Entertainment

എന്നെ അയാളുമായി ഉപമിക്കരുത്..! ഞാൻ അവരെ ഒരുതരത്തിലും ഉപദ്രവിച്ചിട്ടില്ല, പൊട്ടിതെറിച്ചു സന്തോഷ്‌ വർക്കി |Santhosh Workey reaction video viral

എന്നെ അയാളുമായി ഉപമിക്കരുത്..! ഞാൻ അവരെ ഒരുതരത്തിലും ഉപദ്രവിച്ചിട്ടില്ല, പൊട്ടിതെറിച്ചു സന്തോഷ്‌ വർക്കി |Santhosh Workey reaction video viral

ഇന്ന് മലയാള സിനിമ ലോകം വളരെ ഭയത്തോടെ നോക്കിക്കാണുന്ന ഒരു വ്യക്തിയാണ് സന്തോഷ് വർക്കി എന്ന് പറയണം. അതിനു കാരണം സന്തോഷ് വർക്കിയുടെ സിനിമ റിവ്യൂകൾ തന്നെയാണ്. ഓരോ സിനിമകളിലും റിവ്യൂ പറയുമ്പോൾ വളരെ വ്യത്യസ്തമായ ചില രീതികളാണ് സന്തോഷ് വർക്കി പിന്തുടരാറുള്ളത്. ചിലരെങ്കിലും സന്തോഷ് വർക്കിയുടെ സിനിമ റിവ്യൂ സ്വാധീനിക്കാറുണ്ട് എന്നത് മറ്റൊരു സത്യമാണ്. പലതാരങ്ങളും ഇതിനെക്കുറിച്ച് പേര് പറയാതെ തന്നെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു നടി പ്രവീണയുടെ ഒരു വാർത്ത വൈറലായി മാറിയിരുന്നത് പ്രവീണയും മകളെയും നിരന്തരമായ ഉപദ്രവിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള വാർത്തയായിരുന്നു ഇത്. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ചില യൂട്യൂബേർസ് റിയാക്ഷൻ വീഡിയോ ചെയ്തിരുന്നു.

റിയാക്ഷൻ വീഡിയോയിൽ ഒരു യൂട്യൂബർ സന്തോഷ് വർക്കിയെ കുറിച്ച് പരാമർശിക്കുകയും ചെയ്തിരുന്നു. പ്രവീണയെയും മകളെയും ഉപദ്രവിക്കുന്ന ആൾ പ്രവീണയുടെ ഒരു ആരാധകനാണ് എന്നും അന്ധമായി ആരാധനയാണ് ഇത്തരത്തിലുള്ള ഒരു സൈക്കോ രീതി പിന്തുടരാൻ അയാളെ പ്രേരിപ്പിക്കുന്നത് എന്നുമായിരുന്നു ഈ യൂട്യൂബർ പറഞ്ഞിരുന്നത്. അതോടൊപ്പം ഇത്തരത്തിൽ ഒരു വ്യക്തി നമ്മുടെ കേരളത്തിലും ഉണ്ട് എന്നും നമ്മുടെ മലയാളികൾ അയാളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ഒക്കെ പറഞ്ഞിരുന്നു ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ്. ഇപ്പോൾ സന്തോഷ് വർക്കി പ്രവീണയുടെ കാര്യവുമായി ബന്ധപ്പെട്ട് ചിലർ എന്നെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നത് ഞാനറിയുന്നുണ്ട് എന്നാൽ. എന്റെ സംഭവം അങ്ങനെ അല്ല എന്നാണ് സന്തോഷ് പറയുന്നത്. ഇവിടെ നിത്യ മേനോനോട് തനിക്ക് പ്രണയമാണ് എന്ന് താൻ തുറന്നു പറഞ്ഞിട്ടുണ്ട്. താൻ തുറന്നുപറഞ്ഞ് കുറച്ചു വർഷങ്ങൾക്കു ശേഷമാണ് നിത്യ മേനോൻ തനിക്ക് താല്പര്യമില്ല എന്ന് എന്നോട് പറയുന്നത്.

ഏകദേശം 5 വർഷങ്ങളോളം നിത്യ ഈ കാര്യത്തെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുമില്ല എന്നാണ് പറയുന്നത്. അതിനുശേഷം ആണ് അവർ കാര്യങ്ങൾ പറയുന്നത്. ഞാൻ അവരെ ഒരുതരത്തിലും ഉപദ്രവിച്ചിട്ടില്ല അവർ എനിക്ക് എതിരായി സംസാരിച്ചതിനുശേഷം ആണ് ഞാൻ അവരെ എന്തെങ്കിലും പറഞ്ഞിട്ടുള്ളത്. അതിനു മുൻപ് ഞാൻ ഒന്നും തന്നെ പറഞ്ഞിട്ടില്ല. എന്നും തന്നെയും അയാളെയും ഉപമിക്കരുത് എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.
Story Highlights: Santhosh Workey reaction video viral

എന്നെ അയാളുമായി ഉപമിക്കരുത്..! ഞാൻ അവരെ ഒരുതരത്തിലും ഉപദ്രവിച്ചിട്ടില്ല, പൊട്ടിതെറിച്ചു സന്തോഷ്‌ വർക്കി |Santhosh Workey reaction video viral
To Top