Entertainment

ദുൽഖർ സൽമാന് അഭിനയിക്കാൻ അറിയില്ല, സൗന്ദര്യം കൊണ്ട് മാത്രമാണ് സിനിമയിൽ പ്രേംനസീർ പോലും നിലനിന്നത്- സന്തോഷ്‌ വർക്കി |Santhosh Workey talks about Dulquer Salmaan doesn’t know how to act, even Premnaseer survived in the film only because of his beauty.

ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു കൊണ്ട് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് വർക്കി. പിന്നീടങ്ങോട്ട് നിരവധി ട്രോളുകളുടെയും മറ്റും ഭാഗമായി സന്തോഷ് വർക്കി മാറി എന്നതാണ് സത്യം. നിരവധി ആളുകൾ ആയിരുന്നു സന്തോഷ് വർക്കിയെ കുറിച്ച് ട്രോളുകളുമായി രംഗത്തെത്തിയത്. ഇതിനിടയിൽ ചില അഭിമുഖങ്ങളിലും സന്തോഷ് വർക്കി എത്തിയിരുന്നു. പല അഭിമുഖങ്ങളും വൈറലായി മാറുകയാണ് ചെയ്തത്. അത്തരത്തിൽ ഇപ്പോൾ സന്തോഷിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഈ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും പ്രേക്ഷകർക്കിടയിൽ ട്രോളുകൾക്കും മറ്റും കാരണമായിരിക്കുന്നത്. യുവ നടന്മാരിൽ അഭിനയിക്കാൻ അറിയാവുന്നവർ വളരെ കുറവാണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത്.

നിവിൻ പോളിയെ പോലെയുള്ളവരൊക്കെ ഉടനെ തന്നെ ഫീൽഡ് ഔട്ട്‌ ആകും എന്നും, ദുൽഖർ സൽമാന് അഭിനയിക്കാൻ അറിയില്ല എന്നും അഭിനയിക്കാൻ അറിയാവുന്നത് ആസിഫ് അലി പൃഥ്വിരാജ് ഫഹദ് ഫാസിൽ പോലുള്ളവർക്ക് മാത്രമാണ് എന്ന് ആയിരുന്നു സന്തോഷ് പറയുന്നത്. അതോടൊപ്പം പഴയകാല അനശ്വരനടനായ പ്രേം നസീറിനെ കുറിച്ചും പരാമർശിക്കുന്നുണ്ട്.. സൗന്ദര്യം കൊണ്ട് മാത്രമാണ് സിനിമയിൽ പ്രേംനസീർ നിലനിന്നതേന്നും പ്രേംനസീറിനേക്കാൾ കൂടുതൽ അഭിനയിക്കാൻ അറിയാവുന്നവരാണ് സിനിമയിൽ ഉണ്ടായിരുന്നത് എന്നും ഒക്കെ ആയിരുന്നു സന്തോഷ് പറഞ്ഞിരുന്നത്. സമിശ്രമായ ചില അഭിപ്രായങ്ങളാണ് സന്തോഷ വർക്കിയുടെ ഈ ഒരു അഭിപ്രായത്തിന് ലഭിച്ചിരുന്നത്.

വരുന്ന കാലത്തെ മോഹൻലാൽ, ഫഹദ് ഫാസിൽ ആണ് എന്നും മമ്മൂട്ടി പൃഥ്വിരാജ് എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്. അവർക്ക് മാത്രമാണ് അതിനുള്ള കഴിവുള്ളത്. അല്ലാതെ മറ്റാരെയും തനിക്ക് അങ്ങനെ തോന്നിയിട്ടില്ല എന്നും നിവിൻ പോളിയെ പോലെയുള്ളവരൊക്കെ തന്നെ ഉടനെ തന്നെ ഫീൽഡ് ഔട്ട് ആകുമെന്നും ഒക്കെ സന്തോഷ് പറയുന്നുണ്ട്. ടോവിനോ തോമസും സൗന്ദര്യം കൊണ്ട് മാത്രമാണ് സിനിമയിൽ നിലനിൽക്കുന്നത്. എന്നും അഭിനയത്തിൽ വലിയ മികവ് ഒന്നും പറയാനില്ല എന്നുമാണ് പറയുന്നത്.
Story Highlights: Santhosh Workey talks about Dulquer Salmaan doesn’t know how to act, even Premnaseer survived in the film only because of his beauty

ദുൽഖർ സൽമാന് അഭിനയിക്കാൻ അറിയില്ല, സൗന്ദര്യം കൊണ്ട് മാത്രമാണ് സിനിമയിൽ പ്രേംനസീർ പോലും നിലനിന്നത്- സന്തോഷ്‌ വർക്കി |Santhosh Workey talks about Dulquer Salmaan doesn’t know how to act, even Premnaseer survived in the film only because of his beauty.

Most Popular

To Top