ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തെ ഓർത്തു കരഞ്ഞുപോയി, സഞ്ജയ് ദത്ത്.!

കെജിഎഫ് കണ്ടവരാരും നായകനൊപ്പം തന്നെ മറക്കാത്ത പ്രാധാന്യമുള്ള പ്രതിനായകനായ സഞ്ജയ് ദത്തിനെ മറക്കാനിടയില്ല. ഏറെ സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്ന് വന്ന് ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിൽ ഒക്കെ സ്ഥാനം നേടിയ ഒരു താരമായിരുന്നു സഞ്ജയ് ദത്ത്.

പിതാവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് ഹിന്ദി സിനിമാലോകത്തെ ഇതിഹാസ ഞങ്ങളിൽ ഒരാളായി മാറുകയായിരുന്നു. അദ്ദേഹമിപ്പോൾ കെജിഫ് എന്ന ചിത്രത്തിന് ഭാഗമായി നിൽക്കുമ്പോൾ അദ്ദേഹത്തിന് പറയാൻ ഒരു പാട് കാര്യങ്ങൾ ഉണ്ട്. ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അതിനെ തരണം ചെയ്ത് രീതിയെക്കുറിച്ചും ഒക്കെയാണ് അദ്ദേഹം പറയുന്നത്..

ക്യാൻസർ എന്ന മഹാമാരിയുടെ പിടിയിലാണ് സഞ്ജയ്ദത്ത് എന്ന് വെളിപ്പെടുത്തിയിരുന്നത്. ആ കാലങ്ങളിൽ താനനുഭവിച്ച കാര്യങ്ങളെപ്പറ്റി അദ്ദേഹം മനസ്സ് തുറക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് പതിവുപോലെ വീടിനടുത്തുള്ള സ്റ്റെപ്പ് കയറുമ്പോഴാണ് ആദ്യമായി ഒരു ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത്. തുടർന്ന് ഡോക്ടറുടെ സഹായം തേടിയപ്പോൾ, ശ്വാസകോശത്തിന് ഉള്ളിൽ മുഴുവൻ വെള്ളമാണ് എന്നാണ് അവർ പറഞ്ഞത്.

ടിബി ആണെന്ന് കരുതി തന്നോട് അർബുദമാണെന്ന് തന്റെ സഹോദരി മുഖേന അവർ പറഞ്ഞപ്പോൾ തീർത്തും ഇല്ലാതായ അവസ്ഥയായിരുന്നു. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തെ കുറിച്ച് ആലോചിച്ചപ്പോൾ താൻ ആ നിമിഷം കരഞ്ഞുപോയി. തോൽക്കാൻ തയ്യാറാകാതെ അതിജീവിക്കുവാനുള്ള ശ്രമങ്ങളാരംഭിച്ചു. ഏറെ ആത്മവിശ്വാസത്തോടെ കീമോതെറാപ്പി അടക്കമുള്ള ചികിത്സകൾ ആരംഭിച്ചു.

ദിവസങ്ങളും മണിക്കൂറുകളും വ്യായാമങ്ങൾക്ക് വേണ്ടി ചെലവഴിച്ചു. ഏറെ മാറ്റങ്ങൾ ഉണ്ടായി. സൈക്കിളിംഗ് ,ബാഡ്മിൻറൺ പോലുള്ള വ്യായാമങ്ങൾ ഏർപ്പെട്ടത് കൊണ്ട് തന്നെ തൻറെ ശരീരം പാകപ്പെട്ടു മാത്രമല്ല ചികിത്സകൾക്കും ഫിറ്റ്നസ് ട്രീറ്റ്മെന്റും കിമോയും കഴിഞ്ഞപ്പോൾ താനാ പഴയ സഞ്ജയ് ദത്ത് ആയി മാറി.

Leave a Comment