Entertainment

മോഹൻലാലിന് മമ്മൂട്ടിയെ പോലെ വക്രബുദ്ധി ഒന്നുമില്ല..! മോഹൻലാൽ ഒരു പാവമാണ്..! സോറി ലാലേട്ട | Santhosh Workey talkes about Mohanlal

മോഹൻലാലിന് മമ്മൂട്ടിയെ പോലെ വക്രബുദ്ധി ഒന്നുമില്ല..! മോഹൻലാൽ ഒരു പാവമാണ്..! സോറി ലാലേട്ട | Santhosh Workey talkes about Mohanlal

മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരം ആയിരുന്നു സന്തോഷ് വർക്കി. ആറാട്ട് എന്ന ചിത്രത്തിലെ റിവ്യൂ പറഞ്ഞുകൊണ്ടിത്യ സന്തോഷ് മോഹൻലാലിന്റെ ഒരു ആരാധകൻ എന്ന നിലയിലായിരുന്നു ശ്രദ്ധ നേടിയിരുന്നത്. പിന്നീടാണ് സന്തോഷ് വർക്കിയെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തുവന്നത്. ഇതിനിടയിൽ മോഹൻലാലിനെ വിമർശിച്ചുകൊണ്ടും സന്തോഷ് വർക്കി എത്തിയിരുന്നു. ഇപ്പോൾ ഇതാ സന്തോഷിന്റെ പുതിയ ഒരു വീഡിയോയാണ് വയറൽ മാറിയിരിക്കുന്നത്. മോഹൻലാലിനെ വിമർശിച്ചതിന് മാപ്പ് പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്കി എത്തിയിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത് തന്നെ.

സോറി ലാലേട്ടാ ഞാൻ ലാലേട്ടനെ കുറിച്ച് ചില മോശം കാര്യങ്ങൾ പറഞ്ഞു. ചില അപ്രിയ സത്യങ്ങൾ പറഞ്ഞു അത് പറയാൻ പാടില്ലായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു. മമ്മൂട്ടി പറഞ്ഞതുപോലെ തന്നെ ബേസിക്കലി മോഹൻലാൽ ഒരു പാവം മനുഷ്യനാണ്. മോഹൻലാലിനൊപ്പം ഉള്ള കൂട്ടുകെട്ടാണ് മോഹൻലാലിനെ പ്രശ്നം. മോഹൻലാലിന്റെ ചുറ്റും നിൽക്കുന്നവരാണ് അദ്ദേഹത്തെ മോശമാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. വക്രബുദ്ധി ഒന്നും മോഹൻലാലിന് ഇല്ല. അദ്ദേഹം നല്ല എഡ്യൂക്കേറ്റഡ് ആയ ഫാമിലിയിൽ ജനിച്ചതാണ്. അതുകൊണ്ടു തന്നെ വക്രബുദ്ധികൾ ഒന്നും തന്നെ അദ്ദേഹം കാണിക്കാറില്ല. ഇപ്പോൾ മമ്മൂട്ടി ചെയ്യുന്നത് കണ്ടിട്ടില്ലെ എല്ലാവരുടെയും പരിപാടികൾക്കും മറ്റും പോവുകയും അവരുടെ പ്രീതി കിട്ടാൻ വേണ്ടി ഓരോന്ന് ചെയ്യുകയും ചെയ്യുന്നു.

അങ്ങനെയൊന്നും മോഹൻലാൽ കാണിക്കില്ല. മോഹൻലാലിന് വക്രബുദ്ധി ഒന്നുമില്ല എന്നും പറയുന്നുണ്ട്. ഇനിയും വരാൻ പോകുന്നത് പുതിയൊരു 80 s ആണ് എന്നാണ് തനിക്ക് തോന്നുന്നത് എന്നും പറയുന്നു. കാരണം ആ കാലഘട്ടം വീണ്ടും തിരികെ വരുന്നതായി ആണ് തനിക്ക് ഫീൽ ചെയ്യുന്നത്. മമ്മൂട്ടി നേരത്തെ തന്നെ ആ ട്രാക്കിലേക്ക് എത്തിക്കഴിഞ്ഞു. ഈ വർഷം കൊണ്ട് മോഹൻലാലും അവിടെ എത്തുമെന്നാണ് കാണുന്നത്. വീണ്ടും പഴയതുപോലെ മനോഹരമായ കുറച്ച് ചിത്രങ്ങൾ നമുക്ക് ലഭിക്കുമെന്ന് വിശ്വസിക്കാമെന്നും സന്തോഷ് വീഡിയോയിലൂടെ പറയുന്നു.
Story Highlights: Santhosh Workey talkes about Mohanlal

മോഹൻലാലിന് മമ്മൂട്ടിയെ പോലെ വക്രബുദ്ധി ഒന്നുമില്ല..! മോഹൻലാൽ ഒരു പാവമാണ്..! സോറി ലാലേട്ട | Santhosh Workey talkes about Mohanlal
To Top