Entertainment

ഞാൻ എല്ലാം ഇവിടെ നിർത്തുകയാണ്. ഇനി യൂട്യൂബിൽ വരികയില്ല, സിനിമ നടിമാരുടെ പുറകെ പോവില്ല ഇതിന്റെ അവസാന വീഡിയോ., ഇടറുന്ന വാക്കുകളുമായി സന്തോഷ് വർക്കിയുടെ പ്രതികരണം | Santhosh Warki said that he is leaving social media

ആറാട്ട് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ശ്രദ്ധ നേടിയ താരമാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്നാണ് ചിത്രത്തിന് റിവ്യൂ പറഞ്ഞതിനുശേഷം സന്തോഷ് വർക്കിയെ പ്രേക്ഷകർ വിളിക്കുന്നത്. സന്തോഷിന്റെ ഓരോ വാർത്തകളും പ്രേക്ഷകർക്ക് വലിയ സംഭവങ്ങളാണ് ഉള്ളത്. പ്രണയത്തെ കുറിച്ച് ഒക്കെ സന്തോഷ് വർക്കി തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സന്തോഷ് വർക്കി വളരെ ദുഃഖകരമായ ഒരു വീഡിയോയും ആയാണ് എത്തിയിരിക്കുന്നത്. ഇനിമുതൽ താൻ യൂട്യൂബിൽ വരികയില്ല എന്നും, സിനിമ കാണില്ല എന്നൊക്കെയാണ് സന്തോഷ് പറഞ്ഞിരിക്കുന്നത്.

ഞാൻ എല്ലാം ഇവിടെ നിർത്തുകയാണ്. ഇനി യൂട്യൂബിൽ വരികയില്ല അതുപോലെ തന്നെ ഇനിയും ആരോടും താൻ പ്രണയം ആണെന്ന് പറയുകയും ഇല്ല. ഇനി തന്റെ വിദ്യാഭ്യാസവും മറ്റുമായി മുന്നോട്ടു പോകാനാണ് താൻ തീരുമാനിച്ചിരിക്കുന്നത്. അച്ഛന്റെ പേര് താനായി ചീത്തയാക്കാൻ പാടില്ലന്നും വർക്കി സാറിന്റെ മകൻ ഇങ്ങനെയൊക്കെ ആണെന്നാണ് ആളുകൾ പറയുന്നത്. Ee ഫെയിം ഞാൻ ആഗ്രഹിച്ചിട്ടില്ല. ഇത് ആരൊക്കെയോ കൂടി എനിക്ക് തന്നതാണ്. ഇത് സംഭവിച്ചു പോയതാണ്. എന്നെ പ്രശസ്തൻ ആകണം എന്നൊന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല. ആളുകളൊക്കെ ഇപ്പോൾ എന്നെ കാണുമ്പോൾ ചിരിക്കുകയാണ്. ഞാൻ ഒരു കോമാളിയായ പോലെയാണ് തോന്നുന്നത്. ഇനി ഒരു ഇന്റർവ്യൂവും കൊടുക്കില്ല. സിനിമയും കാണില്ല. റിവ്യൂ ഇല്ല യൂട്യൂബിലും ഇല്ല.

യൂട്യൂബ് വീഡിയോസ് ഞാൻ പങ്കു വയ്ക്കില്ല. എന്നെ വിറ്റ് ഒരുപാട് ആളുകൾ പണം ഉണ്ടാക്കിയിട്ടുണ്ട്. എനിക്കൊരു 85 ഡോളറോ മറ്റോ ആണ് ലഭിച്ചിട്ടുള്ളത് എന്നും ഞാൻ ഒന്നും കാര്യമായി എടുക്കുന്നില്ല, എനി യൂട്യൂബിലേക്ക് ഇല്ല എന്നൊക്കെയാണ് സന്തോഷ് പറയുന്നത്. പലപ്പോഴും സന്തോഷിന് ലഭിക്കുന്ന കമന്റുകൾ ട്രോളുകൾ നിറഞ്ഞതാണ്. എന്നാലിവിടെ പതിവിനു വിപരീതമായി എല്ലാവരും സന്തോഷിനെ സപ്പോർട്ട് ചെയ്തു കൊണ്ടാണ് എത്തിയിരിക്കുന്നത്. നിങ്ങൾ സ്വന്തമായി കോമാളി ആവുകയാണ്. നിങ്ങൾ നല്ല വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയാണ്. നിങ്ങൾ എന്തിനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്..നല്ല വീഡിയോകളും ആയി വരൂ ഞങ്ങൾ സ്വീകരിക്കാം എന്നാണ് ആളുകൾ പറയുന്നത്.
Story Highlights: Santhosh Warki said that he is leaving social media

ഞാൻ എല്ലാം ഇവിടെ നിർത്തുകയാണ്. ഇനി യൂട്യൂബിൽ വരികയില്ല, സിനിമ നടിമാരുടെ പുറകെ പോവില്ല ഇതിന്റെ അവസാന വീഡിയോ., ഇടറുന്ന വാക്കുകളുമായി സന്തോഷ് വർക്കിയുടെ പ്രതികരണം | Santhosh Warki said that he is leaving social media

Most Popular

To Top