Entertainment

“ഞാനും മഞ്ജു വാര്യരും ഒരേ അവസ്ഥയിലാണ് പക്ഷെ മഞ്ജു വാര്യർ എന്നെ ഒന്നും കല്യാണം കഴിക്കില്ലന്ന് തോന്നുന്നു” – സന്തോഷ്‌ വർക്കി |Santhosh Varky talkes about Manju Warrior

“ഞാനും മഞ്ജു വാര്യരും ഒരേ അവസ്ഥയിലാണ് പക്ഷെ മഞ്ജു വാര്യർ എന്നെ ഒന്നും കല്യാണം കഴിക്കില്ലന്ന് തോന്നുന്നു” – സന്തോഷ്‌ വർക്കി |Santhosh Varky talkes about Manju Warrior

മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു കൊണ്ട് പ്രേക്ഷകർക്കിടയിലേക്ക് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് വർക്കി. തുടർന്ന് ആറാട്ട് അണ്ണൻ എന്ന പേരിലായിരുന്നു സന്തോഷ് വർക്കി അറിയപ്പെട്ടിരുന്നത് പോലും. അതിനു ശേഷം പല അഭിമുഖങ്ങളിലും സന്തോഷ് വർക്കി എത്തുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ സന്തോഷ് വർക്കി പല നടിമാരെ കുറിച്ചും സംസാരിച്ചിരുന്നു. നിത്യ മേനോനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും പറഞ്ഞു കൊണ്ടായിരുന്നു സന്തോഷ് വർക്കി വൈറലായി മാറിയിരുന്നത്. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ പുതിയൊരു വീഡിയോയുമായി ആണ് സന്തോഷ് വർക്കി എത്തുന്നത്.

ഈ ഒരു വീഡിയോയിൽ മഞ്ജു വാര്യരെ കുറിച്ചാണ് സന്തോഷ് വർക്കി പറയുന്നത്. മഞ്ജു വാര്യർ വളരെ നല്ലൊരു സ്ത്രീയാണ്. ദിലീപിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ ഒരിക്കലും മഞ്ജുവിനെ ഉപേക്ഷിക്കുമായിരുന്നില്ല എന്നും അത്രയും നല്ലൊരു സ്ത്രീ ഉപേക്ഷിച്ച് അതിന്റെ പകുതി പോലും ക്വാളിറ്റി ഇല്ലാത്ത ഒരാളെ വിവാഹം കഴിച്ചത് ദിലീപ് ചെയ്ത മണ്ടത്തരമാണ് എന്നും ഒക്കെയാണ് സന്തോഷ് വർക്കി അഭിപ്രായപ്പെടുന്നത്. എനിക്ക് മഞ്ജു വാര്യരെ ഇഷ്ടമാണ് എന്നും പക്ഷേ മഞ്ജു വാര്യർ എന്നെ ഒന്നും കല്യാണം കഴിക്കില്ല അവർ വളരെ ഹൈ ടീമാണ് എന്നും ഒക്കെയാണ് സന്തോഷ് വർക്കി പറയുന്നത്.

എന്തെങ്കിലും പറഞ്ഞാൽ ഉടനെ അവർ കേസ് കൊടുക്കും എന്നും ഞാനും മഞ്ജു വാര്യരും ഒരേ അവസ്ഥയിലാണ് അവർക്കും അമ്മ മാത്രമേയുള്ളൂ. ഒരു സമയം കഴിയുമ്പോൾ ആരും ഉണ്ടാവില്ല എന്നും ഞങ്ങളുടെ അവസ്ഥ ഏകദേശം ഒരുപോലെ ആണ് എന്നും ഒക്കെയാണ് സന്തോഷ് വർക്കി പറയുന്നത്. മഞ്ജു വാര്യരെ പോലെ ക്വാളിറ്റിയുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നതാണ് ആഗ്രഹമെന്നും സന്തോഷ് വാര്‍ക്കി പറയുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ സന്തോഷിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയ പേജുകളിൽ മുഴുവൻ വൈറലായി മാറുകയായിരുന്നു ചെയ്തത്
Story Highlights: Santhosh Varky talkes about Manju Warrior

Most Popular

To Top