” മോഹൻലാൽ ഒരു ഊളയാണ്, പുച്ഛം തോന്നുകയാണ് മോഹൻലാലിനോട്,
ഫേമസ് ആകാൻ വേണ്ടി മോഹൻലാൽ നടത്തുന്ന ഒരു ഊള പരിപാടിയാണ് ഇത് “- മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി സന്തോഷ്‌ വർക്കി.|Santhosh Warki criticized Mohanlal.

മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രം മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ചിത്രമാണ്. ഈ ചിത്രത്തിലെ റിവ്യൂ പറഞ്ഞുകൊണ്ട് ശ്രദ്ധ നേടിയ സന്തോഷ് വർക്കി എന്ന വ്യക്തിയെയും അത്രപെട്ടെന്ന് മലയാളി പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ആറാട്ട് എന്ന ചിത്രത്തിനു ശേഷം സന്തോഷ് ഫെയ്മസ് ആവുകയായിരുന്നു ചെയ്തത്. മോഹൻലാലിന്റെ ഒരു ആരാധകൻ എന്ന നിലയിലായിരുന്നു സന്തോഷിനെ ആളുകളെല്ലാം തന്നെ കണ്ടത്. എന്നാൽ പിന്നീട് വളരെ അധികം ട്രോളുകളും ഗോസിപ്പുകൾക്കും ഒക്കെ നേരിടുകയും ചെയ്തിരുന്നു.

ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ സന്തോഷ് വർക്കി നടത്തിയ പുതിയ ഒരു പ്രസ്താവനയാണ് ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ പ്രവർത്തികളോടെ തനിക്ക് വല്ലാത്ത പുച്ഛം തോന്നുന്നു എന്നാണ് സന്തോഷ് വർക്കി പറയുന്നത്. ഫേമസ് ആകാൻ വേണ്ടി മോഹൻലാൽ നടത്തുന്ന ഒരു ഊള പരിപാടിയായി ആണ് ഇത് തനിക്ക് തോന്നുന്നത്. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിച്ചുള്ള ചിത്രം പുറത്ത് വരുന്നു എന്ന പുതിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് സന്തോഷ് വർക്കി സംസാരിക്കുന്നത്. ലിജോ ജോസ് പല്ലിശ്ശേരി മുൻപൊരിക്കൽ മോഹൻലാലിനോട് സിനിമയുടെ കഥ പറയാൻ ചെന്നതാണ്.

മുഴുവൻ കേൾക്കാതെ പോലും ആണ് മോഹൻലാൽ തിരിച്ചയച്ചത്. ഇപ്പോൾ വീണ്ടും ഫേമസ് ആകാൻ വേണ്ടി മമ്മൂട്ടിയെ വെച്ച് ലിജോ ജോസ് പല്ലിശ്ശേരി സിനിമ ചെയ്യുന്നതിനു ആണ് മോഹൻലാൽ വീണ്ടും ലിജോ ജോസ്സുമായുള്ള സിനിമയ്ക്ക് ഒപ്പം എത്തിയത് എന്നും പറഞ്ഞപ്പോൾ മോഹൻലാൽ കാണിക്കുന്ന ഒരു നാടകമായി മാത്രമേ തനിക്ക് ഇതിനെ കാണാൻ സാധിക്കും എന്നും, പുച്ഛം തോന്നുകയാണ് മോഹൻലാലിനോട് എന്നൊക്കെയാണ് സന്തോഷ്‌ പറയുന്നത്. വളരെ രൂക്ഷമായ ഭാഷയിലാണ് സന്തോഷ് സംസാരിക്കുന്നത്. മോഹൻലാൽ ഒരു ഊളയാണ് എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത് എന്നും സന്തോഷം വർക്കി പറയുന്നുണ്ടായിരുന്നു. ഇതിനോടകം തന്നെ മോഹൻലാലിനെ കുറിച്ചുള്ള സന്തോഷിന്റെ ഈ പ്രതികരണം ശ്രദ്ധ നേടിക്കഴിഞ്ഞു.
Story Highlights: Santhosh Warki criticized Mohanlal.