Entertainment

മമ്മൂട്ടിയും പൃഥ്വിരാജും ഫാൻസുകാരെ തെറി വിളിക്കും. മോഹൻലാൽ തറവാട്ടിൽ പിറന്നവനാണ്, അതുകൊണ്ട് അങ്ങനെ ചെയ്യില്ല |Santhosh Workey talkes about Mamootty, Prithiviraj & Mohanlal behavior

മമ്മൂട്ടിയും പൃഥ്വിരാജും ഫാൻസുകാരെ തെറി വിളിക്കും. മോഹൻലാൽ തറവാട്ടിൽ പിറന്നവനാണ്, അതുകൊണ്ട് അങ്ങനെ ചെയ്യില്ല |Santhosh Workey talkes about Mamootty, Prithiviraj & Mohanlal behavior

മോഹൻലാൽ നായകനായ എത്തിയ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു കൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്ന ഒരു വിളിപ്പേര് കൂടി ഇതോടെ സന്തോഷ് വർക്കിയ്ക്ക് സ്വന്തമായി. തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി അഭിപ്രായങ്ങളുമായി സന്തോഷ് വർക്കി എത്തുകയും ചെയ്യാറുണ്ട്. സന്തോഷിന്റെ ഓരോ വാക്കുകളും വളരെ വേഗം തന്നെ ട്രോളുകൾക്ക് കാരണമായി മാറാറുണ്ട്. വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയുകയാണ് സന്തോഷിന്റെ രീതി. ഇപ്പോൾ മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കുറിച്ചുള്ള അഭിപ്രായങ്ങളുമായി ആണ് സന്തോഷ് വർക്കി എത്തിയിരിക്കുന്നത്. മമ്മൂട്ടിയും പൃഥ്വിരാജും യഥാർത്ഥത്തിൽ ഫാൻസുകാരെ തെറി വിളിക്കുക വരെ ചെയ്യുന്ന കൂട്ടത്തിലാണ് എന്നാണ് സന്തോഷ് പറയുന്നത്. എന്നാൽ മോഹൻലാൽ അങ്ങനെ ഇടപെടില്ല. എന്തെങ്കിലും ഇഷ്ട കുറവുണ്ടെങ്കിൽ മോഹൻലാൽ മാന്യമായ രീതിയിൽ മാത്രമേ പറയുകയുള്ളൂ.

അല്ലാതെ ആരെയും മോശക്കാർ ആക്കി സംസാരിക്കില്ല. അതാണ് കുടുംബത്തിൽ പിറന്നതിന്റെ ഗുണമെന്നു മമ്മൂട്ടിയും പൃഥ്വിരാജ് ഒന്നും അങ്ങനെയല്ല. അവർ ഫാൻസുകാരെ പോലും വലിയ മൂല്യം ഇല്ലാത്തവരെ പോലെയാണ് കാണുന്നത്. അവർ കാരണമാണ് ഇവർ സിനിമയിൽ ഇരിക്കുന്നത് എന്ന് ഒന്നും അവർ ചിന്തിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ സത്യം. വീട്ടിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന്റെ ദേഷ്യം മമ്മൂട്ടി തീർക്കുന്നത് സെറ്റിൽ ആണ് എന്ന് അറിഞ്ഞിട്ടുണ്ട്. എന്നാൽ മോഹൻലാൽ അങ്ങനെയല്ല. എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അദ്ദേഹം സെറ്റിൽ വരുമ്പോൾ ആ കഥാപാത്രമായി മാറാറുണ്ട്.

അതുമാത്രമല്ല സെറ്റിലുണ്ടാകുന്ന പ്രശ്നങ്ങളെയൊക്കെ ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം നേരിടാറുള്ളത്. ഒരു സിനിമയുടെ നായിക കുറെ സമയം താമസിച്ചപ്പോഴും ഷൂട്ടിംഗ് മുടങ്ങി പ്രശ്നങ്ങളുണ്ടായപ്പോഴും ഒക്കെ മോഹൻലാൽ വളരെ സരസമായ രീതിയിൽ ആയിരുന്നു ഇടപെട്ടിരുന്നത്. അതേസമയം ആ സ്ഥാനത്തും മമ്മൂട്ടി ആയിരുന്നുവെങ്കിൽ അങ്ങനെ ആയിരിക്കില്ല ഇടപെടുക എന്നും പറയുന്നുണ്ട്. സന്തോഷ് വർക്കി. സന്തോഷിന്റെ വാക്കുകളൊക്കെ വളരെ വേഗം തന്നെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.Story Highlights: Santhosh Workey talkes about Mamootty, Prithiviraj & Mohanlal behavior

മമ്മൂട്ടിയും പൃഥ്വിരാജും ഫാൻസുകാരെ തെറി വിളിക്കും. മോഹൻലാൽ തറവാട്ടിൽ പിറന്നവനാണ്, അതുകൊണ്ട് അങ്ങനെ ചെയ്യില്ല |Santhosh Workey talkes about Mamootty, Prithiviraj & Mohanlal behavior

Most Popular

To Top