Entertainment

പാട്ടുകൾ കോപ്പിയടിച്ചാണ് അയാൾ സംഗീതസംവിധായകനായത്..! ഇത്രയും മോശപ്പെട്ടവനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്|Santhosh workey criticizing Gopi Sundar

പാട്ടുകൾ കോപ്പിയടിച്ചാണ് അയാൾ സംഗീതസംവിധായകനായത്..! ഇത്രയും മോശപ്പെട്ടവനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്|Santhosh workey criticizing Gopi Sundar

കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഗോപിസുന്ദറിനെയും അമൃതാ സുരേഷിനെയും കുറിച്ചാണ്. ഇവരുടെ വാർത്തകൾക്ക് വലിയ തോതിൽ തന്നെ വിമർശനങ്ങൾ ഏൽക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈ വിമർശനങ്ങളെ എല്ലാം തന്നെ ഗൗനിക്കാതെ ആണ് ഇവർ മുൻപോട്ടു പോകുന്നത്. ഇപ്പോൾ പാട്ടായയിൽ ഹണിമൂൺ ആഘോഷിക്കുന്ന ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഈ ചിത്രത്തിനു താഴെ വിമർശനാത്മകമായ ഒരുപാട് കമന്റുകൾ വന്നിരുന്നു. ഇപ്പോൾ ഗോപി സുന്ദറിനെക്കുറിച്ച് ആറാട്ട് ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു ശ്രദ്ധ നേടിയ സന്തോഷ് വർക്കി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഗോപി സുന്ദറിന്റെയും അമൃതാ സുരേഷിന്റെയും വിവാഹത്തെക്കുറിച്ച് ആണ് താൻ സംസാരിക്കാൻ പോകുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് സന്തോഷ് വർക്കി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗോപി സുന്ദർ ഒരുപാട് പാട്ടുകൾ കോപ്പി അടിച്ചിട്ട് ഉള്ള ആളാണ്. പാട്ടുകൾ കോപ്പിയടിച്ചാണ് അയാൾ സംഗീതസംവിധായകനായത്. എന്നാൽ ഒരു മനുഷ്യൻ ഒരു വ്യക്തിയെന്ന നിലയിൽ നോക്കുമ്പോൾ അയാൾ ഇത്രയും മോശപ്പെട്ടവൻ ആണെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത് എന്നും താൻ അതിൽ ലജ്ജിക്കുന്നു ഉണ്ട് എന്നതാണ് സന്തോഷ് പറയുന്നത്. ഗോപി സുന്ദറിന് ഇത് എത്രാമത്തെ വിവാഹമാണെന്നും ആദ്യത്തെ വിവാഹത്തിലും മുതിർന്ന ഒരു മകൻ ഉണ്ടെന്നും ആ ഭാര്യയും മകനും ഉള്ളപ്പോൾ തന്നെ വേറൊരു പെണ്ണിനൊപ്പം ലിവിംഗ് ടുഗദറിന് പോയി ഇപ്പോൾ ഇതാ അടുത്തത്.

ഇതൊരു മോശപ്പെട്ട കാര്യമാണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത്. അമൃതയും ഗോപീ സുന്ദറും ഒരുമിച്ചുള്ള ഒരു ലിപ്പ്ലോക്ക് ചിത്രവും സന്തോഷ് വർക്കി പങ്കുവെച്ചിട്ടുണ്ട്. ഇത് കണ്ട നിമിഷമാണ് തനിക്ക് ഇതിനെക്കുറിച്ച് പ്രതികരിക്കണം എന്ന് തോന്നിയത് എന്നാണ് സന്തോഷ് പറയുന്നത്. അയാൾക്ക് എങ്ങനെ തോന്നുന്നു എന്നാണ് സന്തോഷ് ചോദിക്കുന്നത്. ഇതുവരെ പറഞ്ഞതിൽ സന്തോഷ് പറഞ്ഞ ഏറ്റവും മികച്ച കാര്യം ഇതാണ് എന്നാണ് പലരും പറയുന്നത്.
Story Highlights:Santhosh workey criticizing Gopi Sundar

പാട്ടുകൾ കോപ്പിയടിച്ചാണ് അയാൾ സംഗീതസംവിധായകനായത്..! ഇത്രയും മോശപ്പെട്ടവനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്|Santhosh workey criticizing Gopi Sundar

Most Popular

To Top