Entertainment

മാട്രിമോണിയൽ വഴിയുള്ള പക്ക അറേഞ്ച്ഡ് മാരേജ് ആയിരുന്നു, “എന്തുവാ ഇതെന്ന” ഒറ്റ ഡയലോഗിലൂടെ ശ്രേദ്ധ നേടിയ സഞ്ജുവിന്റെയും ലക്ഷ്മിയുടെയും ജീവിതം |Sanju & Lakshmi youtube viral couples story

മാട്രിമോണിയൽ വഴിയുള്ള പക്ക അറേഞ്ച്ഡ് മാരേജ് ആയിരുന്നു, “എന്തുവാ ഇതെന്ന” ഒറ്റ ഡയലോഗിലൂടെ ശ്രേദ്ധ നേടിയ സഞ്ജുവിന്റെയും ലക്ഷ്മിയുടെയും ജീവിതം |Sanju & Lakshmi youtube viral couples story

ഇന്ന് സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ വരുമാനം ഉണ്ടാക്കുന്ന ഒരു മേഖലയാണ് വെബ് സീരീസുകൾ എന്നു പറയുന്നത്. ഓരോരുത്തരുടെയും കഴിവുകൾക്ക് മികച്ച പ്രോത്സാഹനമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്നും ലഭിക്കാറുള്ളത്. അത്തരത്തിൽ പ്രേക്ഷകർക്കിടയിൽ വളരെയധികം സ്വീകാര്യത ഉണ്ടാക്കിയ ദമ്പതിമാരാണ് സഞ്ജുവും ലക്ഷ്മിയും. ” എന്തുവാ ഇത് ” എന്ന് ഒറ്റ ഡയലോഗ് മതി ലക്ഷ്മിയെ ഓർമ്മിക്കാൻ. അത്രത്തോളം സ്വീകാര്യത നിറച്ച ഒരു ഡയലോഗ് ആയിരുന്നു അത്. ടിക്‌റ്റോക്കിലൂടെയാണ് സഞ്ജു ലക്ഷ്മിയും തങ്ങളുടെ വെബ് സീരീസിന്റെ കരിയർ തുടങ്ങുന്നത്. പിന്നീട് അങ്ങോട്ട് നിരവധി മികച്ച വെബ് സീരീസുകളുമായി രണ്ടുപേരും എത്തുകയായിരുന്നു ചെയ്തത്.

ഇപ്പോൾ സ്വന്തമായി സഞ്ജു ലക്ഷ്മി എന്ന യൂട്യൂബ് ചാനലും ഇവർക്ക് ഉണ്ട്. ഇപ്പോൾ ബിഗ് സ്ക്രീനിൽ വരെ എത്തി നിൽക്കുകയാണ് ഇവരുടെ പ്രയാണം. സിനിമയിലും ഇപ്പോൾ ഇവർക്ക് അവസരങ്ങൾ നിരവധിയാണ്. ഒരു തെക്കൻ തല്ല്കേസ് എന്ന ചിത്രത്തിലൂടെ ലക്ഷ്മിയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ ഇവരുടെ ജീവിതത്തെക്കുറിച്ച് പറയുകയാണ് ഇവർ. നമ്മൾ സംസാരിക്കുമ്പോൾ കിട്ടുന്ന ചെറിയ ഒരു സ്പാർക്കിൽ നിന്നാണ് പലപ്പോഴും ചില കണ്ടെന്റുകൾ ലഭിക്കാറുള്ളത്. സ്ക്രിപ്റ്റ് ഒന്നുമില്ലാതെയാണ് എപ്പോഴും വീഡിയോകൾ ചെയ്യാറുള്ളത്. അതുകൊണ്ടു തന്നെ പല കാര്യങ്ങളും ഇംപ്രൂവ് ചെയ്യാറുണ്ട്.

സഞ്ജു ഒരു പിഡബ്ല്യുഡി കോൺട്രാക്ടർ ആയിരുന്നു. എന്നാൽ തൽക്കാലം ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. ലക്ഷ്മി കോളേജ് അധ്യാപികയാകാൻ ഇഷ്ടപ്പെട്ട പെൺകുട്ടിയാണ്. അതിനായി പ്രിപ്പയർ ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിനേക്കാൾ ഒക്കെ ലക്ഷ്മിക്ക് താല്പര്യമെന്നത് അഭിനയം തന്നെയാണ്. യൂട്യൂബിൽ നിന്നും വരുമാനം കിട്ടിത്തുടങ്ങി എന്നതുകൊണ്ട് ഒരു ആഡംബര ജീവിതം ചെയ്യുന്നവർ അല്ല. നമ്മൾ മുൻപേ എങ്ങനെയാണോ ജീവിക്കുന്നത് അതേ രീതിയിൽ തന്നെയാണ് ജീവിക്കുന്നത്, ഈ വരുമാനം കൊണ്ട് മേടിച്ചത് ഷൂട്ടിങ്ങിനുള്ള കുറച്ച് സാധനങ്ങൾ മാത്രമാണ്. മാട്രിമോണിയൽ വഴിയുള്ള പക്ക അറേഞ്ച്ഡ് മാരേജ് ആയിരുന്നു ഞങ്ങളുടേത്. പെണ്ണ് കണ്ട് രണ്ടു വീട്ടുകാരും പറഞ്ഞ് ഉറപ്പിക്കുകയായിരുന്നു പക്ഷേ ഞങ്ങൾ ഒരേ പ്രായമാണ്.
Story Highlights: Sanju & Lakshmi youtube viral couples story

മാട്രിമോണിയൽ വഴിയുള്ള പക്ക അറേഞ്ച്ഡ് മാരേജ് ആയിരുന്നു, “എന്തുവാ ഇതെന്ന” ഒറ്റ ഡയലോഗിലൂടെ ശ്രേദ്ധ നേടിയ സഞ്ജുവിന്റെയും ലക്ഷ്മിയുടെയും ജീവിതം |Sanju & Lakshmi youtube viral couples story

Most Popular

To Top