂപ്പർക്ക്! ഹോ ! ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് അങ്ങനൊക്കെ ചെയ്യുന്നത്. സിനിമയൊന്നും തീയറ്ററിൽ വിജയിക്കാത്ത, OTT യിൽ കണ്ടാൽ കാണുന്നവർക്ക് സ്വന്തം റ്റി.വി തല്ലി പൊട്ടിച്ചു കളയണമെന്ന് തോന്നി പോകുന്ന തരത്തിലുള്ള അഭിനയം കാഴ്ച വെക്കുന്ന, മലയാളത്തിന്റെ വൺ ആന്റ് ഓൺലി ലേഡി സൂപ്പർസ്റ്റാറിന് സൗകര്യം കിട്ടുമ്പോ ഒന്നു പറഞ്ഞ് മനസ്സിലാക്കി കൊടുത്തൂടെ ‘ലാലേട്ടാ യൂ ലുക്ക് റിഡിക്യുലസ്ലി ആർട്ടിഫിഷ്യൽ’ ന്ന്, ‘ഷോ യുവർ ഏജ് ആന്റ് ലെറ്റ് പീപ്പിൾ ഡിസൈഡ് ഇഫ് ദേ കാൻ സ്റ്റിൽ ലൗ യൂ’ ന്ന്.

ഫീലിംഗ് : ഈ മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ നമ്മടെ കുഞ്ചാക്കോ ബോബനെ കണ്ട് പഠിച്ചൂടെ? ഇവരെക്കാൾ 20-25 വയസ്സോളം കുറവെങ്കിലും വിഗ്ഗ് ഒക്കെ സിനിമയിലെ കഥാപാത്രത്തിന് നിർബന്ധമെങ്കിൽ മാത്രം. ബാക്കി നേരത്തൊക്കെ നമ്മടെ മുത്ത് നമുക്ക് മുന്നിൽ മുത്ത് മാത്രം! കുഞ്ചാക്കോ ബോബൻ റോക്സ്!
തലയില് വെപ്പ് മുടി വെച്ച മമ്മൂട്ടിയും മോഹൻലാലും
Story Highlights:Sangeeta Lakshmana criticized Mammootty and Mohanlal

ഈ മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ നമ്മടെ കുഞ്ചാക്കോ ബോബനെ കണ്ട് പഠിച്ചൂടെ?താരരാജാക്കന്മാരെ വിമർശിച്ചു സംഗീത ലക്ഷ്മണ..|Sangeeta Lakshmana criticized Mammootty and Mohanlal.

Most Popular

To Top