വിവാഹിതനായ ഒരു വ്യക്തി സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് അത്ര നല്ല കാര്യമായി എനിക്ക് തോന്നിയിട്ടില്ല അക്കാര്യത്തിൽ എനിക്ക് മോഹൻലാലിനോട് വിരോധമുണ്ട്, -സന്തോഷ്‌ വർക്കി|Santhosh Workey criticized by Mohanlal

വിവാഹിതനായ ഒരു വ്യക്തി സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് അത്ര നല്ല കാര്യമായി എനിക്ക് തോന്നിയിട്ടില്ല അക്കാര്യത്തിൽ എനിക്ക് മോഹൻലാലിനോട് വിരോധമുണ്ട്, -സന്തോഷ്‌ വർക്കി|Santhosh Workey criticized by Mohanlal

ആറാട്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഇടയിൽ റിവ്യൂ പറഞ്ഞു കൊണ്ട് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് വർക്കി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ റിവ്യൂ പറഞ്ഞു കൊണ്ടാണ് സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ ഇടം നേടിയത്. ഇടയ്ക്കിടെ വ്യത്യസ്തമായ പ്രസ്താവനകൾ കൊണ്ട് സന്തോഷ് വർക്കി എത്താറുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചുള്ള പുതിയൊരു പ്രസ്താവനയുമായാണ് താരം എത്തിയിരിക്കുന്നത്. മോഹൻലാലിന്റെ നെഗറ്റീവും പോസിറ്റീവുമായ കാര്യങ്ങൾ ഒക്കെ തന്നെയാണ്. ബേസിക്കലി മോഹൻലാൽ ഒരു പാവം മനുഷ്യനാണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത്. ആരോടും ദേഷ്യമൊന്നും മനസ്സിൽ വയ്ക്കാൻ അറിയില്ലങ്കിലും പലപ്പോഴും അദ്ദേഹം മറ്റുള്ളവർ പറയുന്നത് കേൾക്കുന്നതായി തനിക്ക് തോന്നിയിട്ടുണ്ട്. മറ്റുള്ളവർക്ക് പെട്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ സാധിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം.ശരിക്കും അദ്ദേഹം ഇവിടെ നിൽക്കേണ്ട ആളെല്ല. ഗ്ലോബൽ ലെവലിലേക്ക് പോകേണ്ട ആളാണ്. ഒരു ബഹുമുഖ പ്രതിഭ എന്ന് തന്നെ പറയാൻ സാധിക്കുമെന്നും പറയുന്നുണ്ട്.

ആന്റണി പെരുമ്പാവൂർ ബിസിനസ് ശ്രദ്ധിക്കുകയാണെങ്കിൽ മോഹൻലാലിനെ പഴയ രീതിയിൽ നമുക്ക് തിരികെ ലഭിക്കുമെന്നും പല മികച്ച ചിത്രങ്ങളും മോഹൻലാലിന് ഇത് നഷ്ടപ്പെടാൻ കാരണം ആന്റണി പെരുമ്പാവൂരാണ് എന്നുമൊക്കെ സന്തോഷ് വർക്കി പറയുന്നുണ്ട്. നെഗറ്റീവ് സ്വഭാവത്തെ കുറിച്ചൊക്കെ പറയുന്നുണ്ട്. വിവാഹിതനായ ഒരു വ്യക്തി സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് അത്ര നല്ല കാര്യമായി എനിക്ക് തോന്നിയിട്ടില്ല അക്കാര്യത്തിൽ എനിക്ക് മോഹൻലാലിനോട് വിരോധമുണ്ട് എന്നാണ് സന്തോഷ് വർക്കി പറയുന്നത്. പക്ഷേ മനസ്സിൽ സ്നേഹം ഉള്ള ഒരു വ്യക്തിയാണ് മോഹൻലാൽ എന്ന് പറയുന്നുണ്ട് സന്തോഷ് വർക്കി. അദ്ദേഹം ഒരു അമ്മ മകനാണ് അമ്മയോട് വളരെയധികം ഇഷ്ടമാണ് അദ്ദേഹത്തിന് ഉള്ളത്. അമ്മ അമൃത ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്ന സമയത്ത് പുറത്തുനിന്ന് അദ്ദേഹം കരയുക വരെ ഉണ്ടായി എന്നും സന്തോഷ് പറയുന്നു. എന്നാൽ ഞാൻ അദ്ദേഹത്തെ വിമർശിക്കുകയും ചെയ്യുമെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.Story Highlights: Santhosh Workey criticized by Mohanlal