ഒരു മകൻ ഉണ്ട്, ഭാര്യയുമായി പിണങ്ങി ജീവിക്കുകയാണ്. കുടുംബത്തെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്;വീഡിയോ

കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു പേരാണ് സന്തോഷ് പണ്ഡിറ്റ് എന്നുള്ളത്.

സ്വന്തമായി സിനിമ ചെയ്യുകയും അതിൽ അഭിനയിക്കുകയും ഗാനം നിർവഹണം നടത്തുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. അതിലെല്ലാമുപരി ചാരിറ്റി പ്രവർത്തനങ്ങളിൽ വളരെ സജീവമായ ഒരു വ്യക്തി കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. സിനിമയിൽ തന്റെതായ വ്യക്തിമുദ്ര ആരുടെയും സഹായമില്ലാതെ പതിപ്പിച്ച താരത്തിന്റെ ഫേസ്ബുക്കിൽ നിരവധി ആരാധകരും ഉണ്ട്.

ഫേസ്ബുക്കിലൂടെയാണ് തന്റെ വിവരങ്ങളെല്ലാം ആരാധകരുടെ മുൻപിലേക്ക് താരം എത്തിക്കുന്നത്. ജനകീയ രാഷ്ട്രീയ വിഷയങ്ങളിലും സമകാലിക സംഭവങ്ങളിലും വല്ലാത്ത വ്യക്തമായ നിലപാടുകൾ തുറന്നുപറയുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഇതുവരെ ആരോടും പറയാത്ത കുറച്ചു കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് സന്തോഷ് പണ്ഡിറ്റ്. എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം പരിപാടിയിൽ പങ്കെടുത്തപ്പോൾ ആയിരുന്നു സന്തോഷ് ഇത്തരം കാര്യങ്ങളെപ്പറ്റി തുറന്നു പറഞ്ഞിരുന്നത്.

തനിക്ക് ഒരു മകൻ ഉണ്ടെന്നും അവൻ പത്താം ക്ലാസിൽ പഠിക്കുകയാണ് എന്ന് സന്തോഷ് പണ്ഡിറ്റ് തുറന്നു പറയുന്നത്. നവജ്യോത് എന്നാണ് മകൻറെ പേര്. ഭാര്യയുമായി പിരിഞ്ഞു ജീവിക്കുകയാണ് എന്നും തുറന്നു പറയുന്നുണ്ട്. മാസ്റ്റർപീസ് എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച കാര്യത്തെപ്പറ്റിയും തുറന്നു പറയുന്നുണ്ട്.

സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പമുള്ള അഭിനയം എങ്ങനെയുണ്ടായിരുന്നു എന്ന എംജി ശ്രീകുമാർ ചോദിക്കുമ്പോൾ ആദ്യം കോമ്പിനേഷൻ രംഗങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പിന്നീട് കണ്ടപ്പോൾ കാൽതൊട്ട് വന്ദിച്ച് അഭിനയിക്കാൻ തുടങ്ങിയതെന്നും ഒക്കെ പറഞ്ഞിരുന്നു.

മമ്മൂക്കയെ വിളിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇടയ്ക്ക് വിളിക്കാറുണ്ട് എന്ന് തന്നെയാണ് സന്തോഷ് മറുപടി പറഞ്ഞിരുന്നത്. തിരക്കുള്ള ഒരാളെ അങ്ങനെ വിളിച്ചു ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ എന്നും അദ്ദേഹം പറയുന്നുണ്ട്.

Leave a Comment