മോഹൻലാൽ പല പൊട്ടത്തരങ്ങളും ചെയ്യുന്നുണ്ട് എന്നാൽ മമ്മൂട്ടി അങ്ങനെയല്ല എല്ലാ കാര്യങ്ങളിലും ശ്രദ്ധയോടെയാണ് ഇടപെടുന്നത്|Santhosh Varkey talkes about Mohanlal and Mammooty

മോഹൻലാൽ പല പൊട്ടത്തരങ്ങളും ചെയ്യുന്നുണ്ട് എന്നാൽ മമ്മൂട്ടി അങ്ങനെയല്ല എല്ലാ കാര്യങ്ങളിലും ശ്രദ്ധയോടെയാണ് ഇടപെടുന്നത്|Santhosh Varkey talkes about Mohanlal and Mammooty

ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു കൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് സന്തോഷ് വർക്കി. പിന്നീട് നിരവധി സിനിമകളുടെ റിവ്യൂ പറഞ്ഞുകൊണ്ട് സന്തോഷ് വർക്കി ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ശേഷം നിരവധി ട്രോളുകളുടെ ഭാഗമായി സന്തോഷ് വർക്കി എത്തിയിട്ടുണ്ട്. ട്രോളുകളിലൂടെയാണ് സന്തോഷ് വർക്കി പ്രശസ്തനായത് എന്ന് പറയാം. ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആറാട്ടണ്ണൻ എന്ന പേരിലാണ് ഈ യൂട്യൂബ് ചാനൽ അറിയപ്പെടുന്നത് തന്നെ. ഇതിലൂടെ പലകാര്യങ്ങളെ കുറിച്ചും സന്തോഷ് വർക്കി അഭിപ്രായമായി പറയാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സന്തോഷ് പറഞ്ഞിരിക്കുന്നത് മോഹൻലാലിനെയും മമ്മൂട്ടിയും കുറിച്ചാണ്.

മമ്മൂട്ടിയെ വച്ച് നോക്കുമ്പോൾ മോഹൻലാൽ അത്രയും ഇന്റലിജെന്റ് അല്ല എന്നാണ് സന്തോഷ് പറയുന്നത്. ചില കാര്യങ്ങളിൽ ഒക്കെ മമ്മൂട്ടി എടുക്കുന്ന നിലപാടുകൾ വളരെ ഇന്റലിജന്റ് ആയിട്ടുള്ളതാണ്. എന്നാൽ മോഹൻലാൽ അങ്ങനെയല്ല. മോഹൻലാൽ പല പൊട്ടത്തരങ്ങളും ചെയ്യുന്നുണ്ട് എന്നാൽ മമ്മൂട്ടി അങ്ങനെയല്ല എല്ലാ കാര്യങ്ങളിലും ശ്രദ്ധയോടെയാണ് ഇടപെടുന്നത് അമ്മയുടെ പ്രസിഡന്റ് ആവുക എന്നത് തന്നെ മോഹൻലാൽ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ്. മമ്മൂട്ടി അതിൽ നിന്നും നൈസ് ആയി മാറുകയായിരുന്നു ചെയ്തത്. എന്നാൽ മോഹൻലാൽ ഏറ്റെടുത്തത് ഏറ്റവും വലിയ തെറ്റായിപ്പോയി.

അതിന്റെ പേരിൽ എത്രപേരുടെ തെറി കേൾക്കുന്നുണ്ട് ഇപ്പോൾ മോഹൻലാൽ. അത്തരം കാര്യങ്ങളൊക്കെ നന്നായി ശ്രദ്ധിക്കുകയാണ് വേണ്ടത്. മമ്മൂട്ടിയാണ് മോഹൻലാലിനെക്കാൾ ഇന്റലിജന്റ് ആയി കാര്യങ്ങളെ നോക്കിക്കാണുന്നത് എന്നും സന്തോഷ് പറയുന്നുണ്ട്. സന്തോഷ് വർക്കിയുടെ ഈ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ വൈറലായി മാറുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് താരത്തിന് ട്രോളുകളുമായി വന്നിരിക്കുന്നത്. ഇങ്ങനെ ഓരോന്ന് പറയാൻ നിങ്ങൾക്ക് നാണമില്ലേ എന്നാണ് ചിലർ കമന്റുകളിലൂടെ ചോദിച്ചിരിക്കുന്നത്. കൂടുതലും വിമർശന കമന്റുകളാണ് എത്തുന്നത്. എങ്കിൽ പോലും അത്തരം കമന്റുകളെ ഒന്നും തന്നെ സന്തോഷ് വർക്കി ഗൗനിക്കാറില്ല എന്നതാണ് സത്യം.
Story Highlights: Santhosh Varkey talkes about Mohanlal and Mammooty